Monday, October 5, 2026
No menu items!

subscribe-youtube-channel

HomeNewsKollamസ്ത്രീധനത്തിന്റെ പേരിൽ...

സ്ത്രീധനത്തിന്റെ പേരിൽ യുവതിയെ പട്ടിണിക്കിട്ട് കൊലപ്പെടുത്തിയ കേസിൽ ഭർത്താവിനും ഭർതൃമാതാവിനും ജീവപര്യന്തം ശിക്ഷ

കൊല്ലം : സ്ത്രീധനത്തിന്റെ പേരിൽ യുവതിയെ പട്ടിണിക്കിട്ട് കൊലപ്പെടുത്തിയ കേസിൽ ഭർത്താവിനും ഭർതൃമാതാവിനും ജീവപര്യന്തം ശിക്ഷ .പൂയപ്പള്ളി ചരുവിള വീട്ടിൽ ചന്തുലാൽ (36), മാതാവ് ഗീത ലാലി (62) എന്നിവര്‍ക്കാണ് കൊല്ലം അഡീഷനൽ സെഷൻസ് കോടതി ശിക്ഷ വിധിച്ചത് .പ്രതികൾ രണ്ടുപേരും ഒരു ലക്ഷം രൂപ വീതം പിഴയൊടുക്കണം.

2019 മാർച്ച്‌ 21-നാണ് തുഷാര (28) മരിക്കുന്നത് .മൃതദേഹത്തിന്റെ ഭാരം 21 കിലോഗ്രാം ആയിരുന്നുവെന്നും ആമാശയത്തിൽ ഭക്ഷണത്തിന്റെ അംശം ഇല്ലായിരുന്നുവെന്നും പോസ്‌റ്റുമോർട്ടം റിപ്പോർട്ടിൽ തെളിഞ്ഞു .പറഞ്ഞുറപ്പിച്ച സ്ത്രീധനം മുഴുവൻ നൽകാൻ വൈകിയെന്ന് പറഞ്ഞ് ഭർതൃ വീട്ടുകാർ തുഷാരയെ പട്ടിണിക്കിട്ട് കൊന്നതാണെന്ന് പിന്നീട് തെളിഞ്ഞു. വീട്ടുകാരെ കാണുന്നതിൽ നിന്ന് ഭർതൃ വീട്ടുകാർ തുഷാരയെ വിലക്കിയിരുന്നു 

രണ്ട് പെണ്‍കുട്ടികളാണ് തുഷാരയ്ക്ക് ഉണ്ടായിരുന്നത് .കുഞ്ഞുങ്ങളെ താലോലിക്കാന്‍പോലും പ്രതികള്‍ തുഷാരയെ അനുവദിച്ചിരുന്നില്ലെന്നാണ് പോലീസ് കണ്ടെത്തിയത്. കേസിലെ മൂന്നാം പ്രതി ചന്തുലാലിന്റെ അച്ഛന്‍ ലാലിയെ (67) ആറുമാസംമുന്‍പ് ഇത്തിക്കരയാറിന്റെ കരയില്‍ മരിച്ച നിലയില്‍ കണ്ടെത്തിയിരുന്നു.

- Advertisment -

RELATED ARTICLES
Advertisment

Desham News

- Advertisement -

ലഹരി എന്ന മഹാവിപത്തിനെ തൂത്തെറിയാന്‍ ഒരുമയോടെ മുന്നോട്ടിറങ്ങാം: ആര്‍ച്ച് ബിഷപ്പ് മാര്‍ തോമസ് തറയില്‍

ചങ്ങനാശ്ശേരി: ഇക്കാലഘട്ടത്തില്‍ ലഹരി എന്ന മഹാവിപത്ത് നമ്മുടെ സമൂഹത്തില്‍ നിന്ന് തൂത്തെറിയാന്‍ നമ്മള്‍ക്കെല്ലാവര്‍ക്കും ഒരുമയോടെ മുന്നോട്ടിറങ്ങാമെന്ന് ചങ്ങനാശ്ശേരി അതിരൂപത ആര്‍ച്ച് ബിഷപ്പ് മാര്‍ തോമസ് തറയില്‍ പ്രസ്താവിച്ചു. അന്താരാഷ്ട്ര ലഹരി വിരുദ്ധ ദിനാചരണത്തോടനുബന്ധിച്ച്...

റെയില്‍വേ ഗേറ്റ് അടച്ചിടും

ആലപ്പുഴ: അമ്പലപ്പുഴ-ഹരിപ്പാട് റെയില്‍വേ സ്റ്റേഷനുകള്‍ക്കിടയിലുള്ള ലെവല്‍ ക്രോസ് നമ്പര്‍ 99 (പടകാരം ഗേറ്റ്) ഓഗസ്റ്റ് 29 രാവിലെ എട്ട് മണി മുതല്‍ ഓഗസ്റ്റ് 30 വൈകിട്ട് ആറ് മണി വരെ അറ്റകുറ്റപ്പണികള്‍ക്കായി അടച്ചിടും....
- Advertisment -

Most Popular

- Advertisement -