Monday, October 12, 2026
No menu items!

subscribe-youtube-channel

HomeNewsപെരിങ്ങരയിൽ മൂന്ന്...

പെരിങ്ങരയിൽ മൂന്ന് പേരെ ആക്രമിച്ച സംഭവം : പോലീസ് അന്വേഷണം ആരംഭിച്ചു

തിരുവല്ല: ഫേസ്ബുക്ക് പോസ്റ്റിനെ ചൊല്ലി ഉണ്ടായ തര്‍ക്കത്തിൽ  പെരിങ്ങരയില്‍ മൂന്നുപേരെ ആക്രമിച്ച് പരിക്കേൽപ്പിച്ച സംഭവത്തിൽ പോലീസ് അന്വേഷണം ആരംഭിച്ചു . പെരിങ്ങര നമ്പലത്തറയിൽ ജ്യോതിഷ് കുമാര്‍ (40), സുഹൃത്തുക്കളായ സുനിൽ (35), വിപിന്‍ (29) എന്നിവര്‍ക്കാണ് ആക്രമണത്തിൽ പരിക്കേറ്റത്. പെരിങ്ങര ആശാരി പറമ്പില്‍ വീട്ടില്‍ ബിജു കുമാര്‍ ആണ് ആക്രമണം നടത്തിയത്.

വ്യാഴാഴ്ച്ച വൈകിട്ട് നാല് മണിയോടെ പെരിങ്ങര കോസ്‌മോസ് ജംഗ്ഷന് സമീപം ആയിരുന്നു സംഭവം. ജ്യോതിഷിനെ ആക്രമിക്കുന്നത് കണ്ട് തടയാന്‍ എത്തുന്നതിന് ഇടയാണ് മറ്റ് രണ്ടുപേര്‍ക്ക് പരിക്കേറ്റത്. കഴിഞ്ഞ ദിവസം ബിജുകുമാര്‍  ഫേസ്ബുക്കിൽ ഇട്ട പോസ്റ്റിന് താഴെ മറുപടി വന്നതുമായി ബന്ധപ്പെട്ട് ജ്യോതിഷുമായി ഉണ്ടായതാണ് സംഘർത്തിന് ഇടയാക്കിയത്.

ഇതേ ചൊല്ലി ബിജു കുമാറും ജ്യോതിഷും തമ്മില്‍ കഴിഞ്ഞദിവസം തര്‍ക്കം ഉടലെടുത്തിരുന്നു.  പിന്നിട് പരിഹരിച്ചു എന്നാണ് ലഭിക്കുന്ന അറിവ്. ഇതിനിടെയാണ് പെരിങ്ങര കോസ്‌മോസ് ജംഗ്ഷനില്‍  ബൈക്കില്‍ വരികയായിരുന്ന ജ്യോതിഷിനെ ബിജുകുമാര്‍ തടഞ്ഞുനിര്‍ത്തി ആക്രമിച്ചത്.

ജ്യോതിഷിന്റെ മുഖത്തും മറ്റ് രണ്ടുപേരുടെ കൈകളിലും ആക്രമണത്തിൽ പരിക്കേറ്റു.  പരിക്കേറ്റ മൂവരെയും പിന്നിട്  തിരുവല്ല താലൂക്ക് ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരുന്നു. സംഭവത്തെ തുടർന്ന് ഈ മേഖലയിൽ  പോലീസ് സുരക്ഷ ശക്തമാക്കി. 

- Advertisment -

RELATED ARTICLES
Advertisment

Desham News

- Advertisement -

ആധുനിക കാലം നേരിടുന്ന വെല്ലുവിളികൾക്ക്  ഉത്തരമാണ്  ക്രൈസ്തവസഭകളുടെ ഐക്യം- ഡോ. തിയഡോഷ്യസ് മാർത്തോമ്മാ മെത്രാപ്പൊലീത്ത

തിരുവല്ല: ആധുനിക കാലം നേരിടുന്ന വെല്ലുവിളികൾക്ക്  ഉത്തരമാണ്  ക്രൈസ്തവ സഭകളുടെ ഐക്യമെന്ന് ഡോ. തിയഡോഷ്യസ് മാർത്തോമ്മാ മെത്രാപ്പൊലീത്ത. നിലയ്ക്കൽ എക്യൂമെനിക്കൽ ട്രസ്റ്റിൻ്റെ റൂബി ജൂബിലി ആഘോഷങ്ങളുടെ ഭാഗമായി തിരുവല്ല സെൻ്റ് ജോൺസ് കത്തീഡ്രലിൽ ...

ഡിഎസ് ജെ പി തമിഴ്നാട് ഘടകം രൂപീകരണം 17-ന്

കൊച്ചി:  തമിഴ്നാട്ടിൽ വേരുറപ്പിക്കാനൊരുങ്ങി ഡെമോക്രാറ്റിക് സോഷ്യൽ ജസ്റ്റിസ് പാർട്ടി (ഡി എസ് ജെ പി). 14 ലക്ഷം നായർ സമുദായ അംഗങ്ങളുള്ള ന്യൂനപക്ഷം എന്നനിലയിൽ സംസ്ഥാനത്ത് പ്രബല ശക്തിയായി മാറുമെന്നാണ് കണക്കുകൂട്ടൽ. നിലവിൽ ...
- Advertisment -

Most Popular

- Advertisement -