Friday, October 9, 2026
No menu items!

subscribe-youtube-channel

HomeNew Delhiനേപ്പാളിന് അടിയന്തിര...

നേപ്പാളിന് അടിയന്തിര സഹായവുമായി ഇന്ത്യ

ന്യൂഡൽഹി : നേപ്പാള്‍ മിന്നല്‍ പ്രളയത്തില്‍ അടിയന്തിര സഹായവുമായി ഇന്ത്യ .രക്ഷാപ്രവര്‍ത്തനത്തിനായി ഇന്ത്യയുടെ വ്യോമസേന വിമാനങ്ങള്‍ നേപ്പാളില്‍ എത്തിയിട്ടുണ്ട് .മിഗ് 17, ധ്രുവ് ഹെലികോപ്റ്ററുകള്‍ അടക്കം സജ്ജമാണെന്ന് ഇന്ത്യ അറിയിച്ചു. 10 ടണ്‍ ദുരിതാശ്വാസ സാമഗ്രികളും അവശ്യ മരുന്നുകളും ഇന്ത്യ നേപ്പാളിലെത്തിച്ചു. താൽക്കാലിക അഭയകേന്ദ്രങ്ങൾ, പുതപ്പുകൾ, ശുചിത്വ കിറ്റുകൾ, സൗരോർജ വിളക്കുകൾ, മരുന്നുകൾ തുടങ്ങിയ അടിയന്തര ആവശ്യങ്ങൾക്കുള്ള സാമഗ്രികളാണ് . ഇന്ത്യൻ വ്യോമസേനയുടെ C-130 വിമാനത്തിൽ എത്തിച്ചത്

സഹായസാമഗ്രികള്‍ കാഠ്മണ്ഡുവില്‍ എത്തിയതായും ദുരിതാശ്വാസ പ്രവര്‍ത്തനങ്ങള്‍ക്കായി കൂടുതല്‍ സഹായം ഒരുക്കുകയാണെന്നും വിദേശകാര്യമന്ത്രി എസ്. ജയശങ്കര്‍ അറിയിച്ചു.പ്രതിസന്ധിയുടെ ഈ ഘട്ടത്തില്‍ ഇന്ത്യ നേപ്പാളിനൊപ്പം ഉറച്ചുനില്‍ക്കുമെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി പറഞ്ഞു .ഇന്ത്യയുടെ സഹായത്തിന് നേപ്പാള്‍ പ്രധാനമന്ത്രി ബാലേന്ദ്ര ഷാ നന്ദി അറിയിച്ചു.ഇന്ത്യയ്‌ക്ക് പുറമെ നിരവധി ലോകരാജ്യങ്ങളും നേപ്പാളിന് പിന്തുണ പ്രഖ്യാപിച്ചിട്ടുണ്ട്.

- Advertisment -

RELATED ARTICLES
Advertisment

Desham News

- Advertisement -

വിനോദയാത്രയ്ക്കിടെ കാണാതായ ശ്രീനന്ദയുടെ മൃതദേഹം കണ്ടെത്തി

ബെംഗളൂരു: കർണാടകയിലെ ചിക്കമംഗളൂരുവിൽ കാണാതായ മലയാളി പെൺകുട്ടി ശ്രീനന്ദ(15)യുടെ മൃതദേഹം കണ്ടെത്തി.1500 അടി താഴ്ച്ചയിൽ ബാബ ബുധാൻഗിരിക്ക് താഴെ ഹർഷന ഗുപ്പയിലാണ് മൃതദേഹം കണ്ടെത്തിയത്. പാലക്കാട്ടു നിന്ന് കുടുംബത്തോടൊപ്പം വിനോദസഞ്ചാരത്തിനെത്തിയതായിരുന്നു പത്താംക്ലാസ് വിദ്യാർഥിനിയായ...

സ്വകാര്യ ബസും കാറും കൂട്ടിയിടിച്ച് അപകടം: കാർ യാത്രികർക്ക് ഗുരുതര പരിക്ക്

പത്തനംതിട്ട : കുമ്പഴയിൽ സ്വകാര്യ ബസും കാറും കൂട്ടിയിടിച്ച് അപകടം. ഇന്ന് ഉച്ചയ്ക്ക് 12.15 ന് കളിക്കൽ പടിയിൽ ആയിരുന്നു അപകടം നടന്നത്. കാർ യാത്രക്കാർക്ക് ഗുരുതരമായി പരുക്കേറ്റു. മലയാലപ്പുഴ പുതുപറമ്പിൽ രഞ്ജിത്...
- Advertisment -

Most Popular

- Advertisement -