Monday, October 12, 2026
No menu items!

subscribe-youtube-channel

HomeNewsഉത്സവം കാണാന്‍...

ഉത്സവം കാണാന്‍ റോഡരികിലൂടെ നടന്നുപോകവെ കാറിടിച്ചു സ്ത്രീ മരിച്ചു: മറ്റൊരാൾക്ക് പരിക്കേറ്റു

പത്തനംതിട്ട: ഉത്സവം കാണാന്‍ റോഡരികിലൂടെ നടന്നുപോകവെ അമിതവേഗത്തിലെത്തിയ കാറിടിച്ചു സ്ത്രീക്ക് ദാരുണാന്ത്യം. ഒപ്പമുണ്ടായിരുന്ന മറ്റൊരു സ്ത്രീക്ക് പരിക്കേറ്റു. പത്തനംതിട്ട ഇളമണ്ണൂരില്‍ തിരക്കൊഴിഞ്ഞ റോഡിലൂടെ നടന്നു പോകുമ്പോഴാണ് രണ്ടു സ്ത്രീകളെ എതിര്‍ദിശയില്‍നിന്നും അമിതവേഗത്തിലെത്തിയ കാറിടിച്ചത്. സ്ത്രീകള്‍ക്കൊപ്പമുണ്ടായിരുന്ന കുഞ്ഞ് പരുക്കേല്‍ക്കാതെ അദ്ഭുതകരമായി രക്ഷപ്പെട്ടു. ഞായറാഴ്ച വൈകീട്ട് ആറിന് ഇളമണ്ണൂര്‍ ഹൈസ്‌കൂള്‍ ജങ്ഷന് സമീപമാണ് അപകടം ഉണ്ടായത്.

ഇളമണ്ണൂര്‍ മഹാവിഷ്ണു ക്ഷേത്രോത്സവം കാണാന്‍ പോയ ഇളമണ്ണൂര്‍ സ്വദേശിനി ഉഷയാണ് മരിച്ചത്. കൂടെയുണ്ടായിരുന്ന ശാന്തയ്ക്കാണ് പരിക്കേറ്റത്. ഗുരുതരമായി പരുക്കേറ്റ ശാന്ത ആശുപത്രിയില്‍ ചികിത്സയിലാണ്.

അതേസമയം അപകടത്തിനിടയാക്കിയ കാറിലുണ്ടായിരുന്ന രണ്ടു യുവാക്കളും മദ്യലഹരിയിലായിരുന്നു എന്നാണു ലഭിക്കുന്ന വിവരം. അപകടത്തിനു ശേഷം ഇവര്‍ വാഹനം നിര്‍ത്താതെ പോയി. നാട്ടുകാര്‍ വിവരം അറിയിച്ചതിനെ തുടര്‍ന്ന് പൊലീസ് പുനലൂര്‍ സ്റ്റേഷന്‍ പരിധിയില്‍ വച്ച് കാര്‍ പിടികൂടി. തുടര്‍ന്നു വാഹത്തിലുണ്ടായിരുന്നവരെ അടൂര്‍ പൊലീസിനു കൈമാറി.  

- Advertisment -

RELATED ARTICLES
Advertisment

Desham News

- Advertisement -

ഇന്നും അതീതിവ്ര മഴ മുന്നറിയിപ്പ്:3 ജില്ലകളിൽ റെഡ് അലർട്ട്

തിരുവനന്തപുരം :സംസ്ഥാനത്ത്‌ ഇന്നും അതീതിവ്ര മഴ മുന്നറിയിപ്പ്. പത്തനംതിട്ട, കോട്ടയം, ഇടുക്കി ജില്ലകളിൽ ഇന്നും റെഡ് അലർട്ടാണ്. തിരുവനന്തപുരം, കൊല്ലം, ആലപ്പുഴ, എറണാകുളം, തൃശൂര്‍ എന്നീ ജില്ലകളിൽ ഓറഞ്ച് അലർട്ടാണ്. മത്സ്യത്തൊഴിലാളികൾക്കും ജാഗ്രത...

ഹരിവരാസനം പുരസ്‌കാരം കൈതപ്രത്തിന് സമ്മാനിച്ചു

ശബരിമല : സന്നിധാനത്ത് അയ്യപ്പ ഭക്തരെ സാക്ഷിയാക്കി നടന്ന ചടങ്ങിൽ സംസ്ഥാന ദേവസ്വം വകുപ്പും തിരുവിതാംകൂർ ദേവസ്വം ബോർഡും നൽകുന്ന 2025 ലെ ഹരിവരാസനം പുരസ്‌കാരം കവിയും ഗാനരചയിതാവും സംഗീത സംവിധായകനുമായ കൈതപ്രം...
- Advertisment -

Most Popular

- Advertisement -