കോട്ടയം : ആകാശപ്പാതയുടെ നിർമാണം പുനരാരംഭിക്കാൻ ഉന്നതതല യോഗത്തിൽ തീരുമാനമായി. കാൽനടയാത്രക്കാരുടെ സുരക്ഷയ്ക്ക് മുൻഗണന നൽകാൻ റോഡ് സേഫ്റ്റി മിഷന്റെ പ്രധാന പദ്ധതിയായി ആകാശപ്പാത നടപ്പാക്കാനാണ് ഉദ്ദേശിക്കുന്നതെന്ന് മന്ത്രി സി.പി.ജോൺ പറഞ്ഞു.
ഈ വർഷത്തെ ബജറ്റിൽ 15 കോടി രൂപ പദ്ധതിക്കായി നീക്കിവച്ചിട്ടുണ്ടെന്നും ബാക്കി തുക പ്ലാനിങ് ബോർഡിനോട് ആവശ്യപ്പെടാവുന്നതാണെന്നും മന്ത്രി പറഞ്ഞു. പദ്ധതി രൂപരേഖയ്ക്ക് അന്തിമരൂപം നൽകാൻ 30ന് കോട്ടയം കലക്ടറേറ്റിൽ യോഗം ചേരും. സ്പീക്കർ തിരുവഞ്ചൂർ രാധാകൃഷ്ണന്റെ അധ്യക്ഷതയിൽ ചേർന്ന യോഗത്തിൽ ഗതാഗത വകുപ്പ് സെക്രട്ടറി ഉൾപ്പെടെയുള്ള ഉന്നത ഉദ്യോഗസ്ഥർ പങ്കെടുത്തു.





