Tuesday, May 5, 2026
No menu items!

subscribe-youtube-channel

HomeNewsKottayamകോട്ടയം കൊലപാതകം...

കോട്ടയം കൊലപാതകം : പ്രതിയെ  ഉടൻ പിടികൂടുമെന്ന് പോലീസ് മേധാവി ഷാഹുൽ ഹമീദ്

കോട്ടയം : കോട്ടയം നഗരത്തിലെ ഇരട്ടക്കൊലപാതകത്തിലെ പ്രതിയെ ഉടൻ പിടികൂടാൻ സാധിക്കുമെന്ന് ജില്ലാ പോലീസ് മേധാവി ഷാഹുൽ ഹമീദ്. വ്യക്തമായ സൂചന ലഭിച്ചു. കൂടുതൽ വിവരങ്ങൾ പുറത്തു പറയാൻ പറ്റില്ലന്നും ശാസ്ത്രീയ പരിശോധനകൾ നടന്നുവരുകയാണന്നും അദ്ദേഹം പറഞ്ഞു.

പ്രതി പ്രധാന വാതിൽ തുറന്നാണ് അകത്തു കയറിയത് എന്നാണ് സംശയിക്കുന്നത്. സ്ക്രൂഡ്രൈവർ ഉപയോഗിച്ച് ജനാല തുറന്ന ശേഷമാണ് വാതിൽ തുറന്നത്. തുടർന്ന് കോടാലി ഉപയോഗിച്ച് കൊലപാതകം നടത്തി.

പോലീസ് ജോലിക്കാരിയിൽ നിന്നും വിവരങ്ങൾ ശേഖരിച്ചു. വീട്ടിലെ സിസിടിവി ഡിവിആർ കാണാനില്ലന്നും കൊലപാതകത്തിൽ പ്രൊഫഷണൽ അപ്പ്രോച്ച് കാണുന്നില്ലന്നും പോലീസ് മേധാവി പറഞ്ഞു.

കോട്ടയം ഇന്ദ്രപ്രസ്ഥം ഓഡിറ്റോറിയം, ടൂറിസ്റ്റ് ഹോം ഉടമ വിജയകുമാറും  ഭാര്യ മീരയുമാണ് കൊല്ലപ്പെട്ടത്. ഇന്ന് രാവിലെ എട്ടരയോടെ വീട്ടിലെത്തിയ ജോലിക്കാരിയാണ് രക്തത്തിൽ കുളിച്ചനിലയിൽ മൃതദേഹങ്ങള്‍ ആദ്യം കണ്ടത്. തുടർന്ന്  ഇവര്‍ നാട്ടുകാരെയും പോലീസിനെയും വിവരമറിയിക്കുകയായിരുന്നു. 

- Advertisment -

RELATED ARTICLES
Advertisment

Desham News

- Advertisement -

വെറ്ററിനറി സർവ്വകലാശാല മുൻ വിസി എംആർ ശശീന്ദ്രനാഥിന്റെ സസ്പെൻഷൻ: ഗവർണറുടെ നടപടി ഹൈക്കോടതി ശരിവെച്ചു

കൊച്ചി :സിദ്ധാർത്ഥന്റെ മരണവുമായി ബന്ധപ്പെട്ട് പൂക്കോട് വെറ്ററിനറി സർവ്വകലാശാല മുൻ വിസി എംആർ ശശീന്ദ്രനാഥിനെ സസ്പെൻഡ് ചെയ്ത ഗവർണറുടെ നടപടി ഹൈക്കോടതി ശരിവെച്ചു.വിസിക്കെതിരെ നടപടിയെടുക്കാൻ ചാൻസലറായ ഗവർണർക്ക് അധികാരമുണ്ടെന്ന് കോടതി വിലയിരുത്തി.സസ്പെന്ഷനെതിരെ എംആർ...

പത്മകുമാറുമായി ബിജെപി നേതാക്കൾ രഹസ്യ ചർച്ച നടത്തി

ആറന്മുള: സിപിഎം സം​സ്ഥാ​ന ക​മ്മി​റ്റി​യി​ല്‍ ഉ​ൾ​പ്പെ​ടു​ത്താ​ത്ത​തി​ല്‍ അ​തൃ​പ്തി പ​ര​സ്യ​മാ​ക്കി രംഗത്തെത്തിയ സി.​പി.​എം പ​ത്ത​നം​തി​ട്ട ജി​ല്ലാ സെ​ക്ര​ട്ടേ​റി​യ​റ്റ്​ അം​ഗ​വും മു​ൻ എം.​എ​ൽ.​എ​യും തി​രു​വി​താം​കൂ​ർ ദേ​വ​സ്വം ബോ​ർ​ഡ് മു​ൻ പ്ര​സി​ഡ​ന്‍റു​മാ​യ എ. ​പ​ത്മ​കു​മാ​ർ ബി.ജെ.പിയിലേക്ക് ചേ​ക്കേറുമെന്ന്...
- Advertisment -

Most Popular

- Advertisement -