Saturday, October 17, 2026
No menu items!

subscribe-youtube-channel

HomeNewsതിരുവനന്തപുരം CSIR-NIIST...

തിരുവനന്തപുരം CSIR-NIIST യിൽ സമ്പുഷ്ടീകരിച്ച അരിയുടെ പൈലറ്റ് പ്ലാന്റ് പ്രവർത്തനം ആരംഭിച്ചു

തിരുവനന്തപുരം : സമ്പുഷ്ടീകരിച്ച അരിയുടെ പൈലറ്റ് പ്ലാന്റ് ( ഫോർട്ടിഫൈഡ് റൈസ് കെർണൽസ് പൈലറ്റ് പ്ലാന്റ്) തിരുവനന്തപുരം CSIR-NIIST-ൽ പ്രവർത്തനം ആരംഭിച്ചു. ഭാരത് ബയോടെക്കിന്റെ ചെയർമാനും CSIR-NIIST ഗവേഷണ സമിതിയുടെ ചെയർമാനുമായ പത്മഭൂഷൺ ഡോ. കൃഷ്ണ എം.എല്ല പ്ലാന്റിന്റെ ഉദ്ഘാടനം നിർവഹിച്ചു. ശാസ്ത്രത്തെയും സാമൂഹിക ഉത്തരവാദിത്തത്തെയും സംയോജിപ്പിക്കുന്ന സുപ്രധാന നവീകരണമാണ് ഇതെന്ന് പ്ലാന്റ് ഉദ്ഘാടനം ചെയ്തു കൊണ്ട് അദ്ദേഹം പറഞ്ഞു. രാജ്യത്തുടനീളമുള്ള, പ്രത്യേകിച്ച് സേവന ആനുകൂല്യങ്ങൾ പരിമിതമായ പ്രദേശങ്ങളിൽ പൊതുജനാരോഗ്യ ഫലങ്ങൾ മെച്ചപ്പെടുത്തുന്നതിനുള്ള ഉറപ്പ് ഇത് നൽകുന്നതായും അദ്ദേഹം ചൂണ്ടിക്കാട്ടി.

ലളിതവും ശാസ്ത്രീയവുമായ രീതികളിലൂടെ പോഷകസുരക്ഷയെ ശക്തിപ്പെടുത്താനും സൂക്ഷ്മപോഷകഘടകങ്ങളുടെ അഭാവം ചെറുക്കാനും രൂപപ്പെടുത്തിയെടുത്ത അത്യാധുനിക പദ്ധതിയാണ് ഫോർട്ടിഫൈഡ് റൈസ് കെർണൽസ് (FRK) അഥവാ സമ്പുഷ്ടീകരിച്ച അരി-യുടെ പൈലറ്റ് പ്ലാന്റ്. പോഷകാഹാരക്കുറവ് നേരിടുന്ന ദുർബല വിഭാഗങ്ങൾക്കും പ്രത്യേകിച്ച് കുട്ടികൾക്കും ഗർഭിണികൾക്കും ആവശ്യമായ പോഷകങ്ങൾ ലഭ്യമാക്കാനാണ് പ്ലാന്റ് സ്ഥാപിച്ചിട്ടുള്ളത്. തദ്ദേശീയ സാങ്കേതികവിദ്യ ഉപയോഗിച്ച്, CSIR-NIIST-ൽ വികസിപ്പിച്ചെടുത്ത പൈലറ്റ് പ്ലാന്റ് സുപ്രധാന വിറ്റാമിനുകളും ധാതുക്കളും ഉൾപ്പെടെ അവശ്യ സൂക്ഷ്മ പോഷകങ്ങളാൽ സമ്പുഷ്ടമായ ഫോർട്ടിഫൈഡ് റൈസ് കേർണലുകളുടെ തുടർച്ചയായ ഉത്പാദനം സാധ്യമാക്കുന്നു.

- Advertisment -

RELATED ARTICLES
Advertisment

Desham News

- Advertisement -

Kerala Lotteries Results : 13-12-2024 Nirmal NR-410

1st Prize Rs.7,000,000/- NH 346716 (ALAPPUZHA) Consolation Prize Rs.8,000/- NA 346716 NB 346716 NC 346716 ND 346716 NE 346716 NF 346716 NG 346716 NJ 346716 NK 346716...

ഐഎച്ച്ആര്‍ഡി കോഴ്സുകള്‍ക്ക് അപേക്ഷിക്കാം

മാവേലിക്കര കോളജ് ഓഫ് അപ്ലൈഡ്‌സയന്‍സ് ജനുവരിയില്‍ ആരംഭിക്കുന്ന പിജിഡിസിഎ, ഡിപ്ലോമ ഇന്‍ ഡാറ്റ എന്ററി ടെക്നിക്ക് ആന്‍ഡ് ഓഫീസ് ഓട്ടോമേഷന്‍, ഡിപ്ലോമ ഇന്‍ കമ്പ്യൂട്ടര്‍ ആപ്ലിക്കേഷന്‍ , സര്‍ട്ടിഫിക്കറ്റ് കോഴ്‌സ് ഇന്‍ ലൈബ്രറി...
- Advertisment -

Most Popular

- Advertisement -