ചെന്നൈ : ഡി.എം.കെ. നേതാവ് കെ. പൊന്‍മുടിയെ മന്ത്രിയായി സത്യപ്രതിജ്ഞ ചെയ്യാന്‍ തമിഴ്നാട് ഗവര്‍ണര്‍ ക്ഷണിച്ചു .സത്യപ്രതിജ്ഞ ഇന്നു മൂന്നരയ്ക്ക് രാജ്ഭവനില്‍ നടക്കും.പൊന്മുടിയെ സത്യപ്രതിജ്ഞയ്ക്കു ക്ഷണിച്ചുവെന്ന് അറ്റോണി ജനറല്‍ സുപ്രീം കോടതിയെ അറിയിച്ചു.
പൊന്മുടിയെ വീണ്ടും മന്ത്രിയാക്കാത്ത ഗവര്‍ണറുടെ നടപടിക്കെതിരെ സുപ്രീംകോടതി കഴിഞ്ഞ ദിവസം താക്കീതു നൽകിയിരുന്നു .വരവില്‍ക്കവിഞ്ഞ സ്വത്ത് സമ്പാദിച്ചെന്ന കേസില്‍ കഴിഞ്ഞ ഡിസംബറില്‍ തടവുശിക്ഷ ലഭിച്ചതിനെത്തുടര്‍ന്നാണ് പൊന്‍മുടിയുടെ മന്ത്രിസ്ഥാനം നഷ്ടപ്പെട്ടത്. എന്നാല്‍ മാര്‍ച്ച് 11-ന് സുപ്രീംകോടതി ശിക്ഷ സ്റ്റേ ചെയ്യുകയായിരുന്നു .