Monday, October 5, 2026
No menu items!

subscribe-youtube-channel

HomeNewsസംസ്ഥാനത്തെ 6000...

സംസ്ഥാനത്തെ 6000 സ്‌കൂളുകളില്‍ ഡിജിറ്റല്‍ സ്‌ക്വയര്‍ നടപ്പിലാക്കി: മന്ത്രി എന്‍ ഷംസുദ്ദീന്‍

തിരുവല്ല: സംസ്ഥാനത്തെ 6,000 സ്‌കൂളുകളില്‍ ‘ഡിജിറ്റല്‍ സ്‌ക്വയര്‍’ പദ്ധതി നടപ്പാക്കിയതായി പൊതുവിദ്യാഭ്യാസ വകുപ്പ് മന്ത്രി എന്‍ ഷംസുദ്ദീന്‍ പറഞ്ഞു. കുന്നന്താനം സെന്റ് മേരീസ് സര്‍ക്കാര്‍ ഹൈസ്‌കൂളില്‍ നിര്‍മ്മിച്ച ഡോ. കെ ആര്‍ നാരായണന്‍ സെന്റിനറി ബ്ലോക്കിന്റെ ഉദ്ഘാടനം നിര്‍വഹിക്കുകയായിരുന്നു മന്ത്രി.

സര്‍ക്കാര്‍ അധികാരത്തില്‍ വന്നതിനു ശേഷമുള്ള നൂറുദിന കര്‍മ്മപരിപാടിയില്‍ വിദ്യാഭ്യാസ മേഖലയിലെ ആധുനികവല്‍ക്കരണത്തിന് വലിയ പ്രാധാന്യമാണ് നല്‍കിയിട്ടുള്ളത്. ഡിജിറ്റല്‍ സ്‌ക്വയര്‍ ഉള്‍പ്പെടെ വിദ്യാഭ്യാസ വകുപ്പിന്റെ 16 കര്‍മ്മപരിപാടികളും പൂര്‍ത്തിയായി. ശാസ്ത്ര സാങ്കേതിക രംഗത്തുണ്ടായ പുരോഗതിക്കനുസരിച്ച് വിദ്യാഭ്യാസം മാറ്റങ്ങള്‍ക്ക് വിധേയമാവുകയാണ്.

കഴിഞ്ഞ ഇരുപത് വര്‍ഷം കൊണ്ട് ഉണ്ടായ മാറ്റങ്ങള്‍ അതിനുമുമ്പുള്ള ഇരുന്നൂറ് വര്‍ഷങ്ങളെ അപേക്ഷിച്ച് വളരെ കൂടുതലാണ്. നമ്മുടെ കുട്ടികളെ ലോകരാജ്യങ്ങളില്‍ നിന്നുള്ളവരോടൊപ്പം മത്സരിക്കാന്‍ പ്രാപ്തരാക്കേണ്ടതുണ്ട്. ഇതിനായി ഇന്നത്തെ കാലഘട്ടത്തിന്റെ ശാസ്ത്രമായ ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സ് പോലുള്ള നവസാങ്കേതികവിദ്യ ഉള്‍പ്പെടുത്തി സ്‌കൂള്‍ പാഠ്യപദ്ധതി നവീകരിക്കുമെന്നും മന്ത്രി പറഞ്ഞു.

സ്‌കൂളിന്റെ പുതിയ കെട്ടിടത്തിന് കേരളത്തിന്റെ ധീര പുത്രനും മുന്‍ ഇന്ത്യന്‍ പ്രസിഡന്റുമായ കെ.ആര്‍. നാരായണന്റെ പേര് നല്‍കിയതിനെ മന്ത്രി പ്രശംസിച്ചു. സംസ്ഥാനതലത്തില്‍ വിവിധ മത്സരങ്ങളില്‍ മികവ് തെളിയിച്ച വിദ്യാര്‍ത്ഥികളെ ചടങ്ങില്‍ ആദരിച്ചു. വര്‍ഗീസ് മാമന്‍ എംഎല്‍എ അധ്യക്ഷനായി.

ആന്റോ ആന്റണി എംപി, ജില്ല പഞ്ചായത്ത് വൈസ് പ്രസിഡന്റ് അനീഷ് വരിക്കണ്ണാമല, മുന്‍ എംഎല്‍എ മാത്യു ടി തോമസ്, ജില്ല പഞ്ചായത്ത് അംഗം ബിജു റ്റി ജോര്‍ജ്, മല്ലപ്പള്ളി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ശോശാമ്മ തോമസ്, കുന്നന്താനം ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് എം ജെ വിജയന്‍, ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡന്റ് എബി മേങ്ങരിങ്ങാട്ട്, ബ്ലോക്ക് അംഗം രഞ്ജിനി അജിത്ത് തുടങ്ങിയവര്‍ പ്രസംഗിച്ചു

- Advertisment -

RELATED ARTICLES
Advertisment

Desham News

- Advertisement -

ഗതാഗതം നിരോധിച്ചു

ആലപ്പുഴ: കുട്ടനാട് നിയോജക മണ്ഡലത്തിൽ ചമ്പക്കുളം കനാൽ ജെട്ടി പാലം അപ്രോച്ച് റോഡുകളുടെ അറ്റകുറ്റപ്പണികൾ ആരംഭിക്കുന്നതിനാൽ സെപ്റ്റംബർ ഏഴ് മുതൽ പാലത്തിലൂടെയുള്ള ഗതാഗതം നിരോധിച്ചു. വാഹനങ്ങൾ മറ്റ് റോഡ് മാർഗം പോകേണ്ടതാണെന്ന് തകഴി പൊതുമരാമത്ത്...

അഗ്നിവീര്‍ റിക്രൂട്ട്മെന്റ് റാലി (ആര്‍മി) സമാപിച്ചു

പത്തനംതിട്ട : കേരളത്തിലെ ഏഴ് തെക്കന്‍ ജില്ലകളിലെ (തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, ഇടുക്കി, എറണാകുളം) ഉദ്യോഗാര്‍ഥികള്‍ക്കായി കൊടുമണ്‍ ഇ.എം.എസ് സ്റ്റേഡിയത്തില്‍ നടത്തിയ അഗ്‌നിവീര്‍ റിക്രൂട്ട്മെന്റ് റാലി (ആര്‍മി) സമാപിച്ചു. ബെംഗളൂരുവിലെ...
- Advertisment -

Most Popular

- Advertisement -