Tuesday, October 13, 2026
No menu items!

subscribe-youtube-channel

HomeNewsതൃശൂരിൽ കാണാതായ...

തൃശൂരിൽ കാണാതായ ആറുവയസ്സുകാരന്റെ മൃതദേഹം കുളത്തിൽ : അയൽവാസിയായ 20കാരൻ പിടിയിൽ

തൃശ്ശൂർ : തൃശൂർ മാളയിൽ കാണാതായ ആറുവയസ്സുകാരന്റെ മൃതദേഹം കുളത്തിൽ കണ്ടെത്തി .സംഭവവുമായി ബന്ധപ്പെട്ട് അയൽവാസിയായ ജോജോയെ (20) പൊലീസ് കസ്റ്റഡിയിലെടുത്തു.വീടിന് സമീപത്തെ പാടശേഖരത്തിലെ കുളത്തിലാണ് കുട്ടിയുടെ മൃതദേഹം കണ്ടെത്തിയത്.

ഇന്നലെ വൈകിട്ട് ആറരയോടെ വീടിന് സമീപത്തെ റോഡിൽ നിന്നാണു കുട്ടിയെ കാണാതായത്.കുട്ടി യുവാവിനൊപ്പം കളിക്കുന്നത് സിസിടിവിയിൽ ദൃശ്യമായിരുന്നു. ഇയാൾ  പ്രകൃതിവിരുദ്ധ ബന്ധത്തിന് കുട്ടിയെ നിർബന്ധിച്ചതായാണ് സൂചന. അമ്മയോടു പറയുമെന്നു കുട്ടി പറഞ്ഞപ്പോൾ മൂക്കും വായും പൊത്തിപ്പിടിച്ചു കുളത്തിലേക്കു തള്ളിയിട്ടതായാണ് വിവരം. .

കുട്ടിക്കായുള്ള തിരച്ചിലിൽ പ്രതിയും നാട്ടുകാർക്കൊപ്പം കൂടിയിരുന്നു. മോഷണക്കേസ് പ്രതിയായ ജോജോ അടുത്തിടെയാണ് ജാമ്യത്തിലിറങ്ങിയത്.പോലീസ് ഇയാളെ ചോദ്യം ചെയ്തുവരികയാണ്.

- Advertisment -

RELATED ARTICLES
Advertisment

Desham News

- Advertisement -

എച്ച്1എന്‍1: ഉടൻ ചികിത്സ തേടണം

പത്തനംതിട്ട : ജില്ലയില്‍ വിവിധ പ്രദേശങ്ങളില്‍ എച്ച്1എന്‍1 കേസുകള്‍ റിപ്പോര്‍ട്ട് ചെയ്തിട്ടുള്ളതിനാല്‍ ജലദോഷം, പനി, ചുമ, കഫക്കെട്ട് തുടങ്ങി ഏതെങ്കിലും തരത്തിലുള്ള രോഗലക്ഷണങ്ങള്‍ ഉണ്ടായാല്‍ നിസാരമായികാണാതെ ഉടന്‍ അടുത്തുള്ളആരോഗ്യ കേന്ദ്രത്തില്‍ പോയി ചികിത്സ...

ലൈംഗിക പീഡന കേസിൽ പ്രതിക്ക് ജീവപര്യന്തവും രണ്ട് ലക്ഷം രൂപ പിഴയും

മല്ലപ്പള്ളി :  പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ കൈകാലുകൾ ബന്ധിച്ച ശേഷം ബലം പ്രയോഗിച്ച് ലൈംഗികമായി പീഡിപ്പിക്കുകയും ദേഹോപദ്രവം ഏൽപ്പിച്ച് ബോധക്ഷയം സംഭവിപ്പിക്കുകയും ചെയ്ത കേസിൽ ബന്ധുവായ പ്രതിക്ക്  ജീവപര്യന്തവും മൂന്ന് വർഷവും ഒരു മാസവും...
- Advertisment -

Most Popular

- Advertisement -