Monday, September 14, 2026
No menu items!

subscribe-youtube-channel

HomeNew Delhiഡൽഹിയിൽ ഹോട്ടലിൽ...

ഡൽഹിയിൽ ഹോട്ടലിൽ വൻ തീപ്പിടിത്തം : 20 മരണം

ന്യൂഡൽഹി : ഡൽഹിയിലെ ഹോട്ടലിലുണ്ടായ തീപ‌ിടിത്തത്തിൽ 20 മരണം. 11 പേർ പൊള്ളലേറ്റ് ആശുപത്രിയിൽ ചികിൽസയിലാണ്.ഡൽഹി മാളവ്യ നഗറിലെ ‘ഫ്ലോറിഷ് സ്റ്റേ ബ്രഡ് ആൻഡ് ബ്രേക്ക്ഫാസ്റ്റ് ഹോട്ടലിലാണ് ദുരന്തമുണ്ടായത്. ബുധനാഴ്ച രാവിലെ 8.50-ഓടെയാണ് അഞ്ച് നിലക്കെട്ടിടത്തിൽ തീപ്പിടിത്തമുണ്ടായത് .അപകടസമയത്ത് കെട്ടിടത്തിൽ 45 പേരോളം ഉണ്ടായിരുന്നതായാണ് വിവരം.

ഹോട്ടലിന്റെ ബേസ്‌മെന്റിലെ റെസ്റ്റോറന്റിൽ നിന്നാണ് തീ പടർന്നതെന്നാണ് പ്രാഥമിക റിപ്പോർട്ടുകൾ .മരിച്ചവരിൽ ഭൂരിഭാഗവും ദക്ഷിണാഫ്രിക്കൻ പൗരന്മാരാണെന്നും സൂചനയുണ്ട് .തെക്കൻ ഡൽഹിയിലെ ഒരു സ്വകാര്യ ആശുപത്രിയുടെ അടുത്തായതിനാലാണ് ചികിത്സയ്ക്കായി എത്തിയ പല വിദേശികളും ഈ ഹോട്ടൽ തിരഞ്ഞെടുത്തത്.

രക്ഷപ്പെടാൻ പലരും മുകൾനിലയിൽനിന്നു താഴേക്കു ചാടി.താഴേക്ക് ചാടിയവരിൽ ചിലർക്ക് ഗുരുതരമായി പരിക്കേറ്റു. ദുരന്തത്തിൽ പരിക്കേറ്റവർക്ക് 50,000 രൂപയും മരണപ്പെട്ടവരുടെ കുടുംബങ്ങൾക്ക് 2 ലക്ഷം രൂപയും പ്രധാനമന്ത്രി നരേന്ദ്ര മോദി ധനസഹായം പ്രഖ്യാപിച്ചു.

- Advertisment -

RELATED ARTICLES
Advertisment

Desham News

- Advertisement -

വയനാടിന് കൈത്താങ്ങ് : വിശ്വശാന്തി ഫൗണ്ടേഷൻ 3 കോടി നൽകും : രാഹുലും സിദ്ധരാമയ്യയും 100 വീടുകൾ വീതം നിര്‍മിച്ചു നല്‍കും

വയനാട് : ഉരുൾപൊട്ടലിൽ തകർന്ന പ്രദേശങ്ങളിലെ ജനങ്ങളുടെ പുനരധിവാസത്തിനായി നിരവധി സഹായ ഹസ്തങ്ങൾ. നടൻ മോഹൻലാലിന്റെ വിശ്വശാന്തി ഫൗണ്ടേഷൻ ദുരന്തമേഖലയുടെ പുനഃരുദ്ധാനത്തിനായി 3 കോടി നൽകും. ഒപ്പം വെള്ളാർമല സ്കൂളിൻ്റെ പുനരുദ്ധാരണവും ഇവർ...

മുംബൈയിൽ മലയാളി ബാങ്ക് ഉദ്യോഗസ്ഥൻ കടലിൽ ചാടി മരിച്ചു : ജോലി സമ്മർദ്ദം മൂലമെന്ന് ബന്ധുക്കൾ

മുംബൈ : മുംബൈയിൽ മലയാളി ബാങ്ക് ഉദ്യോഗസ്ഥൻ കടലിൽ ചാടി മരിച്ചത് ജോലി സമ്മർദ്ദം മൂലമെന്ന് ബന്ധുക്കൾ ആരോപിക്കുന്നു. സ്വകാര്യ ബാങ്കിൽ അസോഷ്യേറ്റ് വൈസ് പ്രസിഡന്റായിരുന്ന പുണെ സ്വദേശി അലക്സ് റെജി (35)...
- Advertisment -

Most Popular

- Advertisement -