Saturday, October 17, 2026
No menu items!

subscribe-youtube-channel

HomeNewsഡ്രൈവിങ്ങിനിടയിൽ ഫോൺ...

ഡ്രൈവിങ്ങിനിടയിൽ ഫോൺ സംഭാഷണം:  കെഎസ്ആർടിസി സ്വിഫ്റ്റ് ഡ്രൈവറെ സർവീസിൽ നിന്നും സസ്പെൻഡ് ചെയ്തു

തിരുവനന്തപുരം: ഡ്രൈവിങ്ങിനിടയിൽ ഫോൺ സംഭാഷണം നടത്തിയ കെഎസ്ആർടിസി സ്വിഫ്റ്റ് ഡ്രൈവറെ സർവീസിൽ നിന്നും സസ്പെൻഡ് ചെയ്തു. തിരുവനന്തപുരം സെൻട്രൽ യൂണിറ്റിലെ സ്വിഫ്റ്റ് ഡ്രൈവറായ ജെ. ജയേഷിനെയാണ് സസ്പെൻഡ് ചെയ്തത്.

തിരുവനന്തപുരം സെൻട്രൽ ഡിപ്പോയിൽ നിന്നും മേയ് 24- ന് സുൽത്താൻബത്തേരിയിലേക്ക് സർവീസ് പോയ  സിഫ്റ്റ് സൂപ്പർഫാസ്റ്റ് ബസ്സ് 25-ന് രാവിലെ  താമരശ്ശേരി ചുരം കയറുമ്പോൾ ബസ്സിലെ ഡ്രൈവർ ഫോണിൽ സംസാരിച്ചുകൊണ്ട് അപകടകരമാംവിധം ഡ്രൈവ് ചെയ്യുകയും ബസ്സിലെ ഒരു യാത്രക്കാരൻ മൊബൈൽ ഫോണിൽ വീഡിയോ പകർത്തി സമൂഹമാധ്യമങ്ങളിൽ പ്രചരിപ്പിക്കുകയും ചെയ്തിരുന്നു.

ഇതുമായി ബന്ധപ്പെട്ട് കെഎസ്ആർടിസി വിജിലൻസ് വിഭാഗം അടിയന്തിരമായി അന്വേഷണം നടത്തുകയും ഗുരുതരമായ കൃത്യവിലോപവും നിരുത്തരവാദപരമായ പ്രവർത്തിയുമാണ്  ജെ. ജയേഷിൻ്റെ ഭാഗത്തുനിന്നും ഉണ്ടായിട്ടുള്ളതെന്ന് കണ്ടെത്തുകയായിരുന്നു.  തുടർന്നായിരുന്നു നടപടി.

- Advertisment -

RELATED ARTICLES
Advertisment

Desham News

- Advertisement -

വളഞ്ഞവട്ടം വിശ്വകർമ്മ സർവ്വീസ് സൊസൈറ്റി തിരഞ്ഞെടുപ്പ്

വളഞ്ഞവട്ടം : വിശ്വകർമ്മ സർവ്വീസ് സൊസൈറ്റി 1074 ശാഖയുടെ തിരഞ്ഞെടുപ്പ് നടന്നു. പ്രസിഡന്റ് - കെ രാമചന്ദ്രൻ (ചന്ദ്ര ഭവനം),വൈസ് പ്രസിഡന്റ്- ശശാങ്കൻ വി. റ്റി (വട്ടയ്ക്കാട്ട് ശരത് ഭവൻ),സെക്രട്ടറി - സദാനന്ദൻ വി...

ജെ സി ഡാനിയേൽ പുരസ്‌കാരം നടി ശാരദയ്ക്ക്

തിരുവനന്തപുരം: മലയാള ചലച്ചിത്രരംഗത്തെ ആയുഷ്‌കാല സംഭാവനയ്ക്കുള്ള 2024ലെ ജെ സി ഡാനിയേൽ പുരസ്‌കാരം നടി ശാരദയ്ക്ക്. മന്ത്രി സജി ചെറിയാൻ വാർത്താക്കുറിപ്പിലാണ് പുരസ്‌കാരവിവരം അറിയിച്ചത്. സംസ്ഥാന സർക്കാരിന്റെ പരമോന്നത ചലച്ചിത്ര പുരസ്‌കാരമാണ് അഞ്ചു ലക്ഷം...
- Advertisment -

Most Popular

- Advertisement -