Wednesday, September 23, 2026
No menu items!

subscribe-youtube-channel

HomeNewsവാഹനാപകടത്തിൽ യുവാവിന്...

വാഹനാപകടത്തിൽ യുവാവിന് മസ്തിഷ്കമരണം : വേർപാടിലും പുതുജീവനേകി അഞ്ച് പേരിലേക്ക്

തിരുവനന്തപുരം: സംസ്ഥാനം വീണ്ടും മരണാനന്തര അവയവദാനത്തിൽ മാതൃകയായി. വാഹനാപകടത്തില്‍ മരിച്ച കിളിമാനൂര്‍ സ്വദേശി ജിജിന്റെ (37) അഞ്ച് അവയവങ്ങള്‍ ദാനം ചെയ്യും. കരള്‍, വൃക്ക, ഹൃദയം, പാന്‍ക്രിയാസ് ഗ്രന്ഥി, കോര്‍ണിയ എന്നിവയാണ് ദാനം ചെയ്യുക. ഇന്നലെ തിരുവനന്തപുരം മെഡിക്കല്‍ കോളേജില്‍  ജിജിന്റെ മസ്തിഷ്‌ക മരണം സ്ഥിരീകരിച്ചിരുന്നു.

ചടയമംഗലം ബ്ലോക്ക് പഞ്ചായത്തിലെ ക്ലര്‍ക്ക് ആയി ജോലി ചെയ്തു വരികയായിരുന്നു ജിജിന്‍. കഴിഞ്ഞ ഞായറാഴ്ച അര്‍ധരാത്രിയിൽ കല്ലമ്പലത്തിന് സമീപം തോട്ടക്കാട് വച്ച് കാറിന് പിന്നില്‍ ജിജിന്‍ ഓടിച്ച ബൈക്കിടിച്ചാണ് അപകടം ഉണ്ടായത്. അപകടത്തില്‍ ജിജിന് ഗുരുതരമായി പരുക്കേറ്റു. തുടർന്ന് ജിജിനെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.

തിരുവനന്തപുരം മെഡിക്കല്‍ കോളജില്‍ ജിജിന്റെ മസ്തിഷ്‌ക മരണം സ്ഥിരീകരിച്ചതോടെയാണ് അവയവങ്ങള്‍ ദാനം ചെയ്യാന്‍ കുടുംബം തീരുമാനിച്ചത്.ഒരു വൃക്കയും നേത്രപടലങ്ങളും നല്‍കാനുള്ള സ്വീകര്‍ത്താക്കളെ നിലവില്‍ കണ്ടെത്തി. മൃതസഞ്ജീവനി വഴി മറ്റ് അവയവങ്ങളും നല്‍ക്കുന്നതിനുള്ള സാധ്യതകൾ അധികൃതർ നടത്തി വരുന്നു. 

- Advertisment -

RELATED ARTICLES
Advertisment

Desham News

- Advertisement -

പരിസ്ഥിതി സംരക്ഷണം തലമുറകളോടുള്ള കടമ: ജില്ല കളക്ടര്‍  പ്രേംകൃഷ്ണന്‍ എസ്

പരുമല : പരിസ്ഥിതി സംരക്ഷണം തലമുറകളുടെ കടമയാണെന്നും കൈമാറുവാന്‍ പരിസ്ഥിതിയെക്കാള്‍  മേന്മയുള്ള മറ്റൊരു സമ്പത്തില്ലെന്നും ജില്ല കളക്ടര്‍ പ്രേംകൃഷ്ണന്‍ എസ് പ്രസ്താവിച്ചു. പരുമല പെരുനാളിനോടനുബന്ധിച്ച് മലങ്കര സഭാ പരിസ്ഥിതി കമ്മീഷന്‍ സംഘടിപ്പിച്ച പരിസ്ഥിതി...

പി പി ദിവ്യയെ പൊലീസ് കസ്റ്റഡിയിൽ വിട്ടു

കണ്ണൂർ: എ.ഡി.എം. നവീൻ ബാബുവിന്റെ മരണത്തിൽ അറസ്റ്റിലായ കണ്ണൂർ മുൻ ജില്ലാ പ്രസിഡന്‍റ് പിപി ദിവ്യയെ പൊലീസ് കസ്റ്റഡിയിൽ വിട്ടു.വൈകിട്ട് അഞ്ച് മണി വരേയാണ് കസ്റ്റഡിയിൽ വിട്ടത്.രണ്ട് ദിവസത്തേക്കാണ് ദിവ്യയെ പൊലീസ് കസ്റ്റഡിയിൽ...
- Advertisment -

Most Popular

- Advertisement -