Sunday, October 11, 2026
No menu items!

subscribe-youtube-channel

HomeNewsNationalഇന്ത്യയുടെ ആദ്യ...

ഇന്ത്യയുടെ ആദ്യ ഹൈഡ്രജൻ ട്രെയിൻ പ്രധാനമന്ത്രി ഉദ്ഘാടനം ചെയ്തു

ന്യൂഡൽഹി : രാജ്യത്തെ ആദ്യ ഹൈഡ്രജന്‍ ട്രെയിന്‍ പ്രധാനമന്ത്രി നരേന്ദ്രമോദി ഫ്‌ളാഗ് ഓഫ് ചെയ്തു.ഹരിയാന ജിന്ദിലെ റെയില്‍വേ സ്റ്റേഷനില്‍ വച്ച് നടന്ന ചടങ്ങിൽ കേന്ദ്ര റെയില്‍വേ മന്ത്രി അശ്വിനി വൈഷ്ണവ് ഹരിയാന മുഖ്യമന്ത്രി നയാബ് സിംഗ് സൈനിയും പങ്കെടുത്തു. ഡീസലിന് പകരം ഹൈഡ്രജൻ ഫ്യൂവൽ സെൽ സാങ്കേതികവിദ്യ ഉപയോഗിച്ച് പ്രവർത്തിക്കുന്ന ട്രെയിൻ ജിന്ദില്‍ നിന്ന് സോനിപ്പത്തിലേക്കും തിരിച്ചുമാണ് സര്‍വീസ് നടത്തുക.

ഹൈഡ്രജനും ഓക്‌സിജനും സംയോജിപ്പിച്ച് വൈദ്യുതി ഉത്പാദിപ്പിച്ചാണ് തീവണ്ടിയുടെ പ്രവർത്തനം.പൂർണമായും തദ്ദേശീയ സാങ്കേതികവിദ്യയുടെ പിന്തുണയോടെ വികസിപ്പിച്ച ട്രെയിന്‍ പുറത്തുവിടുന്നത് നീരാവി മാത്രമാണ് .10  കോച്ചുകളുള്ള ട്രെയിനിൽ ആകെ 2,600 യാത്രക്കാരെ വഹിക്കാന്‍ കഴിയും. ജർമനി,ഫ്രാൻസ്, ജപ്പാൻ, ചൈന, യു.എസ്. എന്നീ രാജ്യങ്ങൾക്കുശേഷം ഹൈഡ്രജൻ തീവണ്ടി ഓടിക്കുന്ന ആറാമത്തെ രാജ്യമാണ് ഇന്ത്യ 

- Advertisment -

RELATED ARTICLES
Advertisment

Desham News

- Advertisement -

പ്ലസ് ടു, വിഎച്ച്എസ്‍ഇ പരീക്ഷാഫലം പ്രഖ്യാപിച്ചു:78.69% വിജയം

തിരുവനന്തപുരം : ഈ വർഷത്തെ രണ്ടാം വർഷ ഹയർ സെക്കണ്ടറി പരീക്ഷാ ഫലവും വൊക്കേഷണൽ ഹയർ സെക്കണ്ടറി പരീക്ഷാ ഫലവും പ്രഖ്യാപിച്ചു.2,94,888 പേർ ഉപരിപഠനത്തിന് യോഗ്യത നേടി.78.69 ശതമാനമാണ് രണ്ടാം വര്‍ഷ ഹയര്‍സെക്കന്‍ഡറി...

അലഹബാദ് ഹൈക്കോടതിയുടെ വിവാദ പരാമർശങ്ങൾക്ക് സുപ്രീം കോടതിയുടെ സ്റ്റേ

ന്യൂഡൽഹി : പെൺകുട്ടിയുടെ മാറിടത്തിൽ സ്പർശിക്കാൻ ശ്രമിക്കുന്നതോ പൈജാമയുടെ ചരട് പിടിച്ച് വലിക്കുന്നതോ ബലാത്സംഗം ശ്രമമായി കണക്കാക്കാൻ ആകില്ലെന്ന അലഹബാദ് ഹൈക്കോടതിയുടെ വിവാദ പരാമർശങ്ങൾക്ക് സുപ്രീം കോടതിയുടെ സ്റ്റേ. പരാമർശങ്ങൾ വേദനയുണ്ടാക്കുന്നതാണെന്നും ജഡ്ജിയുടെ...
- Advertisment -

Most Popular

- Advertisement -