Sunday, October 4, 2026
No menu items!

subscribe-youtube-channel

HomeNewsAlappuzhaനവീകരിച്ച ക്ഷേത്രക്കുളം ...

നവീകരിച്ച ക്ഷേത്രക്കുളം  ഉദ്ഘാടനം ചെയ്തു

ആലപ്പുഴ: പട്ടണക്കാട് ബ്ലോക്ക് പഞ്ചായത്ത് 2024-25 വാർഷിക പദ്ധതിയിൽ ഉൾപ്പെടുത്തി നവീകരിച്ച വെട്ടയ്ക്കൽ ചെള്ളപ്പുറം ശ്രീ ഘണ്ഠാകർണ്ണസ്വാമി ക്ഷേത്രം ആറാട്ടുകുളത്തിന്റെ ഉദ്ഘാടനം കൃഷി വകുപ്പ് മന്ത്രി പി പ്രസാദ് നിർവഹിച്ചു. കുളങ്ങളും തോടുകളും സംരക്ഷിക്കേണ്ടത് അത്യന്താപേക്ഷിതമാണെന്ന് മന്ത്രി പറഞ്ഞു.

ആറ് ലക്ഷം രൂപ വിനിയോഗിച്ചാണ് ആറാട്ടുകുളം ശുദ്ധീകരിച്ച് കല്ലുകെട്ടി നവീകരിച്ചത്. പൊതു കുളങ്ങൾ സംരക്ഷിക്കുന്നതിന്റെ ഭാഗമായി പട്ടണക്കാട് ബ്ലോക്ക് പഞ്ചായത്ത് 59 ലക്ഷം രൂപ വിനിയോഗിച്ച് എട്ട് കുളങ്ങളുടെ നവീകരണ പ്രവർത്തികൾ പൂർത്തീകരിച്ചിട്ടുണ്ട്.ചടങ്ങിൽ പട്ടണക്കാട് ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് മേരി ടെൽഷ്യ അധ്യക്ഷയായി. 

- Advertisment -

RELATED ARTICLES
Advertisment

Desham News

- Advertisement -

രാഷ്‌ട്രീയത്തില്‍ വികാരങ്ങള്‍ക്ക് പ്രസക്തിയില്ല: രാഹുല്‍ മാങ്കൂട്ടത്തില്‍ വിഷയത്തില്‍ വി ഡി സതീശന്‍

കൊച്ചി: രാഷ്‌ട്രീയത്തില്‍ വികാരങ്ങള്‍ക്ക് പ്രസക്തിയില്ലെന്ന് പ്രതിപക്ഷ നേതാവ് വിഡി സതീശന്‍. അറബിക്കടല്‍ ഇരമ്പി വന്നാലും എടുത്ത നിലപാടില്‍ മാറ്റമില്ല. പാര്‍ട്ടിയുടെ തീരുമാനം കെപിസിസി പ്രസിഡന്റ് പറഞ്ഞിട്ടുണ്ടെന്നും അതില്‍ കൂടുതല്‍ ഒന്നും പറയാനില്ലെന്നും പ്രതിപക്ഷ...

ജില്ലയിൽ നിരീക്ഷണത്തിലുണ്ടായിരുന്ന കുട്ടിക്ക് കൂടി ഷിഗല്ലാ രോഗം സ്ഥിരീകരിച്ചു

പത്തനംതിട്ട: ജില്ലയിൽ നിരീക്ഷണത്തിലുണ്ടായിരുന്ന ഒരു കുട്ടിക്ക് കൂടി ഷിഗല്ലാ രോഗം സ്ഥിരീകരിച്ചു. ജില്ലയിൽ ഇത് രണ്ടാം തവണയാണ് ഷിഗെല്ല സ്ഥിരീകരിക്കുന്നത്. ആദ്യം ആറന്മുള എഴീക്കാട് ഉന്നതിയിലെ 10 വയസുകാരിക്കാണ് ഷിഗല്ല ബാധിച്ചത്. ഈ...
- Advertisment -

Most Popular

- Advertisement -