Saturday, November 14, 2026
No menu items!

subscribe-youtube-channel

HomeEdathuaചക്കുളത്തുകാവിൽ കാർത്തിക...

ചക്കുളത്തുകാവിൽ കാർത്തിക സ്തംഭം നാളെ ഉയരും

ചക്കുളത്തുകാവ്: ചക്കുളത്തുകാവ് ശ്രീഭഗവതി ക്ഷേത്രത്തിൽ കാർത്തിക സ്തംഭം നാളെ (15) ഉയരും. വൈകിട്ട് 5-ന് ക്ഷേത്ര അങ്കണത്തിൽ പ്രത്യേകം തയ്യാറാക്കിയിരിക്കുന്ന തൂണിൽ ദേവിക്ക് ഒരു വർഷം കിട്ടിയ ഉടയാടകൾ, വാഴക്കച്ചി, കവുങ്ങോല, പഴയോലകൾ, ഇലഞ്ഞിപ്പൂക്കൾ, പടക്കം എന്നിവ കെട്ടിത്തൂക്കിയാണ് സ്തംഭം ഒരുക്കുന്നത്.

നാട്ടിലെ സകല പാപദോഷങ്ങളും സ്തംഭത്തിലേയ്ക്ക് ആവാഹിച്ചാണ് സ്തംഭം ഉയർത്തുന്നത്. തിന്മയുടെ പ്രതീകമായാണ് കാർത്തിക സ്തംഭം ഉയർത്തൽ ചടങ്ങ് നടക്കുന്നത്. പൊങ്കാല ദിനത്തിൽ വൈകിട്ട് 6.30 ന് ദേവിയെ പുറത്തേയ്ക്ക് എഴുന്നുള്ളിച്ച് കിഴക്കോട്ട് അഭിമുഖമായി പീഠത്തിൽ ഇരുത്തിയ ശേഷമാണ് സ്തംഭം കത്തിക്കൽ ചടങ്ങ് നടക്കുന്നത്. പശ്ചിമ ബംഗാൾ മുൻ ഗവർണ്ണർ സി.വി ആനന്ദബോസ് ഐ.എ.എസ് കാർത്തിക സ്തംഭത്തിൽ അഗ്നി പകരും.

കാര്യദർശി മണിക്കുട്ടൻ നമ്പൂതിരിയുടെ അധ്യക്ഷതയിൽ നടക്കുന്ന സ്തംഭം ഉയർത്തൽ ചടങ്ങിൽ രാധാക്യഷ്ണൻ നമ്പൂതിരി അനുഗ്രഹ പ്രഭാഷണം നിർവ്വഹിക്കും. ചമ്പക്കുളം ബ്ലോക്ക് പഞ്ചായത്ത് പ്രസിഡൻ്റ് ടിജിൻ ജോസഫ് ഉദ്ഘാടനം ചെയ്യും. നെടുമ്പ്രം ഗ്രാമപഞ്ചായത്ത് പ്രസിഡൻ്റ് ബാലചന്ദ്രൻ ഭദ്രദീപ പ്രകാശനം നിർവ്വഹിക്കും. മേൽശാന്തിമാരായ അശോകൻ നമ്പൂതിരി, രഞ്ജിത്ത് ബി. നമ്പൂതിരി, ദുർഗ്ഗാദത്തൻ നമ്പൂതിരി എന്നിവർ കാർമ്മികത്വം വഹിക്കും.

- Advertisment -

RELATED ARTICLES
Advertisment

Desham News

- Advertisement -

തിരുവനന്തപുരം മെഡിക്കൽ കോളജിൽ ജീവനക്കാരിക്ക് രോഗിയുടെ മർദ്ദനം

തിരുവനന്തപുരം : തിരുവനന്തപുരം മെഡിക്കൽ കോളജിൽ ജീവനക്കാരിയെ രോഗി മർദിച്ചു. എംആർഐ സ്കാനിങ് വിഭാഗത്തിലെ ജീവനക്കാരി ജയകുമാരിക്കാണ് മർദനമേറ്റത്. പൂവാർ സ്വദേശി അനിൽ ഇടിവള ഉപയോഗിച്ച് ജയകുമാരിയുടെ മുഖത്ത് ഇടിക്കുകയായിരുന്നു. ഇടിയേറ്റ് മുഖത്തെ...

പ്രധാനമന്ത്രി നരേന്ദ്രമോദി ഇന്ന് കൊച്ചിയിലെത്തും : എന്‍ഡിഎ തെരഞ്ഞെടുപ്പ് കണ്‍വെന്‍ഷന്‍ ഉദ്ഘാടനം

കൊച്ചി: പ്രധാനമന്ത്രി നരേന്ദ്രമോദി ഇന്ന് കേരളത്തിലെത്തും. കൊച്ചിയില്‍ എന്‍ഡിഎയുടെ തെരഞ്ഞെടുപ്പ് കണ്‍വെന്‍ഷന്‍ പ്രധാനമന്ത്രി ഉദ്ഘാടനം ചെയ്യും. കലൂര്‍ ജവാഹര്‍ലാല്‍ നെഹ്‌റു സ്റ്റേഡിയത്തിലാണ് കണ്‍വെന്‍ഷന്‍. കൊച്ചിയില്‍ പ്രധാനമന്ത്രിയുടെ റോഡ്‌ഷോയും സംഘടിപ്പിച്ചിട്ടുണ്ട്. രാവിലെ 11.30 നാണ് മോദി...
- Advertisment -

Most Popular

- Advertisement -