Tuesday, September 29, 2026
No menu items!

subscribe-youtube-channel

HomeNewsവി.ഡി. സതീശന്...

വി.ഡി. സതീശന് ക്ലീൻ ചിറ്റ് നൽകിയത് അസാധാരണ നടപടി : എം.വി. ഗോവിന്ദൻ

തിരുവനന്തപുരം : പുനർജനി കേസിൽ വി.ഡി. സതീശന് വിജിലൻസ് ക്ലീൻ ചിറ്റ് നൽകിയത് അസാധാരണമാണെന്ന് സി.പി.എം സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദൻ.

ഇംഗ്ലണ്ടിൽവെച്ച് ഓരോ വ്യക്തിയും 500 പൗണ്ട് വീതം നൽകണമെന്ന് വി.ഡി. സതീശൻ അഭ്യർത്ഥിക്കുന്ന വീഡിയോ പുറത്തുവന്നിട്ടുണ്ട്. വിദേശത്തുനിന്ന് ഫണ്ട് അഭ്യർഥിക്കാനുള്ള അവകാശം നിയമം അനുവദിക്കുന്നില്ല. അല്ലെങ്കിൽ പ്രത്യേകമായ അനുമതിയോടെ വേണം അത്തരമൊരു നിലപാട് സ്വീകരിക്കാൻ. എന്നാൽ വിദേശയാത്ര നടത്തുന്നതിനോ ഫണ്ട് ശേഖരിക്കുന്നതിനോ വി.ഡി. സതീശൻ നിയമസഭാ സെക്രട്ടേറിയറ്റിൽനിന്നോ ആഭ്യന്തര വകുപ്പിൽനിന്നോ അനുമതി വാങ്ങിയിട്ടില്ലെന്ന് എം.വി. ഗോവിന്ദൻ പറഞ്ഞു

ആഭ്യന്തര വകുപ്പിന്റെ നീക്കം മുഖ്യമന്ത്രിയെ രക്ഷിക്കാനാണെന്നും കേന്ദ്ര ഏജൻസികൾ അന്വേഷിച്ചാൽ മാത്രമേ കേസ് പൂർണമായി വെളിപ്പെടുകയുള്ളൂ എന്നും എം വി ഗോവിന്ദന്‍ പറഞ്ഞു.വിജിലൻസ് അന്വേഷണത്തിൽ വി ഡി സതീശനെതിരെ തെളിവില്ലെന്ന കണ്ടെത്തലിന്‍റെ അടിസ്ഥാനത്തിൽ പുനർജനിയിൽ അന്വേഷണം അവസാനിപ്പിച്ചുവെന്നാണ് ആഭ്യന്തര മന്ത്രി രമേശ് ചെന്നിത്തല അറിയിച്ചത്.

- Advertisment -

RELATED ARTICLES
Advertisment

Desham News

- Advertisement -

ശബരിമല സ്വർണക്കൊള്ള : യുഡിഎഫിന്റെ പാർലമെന്റ് പ്രതിഷേധം ഇന്ന്

ന്യൂഡൽഹി : ശബരിമല സ്വർണക്കൊള്ളയിൽ യുഡിഎഫിന്റെ എംപിമാർ ഇന്ന് പാർലമെന്റ്‌ വളപ്പിൽ പ്രതിഷേധിക്കും. കോടതിയുടെ മേൽനോട്ടത്തിൽ കേന്ദ്ര ഏജൻസിയുടെ നേതൃത്വത്തിൽ അന്വേഷണം വേണമെന്ന് ആവശ്യപ്പെട്ടാണ് ആന്റോ ആന്റണി എംപിയുടെ നേതൃത്വത്തിൽ പ്രതിഷേധം നടത്തുന്നത്...

മലപ്പുറത്ത് ചിക്കൻ സാൻവിച്ച് കഴിച്ച 35 പേർക്ക് ഭക്ഷ്യവിഷബാധ

മലപ്പുറം : മലപ്പുറം അരീക്കോട് ഭക്ഷ്യവിഷബാധയേറ്റ് 35 പെരെ അരീക്കോട് താലൂക്ക് ആശുപത്രിയിൽ പ്രവേശിപ്പിച്ചു.സ്വാതന്ത്ര്യ ദിനത്തോട് അനുബന്ധിച്ച് കേരള മുസ്ലിം ജമാഅത്ത് സംഘടിപ്പിച്ച പരിപാടിയിൽ നിന്നും ചിക്കൻ സാൻവിച്ച് കഴിച്ചവർക്കാണ് വിഷബാധയേറ്റത്.വയറിളക്കവും ഛർദ്ദിയും...
- Advertisment -

Most Popular

- Advertisement -