Thursday, July 10, 2025
No menu items!

subscribe-youtube-channel

HomeHealthവേനൽക്കാലം :...

വേനൽക്കാലം : ജലജന്യ രോഗങ്ങൾക്കെതിരെ ജാഗ്രത വേണം

സംസ്ഥാനത്ത് ഉയർന്ന ചൂട് തുടരുന്ന സാഹചര്യത്തിൽ ജലജന്യ രോഗങ്ങൾക്കെതിരെ ജാഗ്രത പാലിക്കണമെന്ന് ആരോഗ്യ വകുപ്പ് .വേനൽക്കാലത്ത് ശുദ്ധ ജലത്തിന്റെ ലഭ്യത കുറവായതിനാൽ വയറിളക്ക രോഗങ്ങൾ, മഞ്ഞപിത്തത്തിന് കാരണമാകുന്ന ഹെപ്പറ്റൈറ്റീസ്-എ, ഹെപ്പറ്റൈറ്റിസ് ഇ, കോളറ, ടൈഫോയിഡ്, ഷിഗല്ല തുടങ്ങിയ അസുഖങ്ങൾ ഉണ്ടാകാൻ സാദ്ധ്യതയുണ്ട്.ദാഹം തോന്നിയില്ലെങ്കിലും ധാരാളം വെളളം കുടിക്കണം.

കുടിക്കുന്ന വെള്ളം ശുദ്ധമാണെന്ന് ഉറപ്പ് വരുത്തണം. തിളപ്പിച്ചാറിയ വെള്ളമാണ് നല്ലത്. പുറത്ത് പോകുമ്പോൾ കുടിക്കുന്നതിന് തിളപ്പിച്ചാറിയ വെള്ളം കരുതാം. പാനീയങ്ങളിൽ ശുദ്ധജലം ഉപയോഗിച്ച് തയ്യാറാക്കിയ ഐസ് മാത്രം ചേർക്കുക. കിണറുകളും കുടിവെള്ള സ്രോതസുകളും കൃത്യമായ ഇടവേളകളിൽ ക്ലോറിനേറ്റ് ചെയ്യണം. ചൂട് കാലത്ത് ഭക്ഷണം പെട്ടന്ന് കേടാകാൻ സാധ്യതയുള്ളതിനാൽ പ്രത്യേകം ശ്രദ്ധിക്കണം.രുചിയിലോ മണത്തിലോ സംശയമുള്ള ഭക്ഷണങ്ങൾ കഴിക്കരുത്.

- Advertisment -

RELATED ARTICLES
Advertisment

- Advertisement -

നല്ല സമൂഹ സൃഷ്ടി വൈ.എം.സി.എ യുടെ ലക്ഷ്യം : പരിശുദ്ധ കാതോലിക്ക ബാവ

തിരുവല്ല : മദ്യം, മയക്കുമരുന്ന് തുടങ്ങിയ മാനസിക അവസ്ഥയിൽ കഴിയുന്നവരെ സ്വാതന്ത്ര്യത്തിലേക്ക് നയിക്കുന്ന വലിയ പ്രവർത്തനം ഈ കാലഘട്ടത്തിൽ അനിവാര്യമാണെന്നും   മാലിന്യ വസ്തുക്കൾ മൂലം അന്തരീക്ഷം മലിനമാക്കി പ്രകൃതിയെ നശിപ്പിക്കുന്ന സാഹചര്യത്തിൽ നിന്ന്...

ലോക്‌സഭ തെരഞ്ഞെടുപ്പിന് ഇന്ന് തുടക്കം

ന്യൂഡൽഹി:18-ാം ലോക്‌സഭയിലേക്കുള്ള ആദ്യഘട്ട വോട്ടെടുപ്പ് ഇന്ന്.16 സംസ്ഥാനങ്ങളിലും 5 കേന്ദ്ര ഭരണപ്രദേശങ്ങളിലുമായി 102 മണ്ഡലങ്ങളിലെ 16.63 കോടി വോട്ടർമാരാണ് ആദ്യഘട്ടത്തിൽ പോളിംഗ് ബൂത്തുകളിൽ എത്തുന്നത്.1625 സ്ഥാനാര്‍ത്ഥികളാണ് ജനവിധി തേടുന്നത്. തമിഴ്നാട്ടിലെ എല്ലാ സീറ്റുകളിലും,...
- Advertisment -

Most Popular

- Advertisement -