Monday, August 17, 2026
No menu items!

subscribe-youtube-channel

HomeHealthറോബോട്ടിക് ശസ്ത്രക്രിയ...

റോബോട്ടിക് ശസ്ത്രക്രിയ നൂറെണ്ണം തികച്ച് ബിലീവേഴ്സ് ആശുപത്രി

തിരുവല്ല : റോബോട്ടിക് സാങ്കേതികവിദ്യ ഉപയോഗിച്ചുള്ള 100 ശസ്ത്രക്രിയകൾ വിജയകരമായി പൂർത്തിയാക്കി ബിലീവേഴ്സ് മെഡിക്കൽ കോളേജ് ആശുപത്രിയിലെ അസ്ഥിരോഗ വിഭാഗം. ആഘോഷ – ബോധവൽക്കരണ പരിപാടികളുടെ ഉദ്ഘാടനവും  ലോഞ്ചിംഗും  മുൻ ഇന്ത്യൻ ഹോക്കി താരം ഒളിമ്പ്യൻ പത്മഭൂഷൻ  പി ആർ ശ്രീജേഷ് നിർവഹിച്ചു.

കേരളത്തിലെ ആദ്യത്തെ റോബോട്ടിക് ശസ്ത്രക്രിയാ വിദഗ്ദ്ധരിൽ ഒരാളായ ഡോ സമീർ അലി മുഖ്യാതിഥിയായി. ബിലീവേഴ്സ് ആശുപത്രിയിൽ നടന്ന വർണ്ണാഭമായ ചടങ്ങിൽ ആശുപത്രി ഡയറക്ടറും സിഇഒയുമായ പ്രൊഫ ഡോ ജോർജ് ചാണ്ടി മറ്റീത്ര അധ്യക്ഷനായി. അസ്ഥിരോഗ വിഭാഗം മേധാവി പ്രൊഫ. ഡോ വിനു മാത്യു ചെറിയാൻ,  അസോസിയേറ്റ് ഡയറക്ടറും അസ്ഥിരോഗ വിഭാഗം സീനിയർ കൺസൾട്ടനുമായ പ്രൊഫ ഡോ സാമുവൽ ചിത്തരഞ്ജൻ, മെഡിക്കൽ സൂപ്രണ്ട് ഡോ ജോംസി ജോർജ്, അസ്ഥിരോഗ വിഭാഗം റോബോട്ടിക് ശസ്ത്രക്രിയാ വിദഗ്ദ്ധൻ പ്രൊഫ ഡോ നിതിൻ തോമസ് ഫിലിപ്പ് എന്നിവർ പ്രസംഗിച്ചു. 

മധ്യതിരുവിതാംകൂറിലെ ആദ്യ റോബോട്ടിക് ശസ്ത്രക്രിയാ കേന്ദ്രമായ ബിലീവേഴ്സിൽ ചെറിയ കാലയളവിനു ഉള്ളിൽ നൂറിലധികം രോഗികൾക്ക് വിജയകരമായി ശസ്ത്രക്രിയ പൂർത്തിയാക്കിയതതായി  ആശുപത്രി ഡയറക്ടറും സിഇഒയുമായ പ്രൊഫ ഡോ ജോർജ് ചാണ്ടി മറ്റീത്ര  അറിയിച്ചു.

- Advertisment -

RELATED ARTICLES
Advertisment

Desham News

- Advertisement -

അരവണ കണ്ടയ്നർ ഫാക്ടറി നിലയ്ക്കലിൽ സെപ്തംബറിൽ തുടങ്ങും

ശബരിമല : നിലയ്ക്കലിൽ സെപ്തംബർ അവസാനത്തോടെ അരവണ കണ്ടയ്നർ ഫാക്ടറി നിർമിക്കാൻ ദേവസ്വം ബോർഡ് തീരുമാനം.ബിഒടി അടിസ്ഥാനത്തിൽ ആയിരിക്കും നിർമാണമെന്ന് ദേവസ്വം ബോർഡ് പ്രസിഡന്റ് പി.എസ്. പ്രശാന്ത് അറിയിച്ചു. ആദ്യ ഘട്ടത്തിൽ ശബരിമലയ്ക്ക് പുറമെ...

ഗള്‍ഫില്‍ ആക്രമണം ശക്തമാക്കി ഇറാന്‍ : മരണം 5, പരുക്കേറ്റവരില്‍ ഇന്ത്യക്കാരും

ന്യൂഡൽഹി: ഗൾഫ് മേഖലയിലെ സംഘർഷം ശക്തമാകുന്നതിനിടെ ഇറാന്റെ ആക്രമണങ്ങൾ സൗദി അറേബ്യ ഉൾപ്പെടെയുള്ള രാജ്യങ്ങളിൽ ആശങ്ക ഉയർത്തുന്നു. വിവിധ സ്ഥലങ്ങളിൽ നടന്ന മിസൈൽ– ഡ്രോൺ ആക്രമണങ്ങളിൽ സൗദി അറേബ്യ, കുവൈത്ത്, യുഎഇ എന്നിവിടങ്ങളിലായി...
- Advertisment -

Most Popular

- Advertisement -