Monday, October 12, 2026
No menu items!

subscribe-youtube-channel

HomeNewsസംസ്ഥാനത്തിന്‍റെ കടബാധ്യത...

സംസ്ഥാനത്തിന്‍റെ കടബാധ്യത 5.07 ലക്ഷം കോടി രൂപ ; ട്രഷറി പ്രതിസന്ധി രൂക്ഷം

തിരുവനന്തപുരം : സംസ്ഥാനത്തിന്റെ സാമ്പത്തിക സ്ഥിതിയെ കുറിച്ചുള്ള ധവളപത്രം യുഡിഎഫ് സർക്കാർ പുറത്തിറക്കി . കേരളത്തിന്റെ ആകെ കടബാധ്യത 5.07 ലക്ഷം കോടി രൂപയായി വർദ്ധിച്ചിരിക്കുകയാണെന്ന് ധവളപത്രത്തിലെ വിവരങ്ങൾ ചൂണ്ടിക്കാട്ടുന്നു.ട്രഷറി പ്രതിസന്ധി രൂക്ഷമായി തുടരുകയാണ്. വികസന പ്രവര്‍ത്തനങ്ങള്‍ക്കുള്ള മൂലധന ചെലവ് രാജ്യത്തെ ഏറ്റവും താഴ്ന്ന നിരക്കിലാണെന്നും കിഫ്ബിക്ക് 21,000 കോടിയുടെ വായ്പാബാധ്യത ഉണ്ടെന്നും ധവളപത്രം വ്യക്തമാക്കി.

സംസ്ഥാനത്തിന്റെ ആകെ വരുമാനത്തിന്റെ 77 ശതമാനവും ശമ്പളം, പെൻഷൻ, പലിശ തുടങ്ങിയ നിർബന്ധിത ചെലവുകൾക്കായി മാറ്റിവെക്കേണ്ടി വരുന്നു .സർക്കാർ ജീവനക്കാരുടെയും പെൻഷൻകാരുടെയും ഡി.എ/ഡി.ആർ കുടിശ്ശികയിനത്തിൽ മാത്രം 48,733 കോടി രൂപയുടെ അധിക ബാധ്യതയാണ് പുതിയ സർക്കാരിന് ഏറ്റെടുക്കേണ്ടി വന്നത്.

കേരളത്തിലെ പൊതുമേഖലാ സ്ഥാപനങ്ങളുടെ ആകെ നഷ്ടം ₹78,851 കോടി ആയി ഉയർന്നു .കിഫ്‌ബി (KIIFB) വഴി എടുത്തിട്ടുള്ള ഏകദേശം 21,000 കോടി രൂപയുടെ വായ്പാ ബാധ്യത യഥാർത്ഥത്തിൽ സംസ്ഥാനത്തിന്റെ തന്നെ കടങ്ങളാണെന്ന് റിപ്പോർട്ട് ചൂണ്ടിക്കാട്ടുന്നു.

- Advertisment -

RELATED ARTICLES
Advertisment

Desham News

- Advertisement -

കെഎസ് ആർ ടി സി സെൻട്രൽ ബസ് സ്റ്റേഷനിൽ വാട്ടർ എ ടി എം പ്രവർത്തനമാരംഭിച്ചു

തിരുവനന്തപുരം : കെ എസ് ആർ ടി സി സെൻട്രൽ ബസ് സ്റ്റേഷനിൽ യാത്രക്കാർക്കും പൊതുജനങ്ങൾക്കുമായുള്ള വാട്ടർ എ ടി എം പ്രവർത്തനമാരംഭിച്ചു. കെ.എസ്.ആർ.ടി.സി ചെയർമാൻ & മാനേജിംഗ് ഡയറക്ടർ പി എസ് ...

പത്തനംതിട്ട ജില്ലയില്‍ ഏഴ് ദുരിതാശ്വാസ ക്യാമ്പ്

പത്തനംതിട്ട : ജില്ലയില്‍ ദുരിതാശ്വാസ ക്യാമ്പുകള്‍ ഏഴ്. തിരുവല്ല, അടൂർ താലൂക്കിലാണ് ക്യാമ്പുകള്‍ പ്രവര്‍ത്തിക്കുന്നത്. 27 കുടുംബങ്ങളിലായി 32 പുരുഷന്‍മാരും 44 സ്ത്രീകളും 18 കുട്ടികളും ഉള്‍പ്പെടെ 94 പേര്‍ ക്യാമ്പിലുണ്ട്. തിരുമൂലപുരം എസ്എന്‍വിഎസ്,...
- Advertisment -

Most Popular

- Advertisement -