തിരുവല്ല: വിശ്വകർമ്മ ജനമുന്നേറ്റ യാത്രക്ക് തിരുവല്ലായിൽ വൻ സ്വീകരണം നൽകി. വിശ്വകർമ്മ സർവീസ് സൊസൈറ്റിയുടെ നേതൃത്വത്തിൽ ഏപ്രിൽ 2 ന് സെക്രട്ടറിയേറ്റ് ധർണക്ക് മുന്നോടിയായി നടത്തുന്ന വി. എസ്. എസ് സംസ്ഥാന നേതാക്കൾ കാസർഗോഡ് നിന്നും തിരുവനന്തപുരം വരെ നയിക്കുന്ന വാഹന പ്രചരണ ജാഥക്ക് വി. എസ്. എസ് തിരുവല്ലാ താലൂക് യൂണിയന്റെ നേതൃത്വത്തിൽ സംസ്ഥാന നേതാക്കൾക്ക് സ്വീകരണവും നൽകി.
പത്തനംതിട്ടയുടെ ജില്ലാ അതിർത്തിയായ ഇടിഞ്ഞില്ലത്തുനിന്ന് തുടങ്ങിയ പ്രചരണയാത്ര തിരുവല്ല ടൗൺ വഴി കുറ്റൂർ പഞ്ചായത്ത് കമ്മ്യൂണിറ്റി ഹാളിൽ സമാപിച്ചു. തുടർന്ന് നടന്ന പൊതുസമ്മേളനം വി. എസ്. എസ് സംസ്ഥാന പ്രസിഡന്റ് അഡ്വ. ടി. ആർ മധു ഉദ്ഘാടനം ചെയ്തു. വി എസ് എസ് തിരുവല്ലാ താലൂക് യൂണിയൻ ഭാരവാഹികൾ, മഹിളാസമാജം,യുവജന ഫെഡറേഷൻ തിരുവല്ല, റാന്നി, കോഴഞ്ചേരി, യൂണിയൻ വിവിധ ശാഖകളിലെ അംഗങ്ങൾ പങ്കെടുത്തു