Sunday, October 11, 2026
No menu items!

subscribe-youtube-channel

HomeNewsമന്ത്രി സണ്ണി...

മന്ത്രി സണ്ണി ജോസഫിന്റെ പേഴ്‌സണല്‍ സ്റ്റാഫില്‍ ബന്ധു നിയമനം:  പരിശോധിച്ച് പ്രതികരിക്കാമെന്ന് മുഖ്യമന്ത്രി

തിരുവനന്തപുരം:വൈദ്യുതി മന്ത്രി സണ്ണി ജോസഫിന്റെ പേഴ്‌സണല്‍ സ്റ്റാഫില്‍ ബന്ധുവിനെ നിയമിച്ചത് സംബന്ധിച്ച വിവാദം ശ്രദ്ധയില്‍ പെട്ടിട്ടുണ്ടെന്ന് മുഖ്യമന്ത്രി വി.ഡി. സതീശന്‍. ഇക്കാര്യം പരിശോധിച്ച് പറയും.സണ്ണി ജോസഫിന്റെ സഹോദരി ഭര്‍ത്താവ് ബെന്നി തോമസിനെയാണ് അഡീഷണല്‍ പ്രൈവറ്റ് സെക്രട്ടറിയായി നിയമിച്ചത്.

എന്നാല്‍ ഡിസിസി ജനറല്‍ സെക്രട്ടറിയായ ബെന്നി തോമസിന്റെ ദീര്‍ഘകാല രാഷ്‌ട്രീയ പാരമ്പര്യം പരിഗണിച്ചാണ് നിയമനമെന്നാണ് മന്ത്രിയുടെ ഓഫീസിന്റെ വാദം. ഇടതുസര്‍ക്കാരിന്റെ കാലത്ത് മന്ത്രിമാര്‍ ബന്ധുക്കളെ പേഴ്‌സണല്‍ സ്റ്റാഫില്‍ ഉള്‍പ്പെടുത്തിയതില്‍ ശക്തമായ വിമര്‍ശനമാണ് യുഡിഎഫ് നേതാക്കള്‍ ഉയര്‍ത്തിയിരുന്നത്.

കെപിസിസി അധ്യക്ഷന്‍ ആയപ്പോള്‍ സണ്ണി ജോസഫിന്റെ സഹായിയായി പ്രവര്‍ത്തിച്ച, യൂത്ത് കോണ്‍ഗ്രസ് നേതാവ് സുദീപ് ജെയിംസ് ഉള്‍പ്പെടെ 13 പേരെയാണ് അദ്ദേഹം പേഴ്‌സണല്‍ സ്റ്റാഫില്‍ നിയമിച്ചത്. യൂത്ത് കോണ്‍ഗ്രസിന്റെയും കോണ്‍ഗ്രസിന്റെയും ഉളിക്കല്‍ മണ്ഡലം പ്രസിഡന്റ്, ഡി സി സി ജനറല്‍ സെക്രട്ടറി, ഉളിക്കല്‍ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് തുടങ്ങി വര്‍ഷങ്ങളുടെ രാഷ്‌ട്രീയ പാരമ്പര്യം ബെന്നി തോമസിന് ഉണ്ടന്നാണ് സണ്ണിജോസഫിന്റെ ഓഫീസ്  വ്യക്തമാക്കുന്നത്.

- Advertisment -

RELATED ARTICLES
Advertisment

Desham News

- Advertisement -

അമീബിക് മസ്തിഷ്‌കജ്വരം; ജാഗ്രത പാലിക്കണം : ആരോഗ്യമന്ത്രി

തിരുവനന്തപുരം : വേനൽക്കാലത്ത് അമീബിക് മസ്തിഷ്‌ക ജ്വരം (അമീബിക്ക് മെനിഞ്ചോഎൻസെഫലൈറ്റിസ്) വർധിക്കാൻ സാധ്യതയുള്ളതിനാൽ ജാഗ്രത പാലിക്കണമെന്ന് ആരോഗ്യമന്ത്രി വീണാ ജോർജ് .ശുദ്ധമല്ലാത്ത വെള്ളത്തില്‍ കുളിക്കുകയോ മുഖം കഴുകുകയോ ചെയ്യരുത്.ജല സ്രോതസുകള്‍ വൃത്തിയായി സൂക്ഷിക്കണം....

പി പി ദിവ്യയെ 14 ദിവസത്തേക്ക് റിമാൻഡ് ചെയ്തു

കണ്ണൂർ : പി.പി. ദിവ്യയെ തളിപ്പറമ്പ് മജിസ്ട്രേറ്റ് 14 ദിവസത്തേക്ക് റിമാൻഡ് ചെയ്തു. കണ്ണൂര്‍ വനിത ജയിലിലായിരിക്കും ദിവ്യയെ പാര്‍പ്പിക്കുക. അടുത്ത മാസം 12-ാം തിയതി വരെയാണ് റിമാന്‍ഡ് കാലാവധി. പി.പി. ദിവ്യ...
- Advertisment -

Most Popular

- Advertisement -