തിരുവല്ല: ചങ്ങനാശ്ശേരി നഗര ശുദ്ധ ജലവിതരണ പദ്ധതിയുടെ
കല്ലിശ്ശേരിയിലെ ക്ലിയർ വാട്ടർ പമ്പ് ഹൗസിലെ കേടായ പമ്പിന്റെ അറ്റകു
പണി 8 ന് ആരംഭിക്കുന്നതിന്റെ ഭാഗമായി ജലവിതരണം തടസപ്പെടും.
ഏപ്രിൽ 8 മുതൽ 14 വരെ തിരുവല്ല,ചങ്ങനാശ്ശേരി എന്നീ നഗരസഭകളുടെ വിവിധ പ്രദേശങ്ങളിലും,തിരുവൻവണ്ടൂർ, കുറ്റൂർ, പായിപ്പാട്, തൃക്കൊടിത്താനം, കുറിച്ചി,
കവിയൂർ, കുന്നന്താനം,വാഴപ്പള്ളി എന്നീ പഞ്ചായത്തുകളിലും, പെരിങ്ങര പഞ്ചായത്തിലെ പെരുംതുരുത്തി, ഇടിഞ്ഞില്ലം വേങ്ങൽ, അഴിയിടചിറ എന്നിവിടങ്ങളിലാണ് ജലവിതരണം ഭാഗികമായി തടസ്സപ്പെടുന്നത്.
ജലഉപഭോഗത്തിൽ മിതത്വം പാലിക്കണമെന്നും വേണ്ട കരുതലുകൾ എടുക്കണമെന്നും വാട്ടർ അതോറിറ്റി അധികൃതർ അറിയിച്ചു.