Sunday, September 6, 2026
No menu items!

subscribe-youtube-channel

HomeNewsAlappuzhaആലപ്പുഴ ജില്ലയിൽ...

ആലപ്പുഴ ജില്ലയിൽ അഞ്ച് ക്യാമ്പുകൾ  കൂടി തുടങ്ങി

ആലപ്പുഴ: ജില്ലയിൽ പരക്കെ കനത്ത മഴ തുടരുന്ന സാഹചര്യത്തിൽ ജില്ലയിൽ അഞ്ച് ക്യാമ്പുകൾ കൂടി ചൊവ്വാഴ്ച ആരംഭിച്ചു.അമ്പലപ്പുഴ താലൂക്കിൽ പുറക്കാട് ആണ് മൂന്ന് ക്യാമ്പുകൾ പുതുതായി ആരംഭിച്ചത്. ആലപ്പുഴ പടിഞ്ഞാറ് വില്ലേജിലും ചേർത്തല പട്ടണക്കാട് വില്ലേജിലും ഓരോ ക്യാമ്പുകൾ തുടങ്ങിയിട്ടുണ്ട്. തോട്ടപ്പള്ളി മാത്തേരി പെനയേൽ  ചർച്ചിൽ ആരംഭിച്ച ക്യാമ്പിൽ 180 കുടുംബങ്ങളുണ്ട്. 388 പേർ അന്തേവാസികളായുണ്ട്. പഴയങ്ങാടി നെൽപുരയിൽ ആരംഭിച്ച ക്യാമ്പിൽ 29 കുടുംബങ്ങൾ ആണുള്ളത്. 116 പേർ ആകെ അന്തേവാസികളായുണ്ട്. പുറക്കാട് കാരൂർ പഞ്ചായത്തിൽ ആരംഭിച്ച ക്യമ്പിൽ 47 കുടുംബങ്ങളിലായി 180 അന്തേവാസികളുണ്ട്.

ആലപ്പുഴ പടിഞ്ഞാറ് വില്ലേജിൽ വാടയ്ക്കൽ ഷൺമുഖവിലാസം എൽ.പി.എസിൽ ആരംഭിച്ച ക്യാമ്പിൽ രണ്ടുകുടുംബങ്ങളിലായി 12 പേർ താമസിക്കുന്നു. ചേർത്തല താലൂക്കിൽ പട്ടണക്കാട് വില്ലേജിൽ കോനാട്ടുശ്ശേരി ഗവ.എൽ.പി.എസിൽ ആരംഭിച്ച ക്യാമ്പിൽ ആറ് കുടുംബങ്ങളിൽപ്പെട്ട 23 പേർ ക്യാമ്പിലുണ്ട്. കഴിഞ്ഞദിവസം ജില്ലയിൽ രണ്ട് ക്യാമ്പുകൾ ആരംഭിച്ചിരുന്നു.

അമ്പലപ്പുഴ ആര്യാട് സൗത്ത് വില്ലേജിൽ തത്തംപള്ളി എൽപി സ്‌കൂളിൽ ആരംഭിച്ച ക്യാമ്പിൽ മൂന്നു കുടുംബങ്ങളിലായി 12 പേരാണ് ഉള്ളത്. ചെങ്ങന്നൂർ
വില്ലേജിൽ  ഗവൺമെൻറ് യുപിഎസ് കിഴക്കേ നടയിൽ ആരംഭിച്ച ക്യാമ്പിൽ മൂന്നു കുടുംബങ്ങളിലായി 14 പേരുണ്ട്.

- Advertisment -

RELATED ARTICLES
Advertisment

Desham News

- Advertisement -

ആഗോള അയ്യപ്പ സംഗമത്തിലെ യുഡിഎഫ് നിലപാട് ആലോചിച്ച് എടുത്തത്:  രമേശ്  ചെന്നിത്തല

തിരുവനന്തപുരം :  ആഗോള അയ്യപ്പ സംഗമത്തിലെ യുഡിഎഫ് നിലപാട് ആലോചിച്ച് എടുത്തതെന്ന് രമേശ്  ചെന്നിത്തല പറഞ്ഞു. തെരഞ്ഞെടുപ്പ് അടുത്തപ്പോൾ കോൺക്ലേവ് നടത്തുന്നതുപോലെ സര്‍ക്കാര്‍ അയ്യപ്പ സംഗമം നടത്തിയതിനെയാണ് എതിർത്തത്. യുവതി പ്രവേശന വിഷയത്തിൽ...

ഓണത്തിന് കേരളത്തിലേക്ക് നൂറ് ട്രെയിനുകള്‍ അധികമായി സര്‍വീസ് നടത്തും: റെയില്‍വേ മന്ത്രി

ന്യൂഡല്‍ഹി: ഓണത്തിന് കേരളത്തിലേക്ക് നൂറ് ട്രെയിനുകള്‍ അധികമായി സര്‍വീസ് നടത്തുമെന്ന പ്രഖ്യാപനവുമായി റെയില്‍വേ മന്ത്രി അശ്വിനി വൈഷ്ണവ്. ഓണക്കാലത്തെ തിരക്ക് പരിഗണിച്ചാണ് കൂടുതല്‍ സര്‍വീസ് നടത്തുക. പ്രത്യേക ട്രെയിനുകളുടെ സര്‍വീസ് സമയക്രമം, റൂട്ടുകള്‍, സ്റ്റോപ്പുകള്‍...
- Advertisment -

Most Popular

- Advertisement -