Tuesday, October 13, 2026
No menu items!

subscribe-youtube-channel

HomeNewsKottayamവിലക്കയറ്റം ഹോട്ടല്‍...

വിലക്കയറ്റം ഹോട്ടല്‍ മേഖലയെ പ്രതിസന്ധിയിലാക്കി : ഹോട്ടല്‍ ആന്‍ഡ് റസ്റ്റോറന്റ് അസോസിയേഷന്‍

കോട്ടയം: വിലക്കയറ്റം ഹോട്ടല്‍ മേഖലയെ പ്രതിസന്ധിയില്‍ ആക്കുന്നതായി ഹോട്ടല്‍ ആന്‍ഡ് റസ്റ്റോറന്റ് അസോസിയേഷന്‍. എല്ലാ വസ്തുക്കള്‍ക്കും വില കയറുമ്പോള്‍ ഹോട്ടല്‍ വിഭവങ്ങള്‍ക്കും വില ഉയര്‍ത്തേണ്ടി വരുന്നു.
കോട്ടയം ജില്ലാ കളക്ടര്‍ അമിത വില ഈടാക്കുന്ന ഹോട്ടലുകള്‍ക്കെതിരെ കർശന നടപടി സ്വീകരിക്കുമെന്ന്  അറിയിച്ചതിന് പിന്നാലെയാണ് അസോസിയേഷൻ രംഗത്ത് എത്തിയത്.

എന്നാല്‍ ഹോട്ടലുടമകളുടെ പ്രശ്‌നങ്ങള്‍ ആരും മനസിലാക്കുന്നില്ല എന്ന് ഹോട്ടല്‍ ആന്‍ഡ് റസ്റ്റോറന്റ് അസോസിയേഷന്‍ പറഞ്ഞു. പച്ചക്കറിക്ക് ഉള്‍പ്പടെ വില ഇരട്ടിയായി വര്‍ദ്ധിച്ചു. പാചകവാതകവിലയും വര്‍ദ്ധിക്കുന്നു. തൊഴിലാളികളുടെ കൂലിയും കൂടി.വിലക്കയറ്റം പിടിച്ചുനിര്‍ത്താതെ പ്രശ്‌നപരിഹാരമുണ്ടാകില്ലെന്നും ഇതിനായി സര്‍ക്കാര്‍ ഇടപെടല്‍ അത്യാവശ്യമാണെന്നും ഹോട്ടല്‍ ആന്‍ഡ് റസ്റ്റോറന്റ് അസോസിയേഷന്‍ ആവശ്യപ്പെട്ടു.  

- Advertisment -

RELATED ARTICLES
Advertisment

Desham News

- Advertisement -

വാഹനാപകടങ്ങളിൽപെടുന്നവരെ ആശുപത്രിയിലെത്തിച്ചാൽ 25,000 രൂപ സമ്മാനം പ്രഖ്യാപിച്ച് ഡൽഹി സർക്കാർ

ന്യൂഡൽഹി : വാഹനാപകടങ്ങളിൽപെടുന്നവരെ ആശുപത്രിയിലെത്തിച്ചാൽ 25,000 രൂപ സമ്മാനം പ്രഖ്യാപിച്ച് ഡൽഹി സർക്കാർ. കേന്ദ്ര സർക്കാരിന്റെ ‘ഗുഡ് സമരിറ്റൻ’ പദ്ധതിയുടെ മാർഗ നിർദേശങ്ങൾ പ്രകാരം സംസ്ഥാന സർക്കാർ നടപ്പാക്കുന്നതാണ് ‘രാഹ് വീർ' പദ്ധതി...

പ്രളയം മനുഷ്യ നിര്‍മിതം : മന്ത്രിയുടെ സംഭാഷണം പുറത്തുവിട്ട് മാത്യു കുഴൽനാടൻ

കോട്ടയം : 2018 ലെ പ്രളയം മനുഷ്യ നിര്‍മിതമായിരുന്നുവെന്ന് മാത്യു കുഴൽനാടൻ എംഎല്‍എ.തെളിവായി ഒന്നാം പിണറായിസർക്കാരിലെ ജലസേചനവകുപ്പു മന്ത്രിയും നിലവിലെ വൈദ്യുതി വകുപ്പുമന്ത്രിയുമായ കെ. കൃഷ്ണൻകുട്ടിയുടെ ശബ്ദരേഖ കുഴൽനാടൻ വാർത്താസമ്മേളനത്തിൽ പുറത്തുവിട്ടു . തോട്ടപ്പള്ളി...
- Advertisment -

Most Popular

- Advertisement -