Wednesday, September 30, 2026
No menu items!

subscribe-youtube-channel

HomeNewsKottayamവാഹനങ്ങൾ കൂട്ടിയിടിച്ച്...

വാഹനങ്ങൾ കൂട്ടിയിടിച്ച് അപകടം: ഡ്രൈവർക്കും യാത്രക്കാർക്കും പരിക്ക്​

കോട്ടയം: ഏറ്റുമാനൂർ–വൈക്കം റോഡിൽ ആറാം മൈലിൽ മൂന്ന് വാഹനങ്ങൾ കൂട്ടിയിടിച്ച് ഉണ്ടായ അപകടത്തിൽ കെ.എസ്.ആർ.ടി.സി ബസ് ഡ്രൈവർക്കും യാത്രക്കാർക്കും പരിക്ക്. ബുധനാഴ്ച രാവിലെ 10:30-ഓടെയായിരുന്നു അപകടം. ഒരേ ദിശയിൽ പോവുകയായിരുന്ന കാർ പെട്ടെന്ന് ബ്രേക്ക് ചെയ്തതിനെ തുടർന്ന് തൊട്ടുപിന്നിൽ ഗ്യാസ് കാലിക്കുറ്റികളുമായി എത്തിയ ലോറി കാറിന് പിന്നിലേക്ക് ഇടിച്ചു കയറുകയായിരുന്നു.

ഈ സമയം പിന്നാലെയെത്തിയ കെ.എസ്.ആർ.ടി.സി സൂപ്പർഫാസ്റ്റ് ബസ് ലോറിയുടെ പിൻഭാഗത്തേക്ക് ഇടിച്ചുകയറിയാണ് അപകടം. അപകടത്തിൽ കെ.എസ്.ആർ.ടി.സി ബസ്സിലുണ്ടായിരുന്ന സ്ത്രീകൾ ഉൾപ്പെടെയുള്ള 7 യാത്രക്കാർക്കും, ഡ്രൈവർക്കും പരിക്കേറ്റു. ബസ് ഡ്രൈവറുടെ കാലിനാണ് പരിക്ക്. കാറിലുണ്ടായിരുന്ന ഒരു യാത്രികയ്ക്കും പരിക്കേറ്റിട്ടുണ്ട്.

പരിക്കേറ്റവരെ ഉടൻ തന്നെ മുട്ടുചിറയിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
​ഇടിയുടെ ആഘാതത്തിൽ കെ.എസ്.ആർ.ടി.സി ബസിന്റെ മുൻഭാഗവും കാറിന്റെ പിൻഭാഗവും തകർന്നു. അപകടത്തെ തുടർന്ന് ഏറ്റുമാനൂർ-വൈക്കം റോഡിൽ  ഗതാഗത തടസ്സം നേരിട്ടു. വിവരമറിഞ്ഞ് എത്തിയ കടുത്തുരുത്തി പോലീസ് ഗതാഗതം പുനഃസ്ഥാപിച്ചു.

- Advertisment -

RELATED ARTICLES
Advertisment

Desham News

- Advertisement -

കേന്ദ്ര സർക്കാർ ജീവനക്കാർക്കും പെൻഷൻകാർക്കും 2% ഡിഎ വർദ്ധനവ്

ന്യൂഡൽഹി : കേന്ദ്ര സർക്കാർ ജീവനക്കാർക്കും പെൻഷൻകാർക്കും 2% ഡിഎ വർദ്ധനവിന് അനുമതി .നിലവിലുള്ള 58 ശതമാനത്തില്‍ നിന്നും ഡിഎ 60 ശതമാനമായി ഉയർത്താൻ കേന്ദ്ര മന്ത്രിസഭാ യോഗം തീരുമാനിച്ചു. ഒക്ടോബറിലാണ് ഏറ്റവും...

ഗതാഗത നിയന്ത്രണം

പത്തനംതിട്ട: മേലുകര -റാന്നി റോഡില്‍ പുതുമണ്‍ പാലത്തിന്റെ പുനര്‍നിര്‍മാണ പ്രവൃത്തികള്‍ നടക്കുന്നതിനാല്‍ നവംബര്‍ 18 മുതല്‍ ഗതാഗത നിയന്ത്രണം ഏര്‍പ്പെടുത്തി. കോഴഞ്ചേരി, റാന്നി ഭാഗങ്ങളിലേക്ക് പോകുന്ന ഭാരവാഹനങ്ങള്‍ ചെറുകോല്‍പുഴ-പേരൂര്‍ചാല്‍-റാന്നി റോഡുവഴി തിരിച്ചുവിടുമെന്ന് അസിസ്റ്റന്റ്...
- Advertisment -

Most Popular

- Advertisement -