Tuesday, October 13, 2026
No menu items!

subscribe-youtube-channel

HomeNewsകെഎസ്ആർടിസിക്ക് ബസ്...

കെഎസ്ആർടിസിക്ക് ബസ് വാങ്ങാൻ  40 ലക്ഷം രൂപ നൽകിവ്യവസായി

തിരുവനന്തപുരം : കെഎസ്ആർടിസിക്ക് ബസ് വാങ്ങുന്നതിനായി 40 ലക്ഷം രൂപ സംഭാവന നൽകി വ്യവസായി. അങ്കമാലി മൂക്കന്നൂർ സ്വദേശി ജോസ് ആണ് മുഖ്യമന്ത്രി വി ഡി സതീശന് 40 ലക്ഷം രൂപയുടെ ചെക്ക് കൈമാറിയത്.

ജോസിന്റെ ഉടമസ്ഥതയിലുള്ള ഹീമാൻ ഓട്ടോ റോബോ പാർക്ക് എന്ന കമ്പനിയുടെ പേരിലാണ് സംഭാവന. അങ്കമാലി ഡിപ്പോയിൽ നിന്നാണ് ബസ് സർവീസ് നടത്തുക. അതിരപ്പിള്ളി വിനോദസഞ്ചാര മേഖലയെ തെക്കൻ കേരളവുമായി ബന്ധിപ്പിക്കുന്ന രീതിയിൽ റൂട്ട് വേണമെന്നാണ് ജോസിന്റെ ആവശ്യം.

കെഎസ്ആർടിസിയുടെ ചരിത്രത്തിൽ ആദ്യത്തെ സംഭവമാണിതെന്നും കോർപറേഷനെ പിന്തുണയ്ക്കാൻ കൂടുതൽ പേർ മുന്നോട്ട് വരുമെന്ന് പ്രതീക്ഷിക്കുന്നുവെന്നും മുഖ്യമന്ത്രി പറഞ്ഞു.

മുഖ്യമന്ത്രിയുടെ ചേംബറിൽ നടന്ന ചടങ്ങിൽ ഗതാഗത വകുപ്പ് മന്ത്രി സി പി ജോൺ, ഉന്നത വിദ്യാഭ്യാസ വകുപ്പ് മന്ത്രി റോജി എം ജോൺ, കെഎസ്ആർടിസി സിഎംഡി ഡോ. പ്രമോജ് ശങ്കർ എന്നിവർ പങ്കെടുത്തു.

 

- Advertisment -

RELATED ARTICLES
Advertisment

Desham News

- Advertisement -

പൊന്നാനിയിൽ മത്സ്യബന്ധന ബോട്ടിൽ കപ്പലിടിച്ച്‌ രണ്ടുമരണം

മലപ്പുറം : പൊന്നാനിയിൽ മത്സ്യബന്ധനത്തിന് പോയ ബോട്ടിൽ കപ്പലിടിച്ച് രണ്ടുപേർ മരിച്ചു. അഴീക്കൽ സ്വദേശി അബ്ദുൾ സലാം (43), ​ഗഫൂർ(45) എന്നിവരാണ് മരിച്ചത്. ബോട്ടിലുണ്ടായിരുന്ന ആറ് മത്സ്യത്തൊഴിലാളികളും കടലില്‍ പെട്ടുപോയെങ്കിലും നാല് പേരെ...

ആറന്മുള വള്ളസദ്യ : ഇതുവരെ നടന്നത് 520 എണ്ണം

ആറന്മുള : ആറന്മുള പാർഥസാരഥി ക്ഷേത്രത്തിൽ ഇതു വരെ നടന്നത് 520 വള്ളസദ്യകൾ. 20 വള്ളസദ്യകൾ വിവിധ കാരണങ്ങളാൽ അടുത്ത വർഷത്തേക്കു മാറ്റി വച്ചത് ഉൾപ്പെടെ 577 വള്ളസദ്യകൾ ആണ് ഈ വർഷം...
- Advertisment -

Most Popular

- Advertisement -