Monday, October 5, 2026
No menu items!

subscribe-youtube-channel

HomeNewsമാർത്തോമ്മാ സഭയുടെ...

മാർത്തോമ്മാ സഭയുടെ നവീകരിച്ച വി.ജി.എം. ഹാൾ സമർപ്പിച്ചു

തിരുവല്ല: മലങ്കര മാർത്തോമ്മാ സുറിയാനി സഭയുടെ വികാർ ജനറലായിരുന്ന കോവൂർ ഐപ്പ് തോമാ കത്തനാരുടെ സ്മരണാർത്ഥം നാമകരണം ചെയ്ത നവീകരിച്ച വി.ജി.എം. ഹാൾ സമർപ്പിച്ചു. മാർത്തോമ്മാ മെത്രാപ്പോലീത്ത ഡോ. തിയോഡോഷ്യസ് മാർത്തോമ്മാ മെത്രാപ്പോലീത്ത ചടങ്ങിന് കാർമികത്വം വഹിച്ചു.

ഡോ. ജോസഫ് മാർ ബർണബാസ് സഫ്രഗൻ മെത്രാപ്പോലീത്ത, ഡോ. യൂയാക്കീം മാർ കൂറിലോസ് സഫ്രഗൻ മെത്രാപ്പോലീത്ത, തോമസ് മാർ തിമൊഥെയോസ് എപ്പിസ്‌കോപ്പാ, ഡോ. മാത്യൂസ് മാർ മക്കാറിയോസ് എപ്പിസ്‌കോപ്പാ, ഡോ. ഗ്രീഗോറിയോസ് മാർ സ്‌തേഫാനോസ് എപ്പിസ്‌കോപ്പാ, സഖറിയാസ് മാർ അപ്രേം എപ്പിസ്‌കോപ്പാ, ഡോ. ജോസഫ് മാർ ഇവാനിയോസ് എപ്പിസ്‌കോപ്പാ എന്നിവർ പങ്കെടുത്തു.

സമർപ്പണ ചടങ്ങിനോടനുബന്ധിച്ച് സഭാ സെക്രട്ടറി എബി ടി. മമ്മൻ, കോവൂർ ഐപ്പ് തോമാ കത്തനാരുടെ സഭാ സേവനങ്ങളും നേതൃത്വവും അനുസ്മരിച്ച് സംസാരിച്ചു. സഭയുടെ ലേ ട്രസ്റ്റി ആൻഡ് ട്രഷറർ അഡ്വ. അൻസിൽ സക്കറിയാ കോമാട്ട് നന്ദി രേഖപ്പെടുത്തി. വി.ജി.എം. ഹാളിന്റെ നവീകരണ പ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകിയ വ്യക്തികളെ ചടങ്ങിൽ മെമന്റോകൾ നൽകി ആദരിച്ചു.

- Advertisment -

RELATED ARTICLES
Advertisment

Desham News

- Advertisement -

മഴക്കെടുതി : പത്തനംതിട്ട ജില്ലയില്‍ 197 വീടുകള്‍ ഭാഗികമായി തകര്‍ന്നു

പത്തനംതിട്ട : ശക്തമായ മഴയെ തുടര്‍ന്ന് പത്തനംതിട്ട ജില്ലയില്‍ നിരവധി നാശനഷ്ടം. കോഴഞ്ചേരി, അടൂര്‍ താലൂക്കുകളില്‍ രണ്ടു വീതം വീടുകള്‍ പൂര്‍ണമായി തകര്‍ന്നു. ആറ് താലൂക്കുകളിലായി 197 വീടുകള്‍ ഭാഗികമായും തകര്‍ന്നു. തിരുവല്ല...

എടയാർ വ്യവസായ കേന്ദ്രത്തിൽ തീപിടിത്തം : ഒരു മരണം

കൊച്ചി : എടയാർ വ്യവസായ മേഖലയിൽ ഉണ്ടായ തീപിടിത്തത്തിൽ ഒരാൾ മരിച്ചു .വ്യവസായ കേന്ദ്രത്തിലെ സി ജി ലൂബ്രിക്കന്റ്സ് എന്ന കമ്പനിയിലാണ് വൻ തീപിടിത്തം ഉണ്ടായത്. കമ്പനിയിലെ അന്യസംസ്ഥാന തൊഴിലാളിയാണ് മരിച്ചത്.നിരവധി പേർക്ക് ...
- Advertisment -

Most Popular

- Advertisement -