Monday, October 12, 2026
No menu items!

subscribe-youtube-channel

HomeNewsബിജെപി ഫ്‌ളക്‌സ്...

ബിജെപി ഫ്‌ളക്‌സ് ബോര്‍ഡുകൾക്കും  കൊടിതോരണങ്ങൾക്കും പിഴയിട്ട സംഭവം: കോര്‍പ്പറേഷന്‍ റവന്യൂ ഓഫീസറെ സ്ഥലംമാറ്റി

തിരുവനന്തപുരം : പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ സന്ദര്‍ശനത്തോട് അനുബന്ധിച്ച് ഫ്‌ളക്‌സ് ബോര്‍ഡുകളും കൊടിതോരണങ്ങളും സ്ഥാപിച്ചതിന് ബിജെപിക്ക് പിഴ ചുമത്തിയ തിരുവനന്തപുരം കോര്‍പ്പറേഷനിലെ റവന്യൂ ഓഫീസറെ സ്ഥലംമാറ്റി. റവന്യു ഓഫിസര്‍ ജി ഷൈനിയെ കൗണ്‍സില്‍ സെക്രട്ടറി ആയിട്ടാണ് മാറ്റി നിയമിച്ചത്.

നിലവില്‍ കൗണ്‍സില്‍ സെക്രട്ടറിയായ പി അനില്‍ കുമാര്‍ ആണ് പുതിയ റവന്യു ഓഫിസര്‍. കോര്‍പ്പറേഷന്റെ അനുമതിയില്ലാതെ ഫ്‌ളക്‌സ് ബോര്‍ഡുകളും കൊടിതോരണങ്ങളും സ്ഥാപിച്ചതിന് ബിജെപി സിറ്റി ജില്ലാ കമ്മിറ്റിക്ക് 19.97 ലക്ഷം രൂപയാണ് റവന്യൂ ഓഫീസര്‍ പിഴ ചുമത്തിയിരുന്നത്. റവന്യു ഓഫിസര്‍ തയാറാക്കുന്ന റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തിലാണ് കോര്‍പറേഷന്‍ സെക്രട്ടറി പിഴ നോട്ടീസ് തയാറാക്കുന്നത്.

ചട്ടം മറികടന്ന് 23 വര്‍ഷമായി ഒരു സ്ഥലത്ത് ജോലി ചെയ്യുകയാണെന്ന്, ബിജെപി നേരത്തെ ആരോപിച്ചിരുന്ന ഇടത് യൂണിയന്‍ നേതാവായ റവന്യു ഇന്‍സ്‌പെക്ടര്‍ പി.സുരേഷ് കുമാറിനെ ആറ്റിപ്ര സോണല്‍ ഓഫിസിലേക്ക് സ്ഥലംമാറ്റി. പൊതുഭരണ വിഭാഗം സൂപ്രണ്ട് ആര്‍ സി രാജേഷ് കുമാറിനെ തിരുവല്ലം സോണല്‍ ഓഫിസിലേക്ക് മാറ്റിയിട്ടുണ്ട്. 

- Advertisment -

RELATED ARTICLES
Advertisment

Desham News

- Advertisement -

ഉത്തർപ്രദേശിൽ ‘വർക്ക് ഫ്രം ഹോം’ ആഹ്വാനവുമായി യോഗി : അകമ്പടി വാഹനങ്ങൾ പകുതിയാക്കി

ന്യൂഡൽഹി : പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ഇന്ധന നിയന്ത്രണ ആഹ്വാനങ്ങൾ സ്വീകരിച്ച് ഉത്തർപ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥ്. ചീഫ് സെക്രട്ടറി, ഡിജിപി, വിവിധ വകുപ്പുകളിലെ എല്ലാ അഡീഷണൽ ചീഫ് സെക്രട്ടറിമാർ, പ്രിൻസിപ്പൽ സെക്രട്ടറിമാർ...

Kerala Lotteries Results : 20-05-2025 Sthree Sakthi SS-468

1st Prize Rs.1,00,00,000/- SF 788753 (PALAKKAD) Consolation Prize Rs.5,000/- SA 788753 SB 788753 SC 788753 SD 788753 SE 788753 SG 788753 SH 788753 SJ 788753 SK 788753...
- Advertisment -

Most Popular

- Advertisement -