Sunday, November 22, 2026
No menu items!

subscribe-youtube-channel

HomeNewsAlappuzhaആലപ്പുഴ ജനറൽ...

ആലപ്പുഴ ജനറൽ ആശുപത്രി ബ്ലഡ് സെന്റർ ഉദ്ഘാടനം 

ആലപ്പുഴ: ജനറൽ ആശുപത്രിയിലെ പുതിയ ബ്ലഡ് സെന്ററിന്റെ ഉദ്ഘാടനം എച്ച് സലാം എംഎൽഎ നിർവ്വഹിച്ചു. കുറഞ്ഞ ചെലവിൽ സാധാരണക്കാർക്ക് ചികിത്സ ലഭ്യമാക്കുന്നതിന് അത്യാധുനിക സൗകര്യങ്ങളോടെയാണ് സെന്റർ ഒരുക്കിയിട്ടുള്ളതെന്ന് എംഎൽഎ പറഞ്ഞു. 300 ബ്ലഡ് പാക്കറ്റ് വരെ ഒരേസമയം സൂക്ഷിക്കുവാനും പ്ലാസ്മ വേർതിരിച്ച് 10 വർഷം വരെ കേടുകൂടാതെ സൂക്ഷിക്കുവാനും സാധിക്കും. പൊതുമരാമത്ത് വകുപ്പ് 65 ലക്ഷത്തോളം രൂപ മുടക്കിയാണ് കെട്ടിടത്തിന്റെ നിർമ്മാണം നടത്തിയത്. നഗരസഭയുടെ ഫണ്ടും ഇതിനായി ചെലവഴിച്ചിട്ടുണ്ടെന്ന് എംഎൽഎ പറഞ്ഞു.

രക്തമെടുത്ത് അതിലെ ഘടകങ്ങൾ വേർതിരിച്ച് രോഗികൾക്ക് ആവശ്യമായ ആർബിസി, പ്ലാസ്മ, പ്ലേറ്റ് ലെറ്റ് എന്നിവ ലഭ്യമാക്കുന്നതിനുള്ള സംവിധാനവും 18 വയസ്സിനു മുകളിലുള്ളവർക്ക് രക്തം ദാനം ചെയ്യുവാനുള്ള സൗകര്യവും ബ്ലഡ് ബാങ്ക് ലിങ്കേജ് സംവിധാനവും ബ്ലഡ് സെന്ററിൽ ഒരുക്കിയിട്ടുണ്ട്. സെന്ററിനായി 25 ലക്ഷം രൂപയാണ് വിനിയോഗിച്ചത്. ആലപ്പുഴ ഗവ. നഴ്സിങ് സ്കൂളിനു സമീപമുള്ള ഇരുനില കെട്ടിടത്തിൻ്റെ താഴത്തെ നിലയിലാണ് സെന്റർ പ്രവർത്തിക്കുക. ചടങ്ങിൽ നഗരസഭാധ്യക്ഷ കെ കെ ജയമ്മ അധ്യക്ഷയായി.

- Advertisment -

RELATED ARTICLES
Advertisment

Desham News

- Advertisement -

ബിലീവേഴ്സിൽ ലോക പാർക്കിൻസൺസ് ദിനാചരണവും ബോധവൽക്കരണ പരിപാടിയും

തിരുവല്ല: ലോക പാർക്കിൻസൺസ് ദിനത്തോടനുബന്ധിച്ച് ബിലീവേഴ്സ് ചർച്ച് മെഡിക്കൽ കോളേജ് ആശുപത്രിയിലെ ന്യൂറോളജി, ഫിസിക്കൽ മെഡിസിൻ ആൻഡ് റീഹാബിലിറ്റേഷൻ , ക്ലിനിക്കൽ ന്യൂട്രീഷ്യൻ ആൻഡ് ഡയറ്റെറ്റിക്സ് വിഭാഗങ്ങളുടെ സംയുക്ത ആഭിമുഖ്യത്തിൽ 'ബ്രിഡ്ജ് ദ...

സംസ്ഥാനത്ത് നാളെ മുതല്‍ മഴ ശക്തമാകാന്‍ സാധ്യത : മൂന്ന് ജില്ലകളിൽ യെല്ലോ അലര്‍ട്ട്

തിരുവനന്തപുരം : ന്യൂനമര്‍ദ്ദത്തിന്റെ സ്വാധീനഫലമായി സംസ്ഥാനത്ത് ഞായറാഴ്ച മുതല്‍ മഴ ശക്തമാകാന്‍ സാധ്യത. ഒറ്റപ്പെട്ടയിടങ്ങളില്‍ ശക്തമായ മഴയ്ക്കുള്ള സാധ്യതയാണ് നിലനില്‍ക്കുന്നത്. ജാഗ്രതയുടെ ഞായറാഴ്ച പത്തനംതിട്ട, കോട്ടയം, ഇടുക്കി ജില്ലകളില്‍ കേന്ദ്ര കാലാവസ്ഥ വകുപ്പ്...
- Advertisment -

Most Popular

- Advertisement -