Tuesday, November 24, 2026
No menu items!

subscribe-youtube-channel

HomeNewsChengannoorചെങ്ങന്നൂർ മണ്ഡലം...

ചെങ്ങന്നൂർ മണ്ഡലം വിദ്യാഭ്യാസ മേഖലയിൽ വലിയ മാറ്റങ്ങൾക്ക് സാക്ഷ്യം വഹിച്ചു: മന്ത്രി സജി ചെറിയാൻ

ചെങ്ങന്നൂർ: ചെങ്ങന്നൂർ മണ്ഡലം വിദ്യാഭ്യാസ മേഖലയിൽ വളരെ വലിയ മാറ്റമാണ് കൈവരിച്ചിരിക്കുന്നതെന്നും ആറര വർഷം കൊണ്ട്  മണ്ഡലത്തിൽ 40 പുതിയ സ്കൂൾ കെട്ടിടങ്ങൾ അനുവദിച്ചെന്നും ഫിഷറീസ്  വകുപ്പ് മന്ത്രി സജി ചെറിയാൻ പറഞ്ഞു.

പൊതുവിദ്യാഭ്യാസ സംരക്ഷണ യജ്ഞത്തിന്റെ ഭാഗമായി ഒരു കോടി രൂപ വിനിയോഗിച്ച് നിർമ്മാണം ആരംഭിക്കുന്ന ബുധനൂർ,  എണ്ണയ്ക്കാട് ഗവ.യു.പി. സ്‌കൂളിൻ്റെ പുതിയ കെട്ടിടത്തിന്റെ നിർമ്മാണോദ്ഘാടനം നിർവഹിച്ചു സംസാരിക്കുകയായിരുന്നു മന്ത്രി.

ചെങ്ങന്നൂർ മണ്ഡലത്തിലെ ഭൂരിപക്ഷ സ്കൂളുകളിലും പെൺകുട്ടികൾക്കായി സ്ത്രീ സൗഹാർദ സംവിധാനങ്ങൾ ഒരുക്കി. മണ്ഡലത്തിൽ ഇനി വിരലിൽ എണ്ണാവുന്ന സ്കൂളുകൾക്ക് മാത്രമെ പുതിയ കെട്ടിടങ്ങൾ ലഭിക്കാനുള്ളു.  എണ്ണയ്ക്കാട് ഗവ യു പി സ്കൂളിൽ നിലവിലെ പഴയ ശുചിമുറികൾ പൊളിച്ചു നീക്കി ആധുനിക ശുചിമുറി നിർമ്മിക്കുന്നതിനായി 20 ലക്ഷം രൂപ അനുവദിക്കുമെന്നും  മന്ത്രി പറഞ്ഞു.

ഉദ്ഘാടന സമ്മേളനത്തിൽ ബുധനൂർ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ്‌ പുഷ്പലത മധു അധ്യക്ഷയായി.

- Advertisment -

RELATED ARTICLES
Advertisment

Desham News

- Advertisement -

സംസ്ഥാനത്ത് ശക്തമായ മഴ മുന്നറിയിപ്പ് : ആറ് ജില്ലകളിൽ യെല്ലോ അലർട്ട്

തിരുവനന്തപുരം : സംസ്ഥാനത്ത് ഇന്ന് ശക്തമായ മഴയ്ക്ക് സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പിന്റെ മുന്നറിയിപ്പ്. ഒറ്റപ്പെട്ടയിടങ്ങളിൽ ഇടിമിന്നലോടു കൂടിയ മഴയാണ് പ്രതീക്ഷിക്കുന്നത്. മധ്യ- തെക്കൻ ജില്ലകളിലാണ് ശക്തമായ മഴയ്ക്ക് മുന്നറിയിപ്പുള്ളത്. തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട,...

തിരുനക്കര ആസാദ് ലൈനിൽ  ഗതാഗത തടസം സൃഷ്ടിച്ച് പാർക്കിങ്ങ് നടത്തുന്നതായി ആരോപണം

കോട്ടയം :  തിരുനക്കര ആസാദ് ലൈനിൽ വാഹനങ്ങൾക്ക് ഗതാഗത തടസം സൃഷ്ടിച്ച് പാർക്കിങ്ങ് നടത്തുന്നതായി ആരോപണം.  പ്രദേശത്ത് റോഡിലേയ്ക്കിറക്കിയാണ് കാർ പാർക്ക് ചെയ്തിരിക്കുന്നത്. നിരവധി ആംബുലൻസുകൾ അടക്കം കടന്നു പോകുന്ന റോഡിലാണ് ഇത്തരത്തിൽ...
- Advertisment -

Most Popular

- Advertisement -