Tuesday, October 13, 2026
No menu items!

subscribe-youtube-channel

HomeNewsതൃശൂരിലെ എടിഎം...

തൃശൂരിലെ എടിഎം കൊള്ളയടിച്ച സംഘം തമിഴ്‌നാട്ടിൽ പിടിയിൽ

തൃശ്ശൂർ : തൃശൂരിലെ എടിഎം കൊള്ളയടിച്ച സംഘം പിടിയിൽ.തമിഴ്നാട്ടിലെ നാമക്കലിന് സമീപമാണ് ആറം​ഗ സംഘം പോലീസിന്റെ വലയിലായത്. ഹരിയാന സ്വദേശികളാണ് പിടിയിലായത്. കണ്ടെയ്നർ ലോറിയിൽ സഞ്ചരിക്കുന്നതിനെ തമിഴ്നാട് പോലീസ് പിടികൂടുകയായിരുന്നു. ഏറ്റുമുട്ടലിലൂടെയാണ് പ്രതികളെ പൊലീസ് കീഴ്‌പ്പെടുത്തിയത്.

ഇവർ സഞ്ചരിച്ച കണ്ടെയ്നർ നിരവധി വാഹനങ്ങളിൽ ഇടിച്ചിരുന്നു.ഇതോടെ നാമക്കൽ പൊലീസ് കണ്ടെയ്നർ ലോറിയെ പിന്തുടർന്ന് പിടികൂടുകയായിരുന്നു. മോഷ്ടിച്ച പണവും മോഷണത്തിനായി ഉപയോ​ഗിച്ച കാറും കണ്ടെയ്നർ ലോറിക്കുള്ളിൽ ഉണ്ടായിരുന്നു .തോക്ക് അടക്കമുള്ള ആയുധങ്ങളും പ്രതികളുടെ കയ്യിലുണ്ടായിരുന്നു .പോലീസുമായുള്ള ഏറ്റുമുട്ടലിൽ സംഘത്തിലെ ഒരാൾ കൊല്ലപ്പെട്ടതായാണ് വിവരം .നേരത്തെ കണ്ണൂർ ഉൾപ്പെടെയുള്ള സ്ഥലങ്ങളിൽ കൊള്ള നടത്തിയ സംഘമാണ് ഇതെന്ന് പൊലീസ് പറയുന്നു.

- Advertisment -

RELATED ARTICLES
Advertisment

Desham News

- Advertisement -

തിരുവനന്തപുരത്ത് കെഎസ്ആർടിസി ബസും ലോറിയും കൂട്ടിയിടിച്ച് നിരവധി പേർക്ക് പരിക്ക്

തിരുവനന്തപുരം : കെഎസ്ആർടിസി ബസും ലോറിയും കൂട്ടിയിടിച്ച് നിരവധി പേർക്ക് പരിക്ക്. മണ്ണന്തല മരുതൂരിൽ ഇന്ന് പുലർച്ചെയോടെയാണ് അപകടമുണ്ടായത്. തിരുവനന്തപുരത്ത് നിന്നും മൂഴിയാറിലേക്ക് പോകുന്ന ബസിൽ എതിരെ വന്ന ലോറി ഇടിക്കുകയായിരുന്നു. 26...

കൊല്ലത്തുനിന്നും കാണാതായ മൂന്നര വയസ്സുകാരിയെ  നാടോടി സ്ത്രീയ്‌ക്കൊപ്പം കണ്ടെത്തി

പത്തനംതിട്ട : കൊല്ലത്തുനിന്നും കാണാതായ മൂന്നര വയസ്സുകാരിയെ  എസ് ആർ ടി സി ബസിൽ  നാടോടി സ്ത്രീയ്‌ക്കൊപ്പം കണ്ടെത്തി. പന്തളം പോലീസ് സ്റ്റേഷനിൽ ഇന്ന് ഉച്ചയ്ക്ക് രണ്ടോടെ കെ എസ് ആർ ടി...
- Advertisment -

Most Popular

- Advertisement -