Wednesday, October 7, 2026
No menu items!

subscribe-youtube-channel

HomeNewsറോഡ് തകർച്ചയിൽ...

റോഡ് തകർച്ചയിൽ മനം മടുത്ത നാട്ടുകാർ തിരുവോണ നാളിൽ റോഡിൽ വള്ളം ഇറക്കി പ്രതിഷേധിച്ചു

തിരുവല്ല: റോഡ് തകർച്ചയിൽ മനം മടുത്ത നാട്ടുകാർ തിരുവോണ നാളിൽ റോഡിൽ വള്ളം ഇറക്കി പ്രതിഷേധിച്ചത് വേറിട്ട സമരമാർഗമായി. കുറ്റൂർ മാമ്മൂട്ടിൽപ്പടി – ഏറ്റുകടവ്  റോഡിൻ്റെ ശോച്യാവസ്ഥയിൽ പ്രതിഷേധിച്ച്  ജനകീയ റോഡ് സംരക്ഷണ സമിതിയുടെ നേതൃത്വത്തിൽ ആണ്  തിരുവോണ ദിവസം രാവിലെ പൊയ്പ്പാട്ടിൽ പടിയിൽ റോഡിൽ വള്ളമിറക്കി ജലോത്സവം നടത്തിയത്.

കഴിഞ്ഞ ഒന്നര പതിറ്റാണ്ടായി കുണ്ടും കുഴിയുമായി തകർന്ന്കിടന്ന റോഡ് നന്നാക്കണമെന്നാവശ്യപ്പെട്ട്  നാട്ടുകാർ നിരവധി തവണ പരാതി നൽകുകയും  ഒപ്പുശേഖരണം നടത്തി പ്രതിഷേധ യോഗം ചേർന്നിട്ടും ഫലം കണ്ടില്ല.  2024 സെപ്റ്റംബറിൽ  ഓണക്കാലത്ത്  നാട്ടുകാർ  ഇരുനൂറോളം വീട്ടുകാരുടെ സഹായത്തോടെ  ഫണ്ട് ശേഖരണം നടത്തി 2 ലക്ഷത്തിൽപ്പരം രുപ പുനരുദ്ധാരണത്തിന്കണ്ടെത്തി.

തുടർന്ന് 12 ലോഡ് പാറമക്കും മറ്റും ഉപയോഗിച്ച്നിരപ്പാക്കിയിരുന്നു, തുകയില്ലാത്തതിനാൽ ടാറിങ്ങ് നടത്താൻ സാധിച്ചില്ല. കുറ്റൂർ പഞ്ചായത്തിലെ 13, 14 വാർഡുകളിലൂടെയാണ് റോഡ് കടന്നുപോകുന്നത്. ആറാട്ടുകടവ് – വട്ടവങ്ങാട്ടിൽപ്പടി റോഡിൽ  പുളിമൂട്ടിൽ പാലത്തിലൂടെ ഭാരവാഹനങ്ങൾ നിരന്തരം സഞ്ചരിച്ചതോടെ  റോഡ് വീണ്ടും കുഴിയും വെള്ളക്കെട്ടുമായി മാറി.

കൂടാതെ തിരുവൻവണ്ടൂർ – നന്നാട് റോഡിൻ്റെ  നിർമ്മാണം തുടങ്ങിയതിനാൽ  ഇവിടേക്കാവശ്യമുള്ള  സാധനങ്ങൾ  ഇതുവഴിയാണ് കൊണ്ടുപോയത്  ഇതൊടെ റോഡ് പൂർണമായും തകർന്നു. പണം പിരിച്ച് റോഡ്  നന്നാക്കാൻ തങ്ങൾക്കാവില്ലെന്ന നിലപാടിലാണ് നാട്ടുകാർ. ബുധനാഴ്ച രാവിലെ തുടങ്ങിയ പ്രതിഷേധത്തിൽ കുറ്റൂർ ക്ലബിലെ പരിപാടിക്ക് അതുവഴി കടുന്ന വന്ന “മാവേലി”യും നൂറോളം പേരും  പങ്കെടുത്തു.

- Advertisment -

RELATED ARTICLES
Advertisment

Desham News

- Advertisement -

വ്യാജ നമ്പറുകളിൽ നിന്നുള്ള കോളുകൾ ഉപയോഗിക്കരുത് : മുന്നറിയിപ്പ് നൽകി പ്രതിരോധ വകുപ്പ്

ന്യൂഡൽഹി: ഓപ്പറേഷൻ സിന്ദൂറിന്റെ വിവരങ്ങൾ ശേഖരിക്കാൻ പാക് ചാരന്മാർ വ്യാജ നമ്പറുകളിൽ നിന്ന് ബന്ധപ്പെട്ടേക്കാമെന്ന് പ്രതിരോധ വകുപ്പ്. എന്നാൽ ഇത്തരം ഫോണ്‍ കോളുകള്‍ വരുന്നതിൽ  ജാഗ്രത പാലിക്കണമെന്നും സൈന്യം അറിയിച്ചു. 7340921702 എന്ന ഇന്ത്യൻ...

ഇലന്തൂർ റബ്ബർ ഉത്പാദക സംഘം റബ്ബർ ഇറക്കുമതിയിൽ ആശങ്ക രേഖപ്പെടുത്തി

ഇലന്തൂർ : കോമ്പൗണ്ട് റബ്ബർ ആസിയാൻ രാജങ്ങളിൽ നിന്ന് കുറഞ്ഞ ചിലവിൽ ഇറക്കുമതി ചെയ്യുന്നതിൽ ഇലന്തൂർ റബ്ബർ ഉത്പാദക സംഘം അശങ്ക രേഖപ്പെടുത്തി. സർക്കാർ റബ്ബർ സംഭരണം നടത്തണമെന്നും,റബ്ബറിന്റെ അടിസ്ഥാന വില 250...
- Advertisment -

Most Popular

- Advertisement -