Sunday, October 4, 2026
No menu items!

subscribe-youtube-channel

HomeNewsAlappuzhaആലപ്പുഴയിൽ അമ്മയുടെ...

ആലപ്പുഴയിൽ അമ്മയുടെ ആൺസുഹൃത്തിനെ ഷോക്കടിപ്പിച്ച് കൊന്ന് മകൻ

അലപ്പുഴ : പുന്നപ്ര വാടക്കൽ കല്ലുപുരക്കൽ ദിനേശനെ(50) ആളൊഴിഞ്ഞ പറമ്പിൽ മരിച്ചനിലയിൽ കണ്ടെത്തിയത് കൊലപാതകമെന്ന് പോലീസ്. സംഭവത്തിൽ അയൽവാസിയായ വാടക്കൽ കൈതവളപ്പിൽ കിരണിനെ (27) പൊലീസ് കസ്റ്റഡിയിലെടുത്തു.ഇലക്ട്രീഷ്യനായ കിരൺ ദിനേശനെ ഷോക്കടിപ്പിച്ചു കൊലപ്പെടുത്തിയതാണെന്നാണ് പൊലീസ് പറയുന്നത്.

ശനിയാഴ്ച വൈകുന്നേരം ആറ് മണിക്ക് ആളൊഴിഞ്ഞ പറമ്പിൽ ദിനേശനെ മരിച്ച നിലയില്‍ കണ്ടെത്തുകയായിരുന്നു.ആലപ്പുഴ മെഡിക്കല്‍ കോളേജില്‍ പോസ്റ്റ്‌മോര്‍ട്ടം ചെയ്തപ്പോള്‍ ഷോക്കടിച്ചാണ് മരണം സംഭവിച്ചതെന്ന് വ്യക്തമായി. കിരണിന്‍റെ അമ്മയുമായി ദിനേശിന് ബന്ധമുണ്ടെന്ന് സംശയത്തെ തുടര്‍ന്നായിരുന്നു കൊലപാതകമെന്നാണ് വിവരം. കിരണുമായി സംഭവസ്ഥലത്തെത്തി പൊലീസ് തെളിവെടുപ്പ് നടത്തി.

- Advertisment -

RELATED ARTICLES
Advertisment

Desham News

- Advertisement -

പരുമല തിരുമേനി സാമൂഹിക സമത്വത്തിനുവേണ്ടി നിലകൊണ്ട വിശുദ്ധന്‍ : മേധാ പട്കര്‍

പരുമല: സാമൂഹിക സമത്വത്തിനും സമാധാനത്തിനും നീതിക്കും വേണ്ടി യത്‌നിച്ച വിശുദ്ധനായിരുന്നു പരിശുദ്ധ പരുമല തിരുമേനി എന്ന് പ്രശസ്ത പരിസ്ഥിതി സാമൂഹിക പ്രവര്‍ത്തക മേധാ പട്കര്‍ പറഞ്ഞു.  പരിശുദ്ധ പരുമല തിരുമേനിയുടെ 123-ാം ഓര്‍മ്മപ്പെരുന്നാളിനോടനുബന്ധിച്ചുള്ള...

യു.ഡി.എഫിന് പിന്തുണ പ്രഖ്യാപിച്ച് വിശ്വകർമ്മ സർവീസ് സൊസൈറ്റി

ചങ്ങനാശ്ശേരി: നിയമസഭാ തെരഞ്ഞെടുപ്പിൽ യു.ഡി.എഫ് സ്ഥാനാർത്ഥികൾക്ക് പൂർണ്ണ പിന്തുണ നൽകാൻ വിശ്വകർമ്മ സർവീസ് സൊസൈറ്റിസംസ്ഥാന കൗൺസിലും ഡയറക്ടർ ബോർഡ് യോഗവും തീരുമാനിച്ചു. വിശ്വകർമ്മ സമുദായ അംഗങ്ങൾ മത്സരിക്കുന്ന മണ്ഡലങ്ങളിൽ രാഷ്ട്രീയ ഭേദമന്യേ സമുദായത്തിൽ...
- Advertisment -

Most Popular

- Advertisement -