Monday, September 21, 2026
No menu items!

subscribe-youtube-channel

HomeNewsKochiഇടിച്ചിട്ട് നിര്‍ത്താതെ...

ഇടിച്ചിട്ട് നിര്‍ത്താതെ പോകുന്ന വാഹനങ്ങൾ കണ്ടെത്താന്‍ സ്‌ക്വാഡ് രൂപീകരിക്കണം: ഹൈക്കോടതി 

കൊച്ചി: ഇടിച്ചിട്ട് നിര്‍ത്താതെ പോകുന്ന വാഹനങ്ങളേയും വ്യക്തികളേയും കണ്ടെത്താന്‍ ജില്ലതോറും പൊലീസിന്റെ സ്‌ക്വാഡ് രൂപീകരിക്കണമെന്ന് ഹൈക്കോടതി. സ്‌ക്വാഡ് പ്രവര്‍ത്തനം ജില്ലാ പൊലീസ് മേധാവിയുടെ നേരിട്ടുള്ള മേല്‍നോട്ടത്തില്‍ വേണം. അപകടമുണ്ടാക്കിയ വാഹനങ്ങള്‍ കണ്ടെത്താന്‍ കഴിയാത്തതിനാല്‍ ഇരകള്‍ക്ക് ഇന്‍ഷുറന്‍സ് തുക ഉള്‍പ്പെടെ നിഷേധിക്കപ്പെടുന്ന സാഹചര്യത്തിലാണ് ജസ്റ്റിസ് ജി ഗിരീഷിന്റെ ഉത്തരവ്.

റോഡ് അപകടമുണ്ടാക്കി വാഹനങ്ങള്‍ കടന്നുകളഞ്ഞ സംഭവങ്ങള്‍ ചൂണ്ടിക്കാട്ടിയുള്ള മൂന്ന് ഹര്‍ജികള്‍ പരിഗണിച്ചാണ് കോടതി ഉത്തരവ്. ജില്ല തോറുമുള്ള സ്‌ക്വാഡുകള്‍ പരസ്പരം ഏകോപനത്തില്‍ പ്രവര്‍ത്തിക്കണം. പൊലീസ് ഉദ്യോഗസ്ഥര്‍ ഇത്തരം സംഭവങ്ങള്‍ സ്‌ക്വാഡിന്റെ ശ്രദ്ധയില്‍പ്പെടുത്താന്‍ സംസ്ഥാന പൊലീസ് മേധാവി നിര്‍ദേശം നല്‍കണം.

സൈബര്‍ പൊലീസിന്റെ സഹായവും ഉറപ്പാക്കണം. പൊതുജനങ്ങള്‍ക്ക് വിളിച്ചറിയിക്കാന്‍ സ്‌പെഷ്യല്‍ സ്‌ക്വാഡിന്റെ ഫോണ്‍ നമ്പറുകള്‍ ലഭ്യമാക്കണമെന്നും നിര്‍ദേശിച്ചു. റോഡില്‍ ഇടിച്ചിട്ട് വാഹനം നിര്‍ത്താതെ പോകുന്ന അപകടങ്ങളില്‍ ഇരകള്‍ക്ക് നഷ്ടപരിഹാരം ഉറപ്പാക്കാനുള്ള നിയമഭേദഗതി കേന്ദ്രസര്‍ക്കാര്‍ ആലോചിക്കണമെന്നും കോടതി  നിർദ്ദേശിച്ചു.

- Advertisment -

RELATED ARTICLES
Advertisment

Desham News

- Advertisement -

കൊച്ചിയിൽ കായലിൽ വീണ പെൺകുട്ടിയെ കാണാതായി

കൊച്ചി : കൊച്ചി നെട്ടൂരിൽ കായലിൽ വീണ പെൺകുട്ടിയെ കാണാതായി. പനങ്ങാട് സ്കൂളിലെ പ്ലസ് വൺ വിദ്യാർത്ഥിനിയായ ഫിദയാണ് കായലിൽ വീണത്. രാവിലെ ആറരയോടാണ് സംഭവം. മാലിന്യം കളയാനായി കായലിന് അരികിലേക്ക് പോയപ്പോൾ...

ലക്ഷ്മീനാരായണ ക്ഷേത്രത്തിൽ  മഹാപിതൃപൂജയും തർപ്പണ ചടങ്ങുകളും നടന്നു.

തിരുവല്ല: പെരിങ്ങര ലക്ഷ്മീനാരായണ ക്ഷേത്രത്തിൽ കർക്കിടകവാവിനോട നുബന്ധിച്ച് മഹാ പിതൃപൂജയും തർപ്പണ ചടങ്ങുകളും നടന്നു. ശ്രാദ്ധമന്ത്രങ്ങളുടെ ജപത്തിനു ശേഷം ഭക്തർ ബലിയുടെ അന്നം പുഴയിൽ സമർപ്പിച്ചു. ചടങ്ങുകൾക്ക്  രമേശ് ഇളമൺ നമ്പൂതിരി, കൃഷ്ണൻ...
- Advertisment -

Most Popular

- Advertisement -