Sunday, October 11, 2026
No menu items!

subscribe-youtube-channel

HomeNewsഹിന്ദു ഐക്യവേദി...

ഹിന്ദു ഐക്യവേദി സംസ്ഥാന സമ്മേളനം: 23, 24 തീയതികളില്‍ ചാലക്കുടിയില്‍

തൃശൂര്‍: ഹിന്ദു ഐക്യവേദി സംസ്ഥാന സമ്മേളനം 23, 24 തീയതികളില്‍ ചാലക്കുടിയില്‍ നടക്കും. 23 -ന് പോട്ട വ്യാസ വിദ്യാനികേതന്‍ വിദ്യാലയത്തില്‍ സംസ്ഥാന സമിതി ചേരും. 24 -ന് രാവിലെ 10ന് ചാലക്കുടി ടൗണ്‍ഹാളില്‍ സംസ്ഥാന സമ്മേളനം സ്വാമി നന്ദാത്മജാനന്ദ (ശ്രീരാമകൃഷ്ണ മഠം) ഉദ്ഘാടനം ചെയ്യും. താലൂക്ക് ഉപരി പ്രവര്‍ത്തകരായ ആയിരം പേര്‍ സമ്മേളനത്തില്‍ പങ്കെടുക്കും.

എം.കെ. കുഞ്ഞോല്‍, കെ.എന്‍. രവീന്ദ്രനാഥ, കെ.പി. ശശികല, ആര്‍.വി. ബാബു, വത്സന്‍ തില്ലങ്കേരി എന്നിവര്‍ പങ്കെടുക്കും. പട്ടികജാതി/വര്‍ഗ മറ്റു പിന്നോക്ക വിഭാഗങ്ങള്‍ വിദ്യാഭ്യാസ, സാമൂഹ്യ രംഗങ്ങളില്‍ നേരിടുന്ന പ്രശ്‌നങ്ങള്‍, ശബരിമല, ഗുരുവായൂര്‍, കൂടല്‍മാണിക്യം ക്ഷേത്രങ്ങള്‍ ഉള്‍പ്പെടെ കേരളത്തിലെ 5 ദേവസ്വങ്ങളിലും നടക്കുന്ന ക്ഷേത്രസ്വത്ത് തട്ടിയെടുക്കല്‍, ക്ഷേത്രഭൂമി കയ്യേറ്റം, ആചാര അനുഷ്ഠാന ലംഘനങ്ങള്‍, ഹിന്ദുധര്‍മ്മവും ഹിന്ദുസമൂഹവും നേരിടുന്ന വെല്ലുവിളികള്‍ എന്നീ വിഷയങ്ങള്‍ സമ്മേളനത്തില്‍ ചര്‍ച്ച ചെയ്യും.

സമാപന സമ്മേളനം ആര്‍എസ്എസ് ദക്ഷിണ ക്ഷേത്ര കാര്യവാഹ് എം. രാധാകൃഷ്ണന്‍ ഉദ്ഘാടനം ചെയ്യും. 

- Advertisment -

RELATED ARTICLES
Advertisment

Desham News

- Advertisement -

പുനർമൂല്യനിർണയത്തിന് അപേക്ഷിക്കാം

തിരുവനന്തപുരം : 2026 മാർച്ച് എസ്.എസ്.എൽ.സി, ടി.എച്ച്.എസ്.എൽ.സി, എ.എച്ച്.എസ്.എൽ.സി, എസ്.എസ്.എൽ.സി (എച്ച്.ഐ), ടി.എച്ച്.എസ്.എൽ.സി (എച്ച്.ഐ) എന്നീ പരീക്ഷാ ഉത്തരക്കടലാസ്സുകളുടെ പുനർമൂല്യനിർണ്ണയം, ഫോട്ടോകോപ്പി, സ്‌ക്രൂട്ടിണി എന്നിവയ്ക്ക് ഓൺലൈനായി അപേക്ഷിക്കാം. അപേക്ഷയുടെ പ്രിന്റൗട്ടും ഫീസും പരീക്ഷ...

മീനമാസ പൂജയ്ക്ക് ശബരിമല നട ശനിയാഴ്ച തുറക്കും

പത്തനംതിട്ട :  മീനമാസ പൂജകൾക്കായി ശബരിമല നട ശനിയാഴ്ച വൈകീട്ട് അഞ്ചിന് തുറക്കും. മീനം ഒന്നാം തീയതിയായ മാർച്ച് 15-ന് മാസപൂജകൾ തുടങ്ങും. 19-ന് രാത്രി 10-നാണ് അഞ്ചുദിവസത്തെ പൂജകൾ അവസാനിക്കുക. കളഭാഭിഷേകം,...
- Advertisment -

Most Popular

- Advertisement -