Tuesday, October 27, 2026
No menu items!

subscribe-youtube-channel

HomeNewsപച്ചക്കറി വ്യാപാരിയെ...

പച്ചക്കറി വ്യാപാരിയെ വെട്ടിക്കൊന്ന സംഭവത്തിൽ 2 പേർ പൊലിസ് പിടിയിൽ

റാന്നി : റാന്നി അങ്ങാടിയിൽ പച്ചക്കറി വ്യാപാരിയെ വെട്ടിക്കൊന്ന സംഭവത്തിൽ 2 പേർ പൊലിസ് പിടിയിൽ. നിരവധി കേസുകളിൽ പ്രതികളായ പ്രദീപ്, അനിൽ എന്നിവരാണ് പിടിയിലായത്. തിങ്കൾ രാത്രി 10.50നായിരുന്നു നാടിനെ നടുക്കിയ കൊലപാതകം നടന്നത്.

വർഷങ്ങളായി അങ്ങാടിയിൽ പച്ചക്കറി വ്യാപാരം നടത്തിവരികയായിരുന്ന തമിഴ്നാട് സ്വദേശിയായ അനിൽകുമാർ(56) ആണ് കൊല്ലപ്പെട്ടത്. കാരറ്റ് വാരിയെടുക്കുന്നതിലെ തർക്കമാണ് കൊലപാതകത്തിൽ കലാശിച്ചതെന്ന് റാന്നി പൊലീസ് പറഞ്ഞു .

വാക്കു തർക്കത്തിനിടെ സ്കൂട്ടറിൽ സൂക്ഷിച്ചിരുന്ന മാരകായുധം എടുത്തു കൊണ്ടുവന്ന് അനിൽ  അനിൽകുമാറിനെ തുരുതുരാ വെട്ടുകയായിരുന്നു. അനിൽകുമാറിൻ്റെ ഭാര്യ മഹാലക്ഷ്മിക്കും ആക്രമണത്തിനിടെ ഗുരുതര പരുക്കേറ്റു.

ഇവരെ കോട്ടയം മെഡിക്കൽ കോളജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. വർഷങ്ങൾക്ക് മുമ്പ് തമിഴ്നാട്ടിൽ നിന്ന് എത്തി റാന്നിയിൽ പച്ചക്കറി വ്യാപാരം നടത്തി വരികയായിരുന്നു കൊല്ലപ്പെട്ട അനിൽ കുമാർ.

- Advertisment -

RELATED ARTICLES
Advertisment

Desham News

- Advertisement -

ബേപ്പൂരിലെ തോൽവിയിൽ കോൺഗ്രസിനെതിരെ പി.വി. അൻവർ

കോഴിക്കോട്  : ബേപ്പൂരിലെ തിരഞ്ഞെടുപ്പ് തോൽ‌വിയിൽ കോൺഗ്രസിനെതിരെ ഫെയ്‌സ്ബുക് പോസ്റ്റുമായി പി വി അൻവർ. ചേർത്തു നിർത്താൻ ബാധ്യതപ്പെട്ടവർ തന്നെ പരാജയപ്പെടുത്തി.പാളയത്തിലെ ചതിയും പിന്നിൽ നിന്നുള്ള കുത്തും ഏറെ വേദനിപ്പിച്ചു.യു.ഡി.എഫിന് കിട്ടിയ 102...

സിവിൽ സർവീസ് പരീക്ഷ പരിശീലനം

തിരുവനന്തപുരം : തിരുവനന്തപുരത്തെ കിലെ-ഐ.എ.എസ് അക്കാഡമിയിൽ 2025-26 വർഷത്തെ സിവിൽ സർവ്വീസ് പരീക്ഷ പരിശീലനത്തിന് രജിസ്ട്രേഷൻ ആരംഭിച്ചു. ഏതെങ്കിലും വിഷയത്തിലുള്ള ബിരുദമാണ് അടിസ്ഥാന യോഗ്യത. അവസാന വർഷ ബിരുദ വിദ്യാർഥികൾക്കും പങ്കെടുക്കാം. ഒരു...
- Advertisment -

Most Popular

- Advertisement -