Tuesday, November 24, 2026
No menu items!

subscribe-youtube-channel

HomeNewsKottayamഡൽഹി സ്ഫോടനം...

ഡൽഹി സ്ഫോടനം ഭാരതത്തിന്റെ ഏകതയ്ക്ക് നേരെയുണ്ടായ ആസൂത്രിത നീക്കം:  പരിശുദ്ധ കാതോലിക്കാ ബാവാ.

കോട്ടയം: ഡൽഹി ബോംബ് സ്ഫോടനത്തിൽ മലങ്കര ഓർത്തഡോക്സ് സുറിയാനിസഭയുടെ പരമാധ്യക്ഷനും മലങ്കര മെത്രാപ്പോലീത്തായുമായ പരിശുദ്ധ ബസേലിയോസ് മാർത്തോമ്മാ മാത്യൂസ് തൃതീയൻ കാതോലിക്കാ ബാവാ അനുശോചിച്ചു. സ്ഫോടനത്തിൽ കൊല്ലപ്പെട്ട സഹോദരങ്ങൾക്ക് മലങ്കസഭാധ്യക്ഷൻ ആദരാഞ്ജലികൾ നേർന്നു. ഉറ്റവരെ നഷ്ടപ്പെട്ടവരുടെ വേദനയിൽ പങ്കുചേരുന്നതായും, പരുക്കേറ്റവർ എത്രയും വേ​ഗം സുഖം പ്രാപിക്കുവാൻ പ്രാർത്ഥിക്കുന്നതായും പരിശുദ്ധ ബാവാ പ്രതികരിച്ചു.

അത്യന്തം വേദനാജനകമായ അന്തരീക്ഷത്തിലൂടെയാണ് നമ്മുടെ രാജ്യം കടുന്നുപോകുന്നത്. ഡൽഹി സംഭവം ഭാരതത്തിന്റെ ഏകതയ്ക്ക് നേരെയുണ്ടായ ആസൂത്രിത നീക്കമാണ്. ഇത്തരം നിഴൽയുദ്ധങ്ങളിലൂടെ രാജ്യസമാധാനത്തെയും, ഭാരതത്തിന്റെ പുരോ​ഗതിയെയും തകർക്കാനാണ്  ദുഷ്ടബുദ്ധികൾ ശ്രമിക്കുന്നത്.

ദേശസുരക്ഷയ്ക്ക് വിഘാതം സൃഷ്ടിക്കുന്ന എല്ലാ വിധ്വംസക പ്രവർത്തനങ്ങളും തുടച്ചുനീക്കപ്പെടണം. ഭാരതീയരെന്ന നിലയിൽ നാം നമ്മുടെ രാജ്യത്തിനൊപ്പം ഒരുമിച്ച് നിൽക്കേണ്ട സമയമാണിത്. കുറ്റക്കാരെ എത്രയും  വേ​ഗം നിയമത്തിന് മുന്നിൽ കൊണ്ടുവരുവാൻ ഭരണാധികാരികൾക്ക്  കഴിയട്ടെയെന്നും പരിശുദ്ധ കാതോലിക്കാ ബാവാ കൂട്ടിച്ചേർത്തു.

- Advertisment -

RELATED ARTICLES
Advertisment

Desham News

- Advertisement -

പൂജ അവധി : കെഎസ്ആർടിസി ഡബിൾ ഡെക്കർ ബസ് അഞ്ച് ദിവസം നേടിയ വരുമാനം 4,06,000 രൂപ

ഇടുക്കി : പൂജ അവധി ദിവസങ്ങളിൽ മൂന്നാറിലേക്ക് വിനോദസഞ്ചാരികൾ കൂട്ടമായെത്തിയപ്പോൾ കെഎസ്ആർടിസി ഡബിൾ ഡെക്കർ ബസ് സർവീസിനും മികച്ച വരുമാനം ലഭിച്ചു. ഒക്ടോബർ 17 മുതൽ 21 വരെയുള്ള അഞ്ചു ദിവസത്തിനിടെ 1191...

ബിജെപി ഫ്‌ളക്‌സ് ബോര്‍ഡുകൾക്കും  കൊടിതോരണങ്ങൾക്കും പിഴയിട്ട സംഭവം: കോര്‍പ്പറേഷന്‍ റവന്യൂ ഓഫീസറെ സ്ഥലംമാറ്റി

തിരുവനന്തപുരം : പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ സന്ദര്‍ശനത്തോട് അനുബന്ധിച്ച് ഫ്‌ളക്‌സ് ബോര്‍ഡുകളും കൊടിതോരണങ്ങളും സ്ഥാപിച്ചതിന് ബിജെപിക്ക് പിഴ ചുമത്തിയ തിരുവനന്തപുരം കോര്‍പ്പറേഷനിലെ റവന്യൂ ഓഫീസറെ സ്ഥലംമാറ്റി. റവന്യു ഓഫിസര്‍ ജി ഷൈനിയെ കൗണ്‍സില്‍...
- Advertisment -

Most Popular

- Advertisement -