Thursday, May 22, 2025
No menu items!

subscribe-youtube-channel

HomeEducationഎസ്എസ്എൽസി പരീക്ഷാ...

എസ്എസ്എൽസി പരീക്ഷാ ഫലം നാളെ :ഹയർസെക്കൻഡറി – വിഎച്ച്എസ്ഇ പരീക്ഷാ ഫലം മറ്റന്നാൾ

തിരുവനന്തപുരം:2023-24 അക്കാദമിക വർഷത്തെ എസ്.എസ്.എൽ.സി./ റ്റി.എച്ച്.എസ്.എൽ.സി./ എ.എച്ച്.എസ്.എൽ.സി. പരീക്ഷാ ഫലപ്രഖ്യാപനം മെയ് 8ന് ഉച്ചയ്ക്ക് ശേഷം മൂന്നിനു നടക്കും. പൊതു വിദ്യാഭ്യാസവും തൊഴിലും വകുപ്പ് മന്ത്രി  വി. ശിവൻകുട്ടി ഫലം പ്രഖ്യാപിക്കും. കഴിഞ്ഞ വർഷം മെയ് 19 നാണ് ഫലപ്രഖ്യാപനം നടത്തിയത്. ഇത്തവണ പതിനൊന്ന് ദിവസം മുൻപാണ് ഫലപ്രഖ്യാപനം.

എസ്എസ്എൽസി പരീക്ഷാ ഫലം  www.prd.kerala.gov.in, www.result.kerala.gov.in, www.examresults.kerala.gov.in, https://sslcexam.kerala.gov.in, www.results.kite.kerala.gov.in, https://pareekshabhavan.kerala.gov.in എന്നീ വെബ്സൈറ്റുകളിലും PRD Live മൊബൈൽ ആപ്പിലും ലഭ്യമാകും.

2023-24  അക്കാദമിക വർഷത്തെ  രണ്ടാം വർഷ ഹയർ സെക്കണ്ടറി പരീക്ഷാ ഫലപ്രഖ്യാപനവും വൊക്കേഷണൽ ഹയർ സെക്കണ്ടറി പരീക്ഷാ ഫലപ്രഖ്യാപനവും മെയ് 9 നു നടത്തും. ഉച്ചയ്ക്ക് ശേഷം 3 മണിക്കാണ് പ്രഖ്യാപനം.  മന്ത്രി വി ശിവൻകുട്ടി ഫലപ്രഖ്യാപനം നടത്തും. കഴിഞ്ഞ വർഷം മെയ് 25 നാണ് ഫലപ്രഖ്യാപനം നടത്തിയത്.

ഹയർ സെക്കൻഡറി പരീക്ഷാഫലം  www.prd.kerala.gov.in, www.keralaresults.nic.in, www.result.kerala.gov.in, www.examresults.kerala.gov.in, www.results.kite.kerala.gov.in എന്നീ വെബ്സൈറ്റുകളിലും PRD Live മൊബൈൽ ആപ്പിലും ലഭ്യമാകും.

വൊക്കേഷണൽ ഹയർ സെക്കണ്ടറി പരീക്ഷാഫലം www.keralaresults.nic.in, www.vhse.kerala.gov.in, www.results.kite.kerala.gov.in, www.prd.kerala.gov.in, www.examresults.kerala.gov.in, www.results.kerala.nic.in എന്നീ വെബ്സൈറ്റുകളിലും PRD Live മൊബൈൽ ആപ്പിലും ലഭ്യമാകും.

 

- Advertisment -

RELATED ARTICLES
Advertisment

- Advertisement -

ശ്രേഷ്ഠ ബസേലിയോസ് തോമസ് പ്രഥമൻ ബാവായുടെ കബറടക്കം പൂർത്തിയായി

എറണാകുളം : യാക്കോബായ സുറിയാനി സഭയുടെ തലവനും ശ്രേഷ്ഠ കാതോലിക്കയുമായ ശ്രേഷ്ഠ ബസേലിയോസ് തോമസ് പ്രഥമൻ  ബാവയുടെ സംസ്‌കാര ശുശ്രൂഷകള്‍ പൂര്‍ത്തിയായി.പുത്തൻകുരിശ് പാത്രിയർക്കാ സെന്ററിലെ മാർ അത്തനേഷ്യസ് കത്തീഡ്രലിൽ നടന്ന കബറടക്ക ശുശ്രൂഷകൾക്കു...

Kerala Lottery Result : 11/05/2024 Karunya KR 653

1st Prize Rs.80,00,000/- KP 998730 (ADOOR) Consolation Prize Rs.8,000/- KN 998730 KO 998730 KR 998730 KS 998730 KT 998730 KU 998730 KV 998730 KW 998730 KX 998730...
- Advertisment -

Most Popular

- Advertisement -