വ്യാഴാഴ്ച കണ്ണൂര്, കാസര്കോട് ഒഴികെയുള്ള എല്ലാ ജില്ലകളിലും മഴ മുന്നറിയിപ്പ് ഉണ്ട്. മറ്റു ജില്ലകളില് നാളെ ഒറ്റപ്പെട്ട സ്ഥലങ്ങളില് ശക്തമായ മഴയാണ് പ്രവചിക്കുന്നത്. ജാഗ്രതയുടെ ഭാഗമായി ഈ ജില്ലകളില് യെല്ലോ അലര്ട്ട് പ്രഖ്യാപിച്ചു. വെള്ളിയാഴ്ച പത്തനംതിട്ട, ഇടുക്കി, പാലക്കാട്, മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂര് ജില്ലകളിലാണ് ശക്തമായ മഴ മുന്നറിയിപ്പ് ഉള്ളത്. ജാഗ്രതയുടെ ഭാഗമായി ഈ ജില്ലകളില് യെല്ലോ അലര്ട്ട് പ്രഖ്യാപിച്ചിട്ടുണ്ട്.
അതേസമയം തെക്കന് ശ്രീലങ്കന് തീരത്തിന് സമീപം, തെക്കുപടിഞ്ഞാറന് ബംഗാള് ഉള്ക്കടലിനു മുകളിലായി ചക്രവാതച്ചുഴി സ്ഥിതി ചെയ്യുന്നുണ്ട്. ഇതിന്റെ സ്വാധീനഫലമായി ഞായറാഴ്ച വരെ സംസ്ഥാനത്ത് മഴ ലഭിക്കുമെന്നും മുന്നറിയിപ്പില് പറയുന്നു. ഒറ്റപ്പെട്ട സ്ഥലങ്ങളില് ഇടിമിന്നലോടുകൂടിയ മഴയ്ക്കും മണിക്കൂറില് 40-50 കി.മീ. വരെ വേഗത്തില് ശക്തമായ കാറ്റിനും സാധ്യതയുള്ളത്.





