Monday, October 12, 2026
No menu items!

subscribe-youtube-channel

HomeNewsബിലീവേഴ്സിൽ ലോക...

ബിലീവേഴ്സിൽ ലോക പാർക്കിൻസൺസ് ദിനാചരണവും ബോധവൽക്കരണ പരിപാടിയും

തിരുവല്ല: ലോക പാർക്കിൻസൺസ് ദിനത്തോടനുബന്ധിച്ച് ബിലീവേഴ്സ് ചർച്ച് മെഡിക്കൽ കോളേജ് ആശുപത്രിയിലെ ന്യൂറോളജി, ഫിസിക്കൽ മെഡിസിൻ ആൻഡ് റീഹാബിലിറ്റേഷൻ , ക്ലിനിക്കൽ ന്യൂട്രീഷ്യൻ ആൻഡ് ഡയറ്റെറ്റിക്സ് വിഭാഗങ്ങളുടെ സംയുക്ത ആഭിമുഖ്യത്തിൽ ‘ബ്രിഡ്ജ് ദ കെയർ ഗ്യാപ്പ്’ (Bridge the Care Gap) എന്ന പ്രമേയത്തിൽ ബോധവൽക്കരണ പരിപാടി സംഘടിപ്പിച്ചു. നാഷണൽ റിസർച്ച് ഫോർ നോൺ കമ്മ്യൂണിക്കബിൾ ഡിസ്സീസസ്സു (എൻ ആർ സി – എൻ സി ഡി ) മായി സഹകരിച്ചാണ് പരിപാടി നടത്തിയത്.

ബിലീവേഴ്സ് ആശുപത്രി അസോസിയേറ്റ് ഡയറക്ടറും ലോകപ്രശസ്ത കാർഡിയോ തൊറാസ്സിക്ക് സർജനുമായ ഡോ. ജോൺ വല്യത്ത് അധ്യക്ഷനായ ചടങ്ങിൽ പ്രശസ്ത ഇംഗ്ലീഷ് കവി ഡോ. ജേക്കബ് ഐസക്, ബിലീവേഴ്സ് ആശുപത്രി മെഡിക്കൽ ഓങ്കോളജി വിഭാഗം സീനിയർ കൺസൾട്ടന്റ് ഡോ. അബു എബ്രഹാം കോശി എന്നിവർ മുഖ്യാതിഥികളായി.

ന്യൂറോളജി വിഭാഗം മേധാവി പ്രൊഫ. ഡോ. ജോൺ കെ. ജോൺ, അസോസിയേറ്റ് ഡയറക്ടർ ശ്രീ സണ്ണി കുരുവിള, മെഡിക്കൽ സൂപ്രണ്ട് ഡോ ജോംസി ജോർജ്, ക്ലിനിക്കൽ ഡയറ്റെറ്റിക്സ് വിഭാഗം മേധാവി ഡോ. ജ്യോതി എസ്. കൃഷ്ണൻ, പി എം ആർ അസോ. ഡയറക്ടർ ഡോ. ആൻ മേരി ജോൺ, എൻ ആർ സി – എൻ സി ഡി എക്സിക്യൂട്ടീവ് ഡയറക്ടർ  ജോൺസൺ ഇടയാറന്മുള, റവ. ഫാദർ തോമസ് വർഗീസ് എന്നിവർ സംസാരിച്ചു.

ഉദ്ഘാടന ചടങ്ങിന് ശേഷം പാർക്കിൻസൺസ് രോഗത്തെക്കുറിച്ചും ചികിത്സാ രീതികളെക്കുറിച്ചും വിവിധ ബോധവൽക്കരണ ക്ലാസുകൾ നടന്നു. ന്യൂറോളജി കൺസൾട്ടന്റ് ഡോ. അർച്ചന എം., പി.എം.ആർ വിഭാഗം അസിസ്റ്റന്റ് പ്രൊഫസർ പ്രിയങ്ക ബി. എന്നിവർ ക്ലാസുകൾക്ക് നേതൃത്വം നൽകി.

- Advertisment -

RELATED ARTICLES
Advertisment

Desham News

- Advertisement -

പാചകവാതക വില വര്‍ധന: ഹോട്ടലുകളും റെസ്റ്റോറന്റുകളും ഇന്ന് അടച്ചിടും

കൊച്ചി: വാണിജ്യ എല്‍പിജി സിലിണ്ടറിന് കുത്തനെ വിലകൂട്ടിയതില്‍ പ്രതിഷേധവുമായി സംസ്ഥാനത്തെ ഹോട്ടലുകളും റെസ്റ്റോറന്റുകളും ബേക്കറികളും ഇന്ന് അടച്ചിടും. ഓണ്‍ലൈന്‍ ഭക്ഷണവിതരണവും നിര്‍ത്തിവയ്‌ക്കും. ഹോട്ടല്‍ ആൻഡ്‌ റെസ്റ്റോറന്റ്‌സ് അസോസിയേഷൻ, കേരള വ്യാപാരി വ്യവസായി സമിതി,...

നിരണം അരിയോടിച്ചാൽ പാടശേഖരത്തിൽ വിളവെടുപ്പ് ഉൽസവം

തിരുവല്ല : നിരണം അരിയോടിച്ചാൽ പാടശേഖരത്തിൽ വിളവെടുപ്പ് ഉൽസവം നിരണം പഞ്ചായത്ത്‌ പ്രസിഡന്റ്‌ അലക്സ്‌ ജോൺ പുത്തൂപ്പള്ളിൽ ഉത്ഘാടനം നിർവഹിച്ചു. പാടശേഖരം കൺവീനർ രാജൻ കെ വർഗീസ് അധ്യക്ഷത വഹിച്ചു. ബ്ലോക്ക്‌ പഞ്ചായത്ത്‌ അംഗം...
- Advertisment -

Most Popular

- Advertisement -