Tuesday, October 27, 2026
No menu items!

subscribe-youtube-channel

HomeNewsKottayamകോടിമതയിൽ നിർത്തിയിട്ടിരുന്ന...

കോടിമതയിൽ നിർത്തിയിട്ടിരുന്ന തടി ലോറിയ്ക്ക് പിന്നിൽ മറ്റൊരു മിനി ലോറി ഇടിച്ചു അപകടം: ഒരാൾക്ക് പരിക്ക്

കോട്ടയം: കോടിമത നാലുവരിപ്പാതയിൽ ടയർ പഞ്ചറായി നിർത്തിയിട്ടിരുന്ന തടിലോറിയ്ക്ക് പിന്നിൽ മിനി ലോറി ഇടിച്ച് അപകടം. ഒരാൾക്ക് പരിക്കേറ്റു. അപകടത്തിൽപ്പെട്ട മിനി ലോറിയുടെ തമിഴ്‌നാട് സ്വദേശിയായ ഡ്രൈവറെ അഗ്നിരക്ഷാ സേനാ സംഘം എത്തി ലോറി വെട്ടിപ്പൊളിച്ച് പുറത്തെടുത്തു. അരമണിക്കൂറോളം നീണ്ട രക്ഷാപ്രവർത്തനത്തിനൊടുവിലാണ് ഡ്രൈവറെ ആശുപത്രിയിലേയ്ക്കു മാറ്റിയത്.

ഇന്ന് പുലർച്ചെ അഞ്ചരയോടെ കോടിമത നാലുവരിപ്പാതയിൽ കോട്ടയം ക്ലബിനു സമീപത്തെ റോഡരികിലായിരുന്നു അപകടം. ടയർ പഞ്ചറായതിനെ തുടർന്ന് റോഡരികിൽ നിർത്തിയ ശേഷം തടി ലോറിയുടെ ടയർ മാറ്റുകയായിരുന്നു. പിന്നിലെ ഇടത് വശത്തെ ടയർ പാതി അഴിച്ച നിലയിലായിരുന്നു. ഇതിന് ശേഷം ലോറിയുടെ ഡ്രൈവറും ക്ലീനറും സമീപത്തേയ്ക്കു മാറിയപ്പോഴാണ് ചങ്ങനാശേരി ഭാഗത്തു നിന്നും എത്തിയ തമിഴ്‌നാട് രജിസ്‌ട്രേഷനുള്ള മിനി ലോറി തടി ലോറിയുടെ പിന്നിലേയ്ക്ക് ഇടിച്ചു കയറിയത്.

ഓടിക്കൂടിയ നാട്ടുകാർ വിവരം കൺട്രോൾ റൂം പൊലീസിലും അഗ്നിരക്ഷാ സേനാ സംഘത്തെയും അറിയിച്ചു. അഗ്നിരക്ഷാ സേനാ സംഘം എത്തി അരമണിക്കൂർ നീണ്ടപരിശ്രമത്തിനൊടുവിൽ ഡ്രൈവറെ ക്യാബിനുള്ളിൽ നിന്നും പുറത്തെടുത്തത്തത്. അഗ്നിരക്ഷാ സേനാ  പരിക്കേറ്റയാളെ കോട്ടയം മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. 

- Advertisment -

RELATED ARTICLES
Advertisment

Desham News

- Advertisement -

അംബായാഗം – 2026 :  നാരായണീയ പാരായണയജ്ഞം രണ്ടാം ദിവസം

റാന്നി: തോട്ടമൺകാവ് ദേവീക്ഷേത്രത്തിൽ നടക്കുന്ന അംബായാഗം 2026-ന്റെ ഭാഗമായി ആരംഭിച്ച 21 ദിവസത്തെ നാരായണീയ പാരായണയജ്ഞത്തിന്റെ രണ്ടാം ദിവസമായ ഇന്ന് (16) ചിറക്കടവ്–പൊൻകുന്നം ശ്രീഭദ്ര നാരായണീയ സമിതി പാരായണത്തിൽ പങ്കെടുത്തു . കേരളത്തിന്റെ വിവിധ...

ശബരിമല സ്വര്‍ണക്കൊള്ള ; ഇഡി റെയ്ഡ് പൂര്‍ത്തിയായി: മൂന്ന് സംസ്ഥാനങ്ങളിലായി 21 ഇടങ്ങളിലായിരുന്നു പരിശോധന

പത്തനംതിട്ട: ശബരിമല സ്വര്‍ണക്കൊള്ള കേസിലെ ഇഡി റെയ്ഡ് പൂര്‍ത്തിയായി. മൂന്ന് സംസ്ഥാനങ്ങളിലായി 21 ഇടങ്ങളിലായിരുന്നു പരിശോധന. തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡ് ആസ്ഥാനത്ത് പരിശോധന 22 മണിക്കൂര്‍ നീണ്ടു. ഇന്നലെ രാവിലെ ആറ് മണിയോടെ...
- Advertisment -

Most Popular

- Advertisement -