Monday, September 21, 2026
No menu items!

subscribe-youtube-channel

HomeNew Delhiഇറാന്റെ കുവൈറ്റ്...

ഇറാന്റെ കുവൈറ്റ് ആക്രമണം: ഒരു ഇന്ത്യക്കാരന്‍ കൊല്ലപ്പെട്ടു

ന്യൂഡൽഹി: കുവൈറ്റ് അന്താരാഷ്‌ട്ര വിമാനത്താവളത്തിന് നേരെ ഇറാന്‍ നടത്തിയ മിസൈല്‍ ആക്രമണത്തില്‍ ഒരു ഇന്ത്യന്‍ സ്വദേശി കൊല്ലപ്പെട്ടതായി സ്ഥിരീകരണം. മധ്യപ്രദേശ് സ്വദേശിയായ മന്‍സൂര്‍ അഹമ്മദ് റഹ്‌മാന്‍ (55) ആണ് മരണപ്പെട്ടതെന്ന് കുവൈറ്റിലെ ഇന്ത്യന്‍ എംബസി അറിയിച്ചത്.

മരണപ്പെട്ട മന്‍സൂറിന്റെ കുടുംബവുമായി നിരന്തരം സമ്പര്‍ക്കം പുലര്‍ത്തുന്നുണ്ടെന്നും, മൃതദേഹം നാട്ടിലെത്തിക്കുന്നതുള്‍പ്പെടെയുള്ള ആവശ്യമായ എല്ലാ നിയമനടപടികള്‍ക്കുമായി കുവൈറ്റ് അധികൃതരുമായി ചേര്‍ന്ന് പ്രവര്‍ത്തിക്കുകയാണെന്നും എംബസി വ്യക്തമാക്കി.

ആക്രമണത്തില്‍ പരിക്കേറ്റ മറ്റ് ആളുകള്‍ക്ക് അടിയന്തര വൈദ്യസഹായം ഉറപ്പാക്കാനുള്ള നടപടികളും പുരോഗമിക്കുകയാണ്. തങ്ങളുടെ രാജ്യത്തിന്റെ പരമാധികാരത്തിന്മേലും സുരക്ഷയ്‌ക്ക് മേലുമുള്ള കടന്നുകയറ്റമാണ് ഇതൊയെന്ന് കുവൈറ്റ് വിദേശകാര്യ മന്ത്രാലയം ശക്തമായി പ്രതികരിച്ചു.

ആക്രമണത്തിന് പിന്നാലെ രാജ്യത്തുടനീളം കടുത്ത സുരക്ഷാ ക്രമീകരണങ്ങളാണ് ഏര്‍പ്പെടുത്തിയിട്ടുള്ളത്. ആക്രമണത്തില്‍ ആകെ പരിക്കേറ്റ 63 പേരെ അഞ്ച് വ്യത്യസ്ത ആശുപത്രികളിലായി പ്രവേശിപ്പിച്ചു. പരിക്കേറ്റവരില്‍ മൂന്ന് ഇന്ത്യക്കാരും ഉള്‍പ്പെട്ടിട്ടുണ്ടെന്നാണ് ഒടുവിലത്തെ വിവരം.

ബുധനാഴ്ച രാവിലെ ഹോര്‍മുസ് കടലിടുക്കിന് സമീപമുള്ള ഖഷാം ദ്വീപിലേക്ക് അമേരിക്കന്‍ സെന്‍ട്രല്‍ കമാന്‍ഡ് നടത്തിയ വ്യോമാക്രമണത്തിന് പ്രതികാരമായാണ് ഇറാന്‍ ഈ പ്രത്യാക്രമണം നടത്തിയത്.

- Advertisment -

RELATED ARTICLES
Advertisment

Desham News

- Advertisement -

ധവളപത്രം ഉമ്മാക്കിയല്ല, കഴിഞ്ഞ എൽഡിഎഫ് സർക്കാറിന് നേരെ പിടിച്ച കണ്ണാടി; മുഖ്യമന്ത്രി

തിരുവനന്തപുരം : ധവളപത്രം ഉമ്മാക്കിയല്ലെന്നും മറിച്ച് കഴിഞ്ഞ പത്ത് വർഷത്തെ ഇടത് സർക്കാരിന്റെ ധനദുർവിനിയോഗത്തിന്റെ ‘കണ്ണാടി’യാണെന്നും മുഖ്യമന്ത്രി വി.ഡി സതീശൻ .മെയിൽ ട്രഷറിയിൽ 5000 കോടി ഉണ്ടായിരുന്നുവെന്ന ഇടത് പ്രചാരണം ശരിയല്ലെന്നും മെയ്...

മഴ : വിവിധ ജില്ലകളിൽ ഓറഞ്ച് അലർട്ട് പ്രഖ്യാപിച്ചു

തിരുവനന്തപുരം : സംസ്ഥാനത്ത് കാലവർഷം വീണ്ടും സജീവമാകുന്നു. കോഴിക്കോട്, വയനാട്, കണ്ണൂർ, കാസറഗോഡ് ജില്ലകളിൽ ജൂൺ 28നും കണ്ണൂർ, കാസറഗോഡ് ജില്ലകളിൽ 29നും കാലാവസ്ഥാവകുപ്പ് ഓറഞ്ച് അലർട്ട് പ്രഖ്യാപിച്ചു. ഒറ്റപ്പെട്ടയിടങ്ങളിൽ അതിശക്തമായ മഴയ്ക്കുള്ള...
- Advertisment -

Most Popular

- Advertisement -