Monday, October 12, 2026
No menu items!

subscribe-youtube-channel

HomeNew Delhiകോൺഗ്രസ് ആദ്യഘട്ട...

കോൺഗ്രസ് ആദ്യഘട്ട സ്ഥാനാർത്ഥി പട്ടികയ്ക്ക്  അംഗീകാരം: മൂന്ന് എംഎൽഎമാർക്ക് സീറ്റ് ഇല്ല

ന്യൂഡൽഹി: കേരളത്തിലെ നിയമസഭാ തെരഞ്ഞെടുപ്പിനുള്ള കോൺഗ്രസ് സ്ഥാനാർത്ഥികളുടെ ആദ്യഘട്ട പട്ടികയ്ക്ക് അംഗീകാരം. 31 സ്ഥാനാർഥികൾ അടങ്ങുന്ന പട്ടികയ്ക്ക് തെരഞ്ഞെടുപ്പ് സമിതിയോഗം അംഗീകാരം നൽകിയാതായി സ്‌ക്രീനിങ് കമ്മിറ്റി അധ്യക്ഷൻ മധുസൂദനൻ മിസ്ത്രി വ്യക്തമാക്കി.

മൂന്ന് പേർ ഒഴികെയുള്ള എല്ലാ സിറ്റിങ് എംഎൽഎമാരും അവരുടെ മണ്ഡലങ്ങളിൽ തന്നെ മത്സരിക്കും. രാഹുൽ മാങ്കൂട്ടത്തിൽ, കെ ബാബു, എൽദോസ് കുന്നപ്പിള്ളി എന്നിവരുടെ പേരുകൾ ആണ് പട്ടികയിൽ ഇല്ലാത്തത്. കെ ബാബു ഇത്തവണ മത്സരിക്കാനില്ലെന്ന് നേതൃത്വത്തെ അറിയിച്ച സാഹചര്യത്തിലാണ് ഒഴിവാക്കിയത്. ലെെംഗികാതിക്രമ കേസിൽ പ്രതിയായ രാഹുൽ മാങ്കൂട്ടത്തിലിനെ നേരത്തെ പാർട്ടിയിൽ നിന്ന് പുറത്താക്കിയിരുന്നു. ഇതിനാലാണ് രാഹുലിനെ ഒഴിവാക്കിയത്.

പെരുമ്പാവൂർ എംഎൽഎ എൽദോസ് കുന്നപ്പിള്ളിക്കെതിരായ കേസിന്റെ വിശദാംശങ്ങൾ സ്‌ക്രീനിങ് കമ്മിറ്റി പരിശോധിച്ച ശേഷമായിരിക്കും തീരുമാനമെടുക്കുക. ആദ്യഘട്ട സ്ഥാനാർഥി പട്ടിക രാഷ്ട്രീയ സാഹചര്യം നോക്കി ഉടൻ പുറത്തിറക്കുമെന്ന് സംഘടനാ ജനറൽ സെക്രട്ടറി കെ സി വേണുഗോപാൽ പറഞ്ഞു.

- Advertisment -

RELATED ARTICLES
Advertisment

Desham News

- Advertisement -

ജനങ്ങളുടെ പോരാട്ടങ്ങള്‍ക്ക് പരിഹാരമാണ് വേണ്ടത് : നിവേദനം മടക്കിയ സംഭവത്തിന് വിശദീകരണം നൽകി സുരേഷ് ഗോപി

തൃശ്ശൂർ: നിവേദനം മടക്കിയ സംഭവവുമായി ബന്ധപ്പെട്ട വീഡിയോ വിവാദമായതിന് പിന്നാലെ കേന്ദ്രസഹമന്ത്രി സുരേഷ് ഗോപി വിശദീകരണവുമായി രംഗത്തെത്തി. ഫേസ്ബുക്കിലൂടെ പ്രതികരിച്ച സുരേഷ് ഗോപി, പൊതുപ്രവര്‍ത്തകനെന്ന നിലയില്‍ താന്‍ ചെയ്യാന്‍ കഴിയുന്നതും കഴിയാത്തതുമായ കാര്യങ്ങളില്‍...

രണ്ട് സര്‍ക്കാര്‍ സ്‌കൂള്‍ കെട്ടിടങ്ങളുടെ ഉദ്ഘാടനം നാളെ

ആലപ്പുഴ :  ജില്ലയിലെ രണ്ട് സര്‍ക്കാര്‍ സ്‌കൂള്‍ കെട്ടിടങ്ങളുടെ ഉദ്ഘാടനം നാളെ (15)  വിദ്യാഭ്യാസ വകുപ്പ് മന്ത്രി വി. ശിവന്‍കുട്ടി നിർവഹിക്കും. നീര്‍ക്കുന്നം എസ്.ഡി.വി. ഗവണ്‍മെന്റ് യു.പി. സ്‌കൂള്‍, ആലപ്പുഴ ഗവണ്‍മെന്റ് മോഡല്‍...
- Advertisment -

Most Popular

- Advertisement -