Wednesday, September 9, 2026
No menu items!

subscribe-youtube-channel

HomeNewsപുല്ലുമേട്, എരുമേലി...

പുല്ലുമേട്, എരുമേലി വഴി കിലോമീറ്ററുകൾ നടന്നു വരുന്നവർക്ക് ദർശനത്തിന് പ്രത്യേക സൗകര്യം ഉടൻ: ദേവസ്വം ബോർഡ് പ്രസിഡന്റ്

ശബരിമല : പുല്ലുമേട് വഴിയും എരുമേലി വഴിയും കാനന പാതയിലൂടെ കിലോമീറ്ററുകൾ നടന്നു ദർശനത്തിനെത്തുന്ന തീർത്ഥാടകർക്കായി പ്രത്യേക സംവിധാനം ഉടൻ ഒരുക്കുമെന്ന് തിരുവിതാംകൂർ ദേവസ്വം പ്രസിഡൻറ് പി എസ് പ്രശാന്ത് അറിയിച്ചു.

ഇത്രയും ദൂരം നടന്നുവരുന്നവർക്ക് വനം വകുപ്പുമായി സഹകരിച്ച് പ്രത്യേക ടാഗ് നൽകും. പമ്പയിൽ നിന്ന് സ്വാമി അയ്യപ്പൻ റോഡ് വഴി സന്നിധാനത്തേക്ക് വരാം. നീലിമല വഴി പോകണം എന്നുള്ളവർക്ക് ആ വഴിയുമാകാം.

മരക്കൂട്ടത്ത് വച്ച് ശരംകുത്തി വഴി ഒഴിവാക്കി ഈ തീർത്ഥാടകർക്ക് ചന്ദ്രാനന്ദൻ റോഡ് വഴി സന്നിധാനത്ത് പ്രവേശിക്കുകയും ആകാം. ഇങ്ങനെ പുല്ലുമേട് നിന്നും എരുമേലിയിൽ നിന്നും പ്രത്യേക പാതയിലൂടെ വന്നു നടപന്തലിൽ എത്തുന്ന പ്രത്യേകം ടാഗ് ധരിച്ച തീർത്ഥാടകർക്ക് പ്രത്യേക വരി ഉണ്ടാകും. ഈ വരിയിലൂടെ തീർത്ഥാടകർക്ക് ദർശനം നടത്താം.

വനംവകുപ്പുമായി സഹകരിച്ചാണ് പുതിയ സൗകര്യം ഏർപ്പാടാക്കുന്നത്. കാനനപാതയിലൂടെ വരുന്ന തീർത്ഥാടകർക്ക് പ്രത്യേക ടാഗ് നൽകേണ്ടത് വനം വകുപ്പാണ്. പുതിയ സംവിധാനം ഉടൻ നിലവിൽ വരുമെന്ന് പ്രസിഡന്റ്‌ പറഞ്ഞു.

- Advertisment -

RELATED ARTICLES
Advertisment

Desham News

- Advertisement -

രണ്ട് ബസുകള്‍ക്കിടയില്‍ കുടുങ്ങി യുവാവിന് ദാരുണാന്ത്യം

തിരുവനന്തപുരം : തിരുവനന്തപുരം കിഴക്കേകോട്ടയിൽ രണ്ട് ബസുകള്‍ക്കിടയില്‍ കുടുങ്ങി യുവാവിന് ദാരുണാന്ത്യം.കേരള ബാങ്കിലെ ജീവനക്കാരനായ കൊല്ലം സ്വദേശി ഉല്ലാസ് (42) ആണ് മരിച്ചത്. കെ.എസ്.ആര്‍.ടി.സി.ബസിനും സ്വകാര്യബസിനും ഇടയില്‍ പെട്ട് ഞെരുങ്ങിയായിരുന്നു മരണം. വെള്ളിയാഴ്ച ഉച്ചയ്ക്ക്...

ടി​ഷ്യൂ പേ​പ്പ​ർ നി​ർ​മാ​ണ​ശാ​ല​യി​ൽ വ​ൻ തീ​പി​ടി​ത്തം:  മൂ​ന്ന് കെ​ട്ടി​ട​ങ്ങ​ൾ പൂ​ർ​ണ​മാ​യും ക​ത്തി​ന​ശി​ച്ചു

കോ​ട്ട​യം: ടി​ഷ്യൂ പേ​പ്പ​ർ നി​ർ​മാ​ണ​ശാ​ല​യി​ൽ വ​ൻ തീ​പി​ടി​ത്തം. എ​സ്.​എ​ച്ച് മൗ​ണ്ടി​ൽ പ്ര​വ​ർ​ത്തി​ക്കു​ന്ന ഫാക്ടറിയിൽ ഞാ​യ​റാ​ഴ്ച വൈ​കി​ട്ടാ​ണ് തീ​പി​ടി​ത്ത​മു​ണ്ടാ​യ​ത്. ഫാ​ക്ട​റി കോം​പ്ല​ക്സി​നു​ള്ളി​ൽ പ്ര​വ​ർ​ത്തി​ച്ചി​രു​ന്ന ആ​റോ​ളം കെ​ട്ടി​ട​ങ്ങ​ളി​ൽ മൂ​ന്നെ​ണ്ണം പൂ​ർ​ണ​മാ​യും ക​ത്തി​ന​ശി​ച്ച​താ​യാ​ണ് പ്രാ​ഥ​മി​ക അറിവ്. എ​ളു​പ്പ​ത്തി​ൽ തീ...
- Advertisment -

Most Popular

- Advertisement -