Saturday, October 3, 2026
No menu items!

subscribe-youtube-channel

HomeNewsAlappuzhaനെഹ്റു ട്രോഫിയിൽ...

നെഹ്റു ട്രോഫിയിൽ മുത്തമിട്ട് അരോമ 1 ചുണ്ടൻ

ആലപ്പുഴ : പുന്നമടക്കായലിൽ നടന്ന അതിവാശിയേറിയ 72-ാമത് നെഹ്‌റു ട്രോഫി വള്ളംകളിയിൽ കൊല്ലം പറവൂർ അരോമ ബോട്ട് ക്ലബ് തുഴഞ്ഞ അരോമ 1 ചുണ്ടൻ വിജയിയായി. രഞ്ജിത്ത് സജീവ് കൊച്ചുമോൻ ക്യാപ്റ്റൻ ആയ ചുണ്ടൻ 4.23.328   സമയം എടുത്താണ് അവരുടെ നെഹ്റു ട്രോഫി കന്നി മത്സരത്തിൽ വിജയിച്ചത്.

വിജയികൾക്കുള്ള സമ്മാനദാനം ടൂറിസം വകുപ്പ് മന്ത്രി പി.സി. വിഷ്ണുനാഥ്, ജില്ലയുടെ ചുമതലയുള്ള സഹകരണ-എക്സൈസ് മന്ത്രി എം. ലിജു,  കൊടിക്കുന്നിൽ സുരേഷ് എം.പി., ഡെപ്യൂട്ടി സ്പീക്കർ ഷാനിമോൾ ഉസ്മാൻ തുടങ്ങിയവർ ചേർന്ന് നിർവഹിച്ചു. എം.എൽ.എ.മാരായ എ.ഡി. തോമസ്, റെജി ചെറിയാൻ, ജില്ലാ കളക്ടർ ഷാജി വി. നായർ, ജില്ലാ പൊലീസ് മേധാവി ടി.കെ. വിഷ്ണുപ്രദീപ് എന്നിവർ സന്നിഹിതരായിരുന്നു.

പി ബി സി പുന്നമട, എൻ സി എഫ് സി ബോട്ട് ക്ലബ് തുഴഞ്ഞ നടുഭാഗം ചുണ്ടൻ 4.23 .448 സമയം എടുത്ത് രണ്ടാം സ്ഥാനത്ത് എത്തി. മൂന്നാം സ്ഥാനത്ത് യു ബി സി കൈനകരി എഫ് സി തുഴഞ്ഞ വീയപുരം 4.23.770 സമയമെടുത്ത് എത്തി. പള്ളാത്തുരുത്തി ബോട്ട് ക്ലബ്ബിന്റെ മേൽപ്പാടം 4.24. 015 സമയം എടുത്ത് നാലാം സ്ഥാനത്ത് എത്തി. 

- Advertisment -

RELATED ARTICLES
Advertisment

Desham News

- Advertisement -

Kerala Lotteries Results : 18-11-2025 Sthree Sakthi SS-494

1st Prize Rs.1,00,00,000/- SJ 562832 (IRINJALAKKUDA) Consolation Prize Rs.5,000/- SA 562832 SB 562832 SC 562832 SD 562832 SE 562832 SF 562832 SG 562832 SH 562832 SK 562832...

സിദ്ദിഖിനായി മാദ്ധ്യമങ്ങളിലൂടെ ലുക്കൗട്ട് നോട്ടീസ് പുറത്തിറക്കി

തിരുവനന്തപുരം : ഒളിവിൽ കഴിയുന്ന നടൻ സിദ്ദിഖിനായി അന്വേഷണ സംഘം മാധ്യമങ്ങളിൽ ലുക്കൗട്ട് നോട്ടിസ് ഇറക്കി .ഒരു മലയാള പത്രത്തിലും ഒരു ഇംഗ്ലിഷ് പത്രത്തിലുമാണ് ലുക്കൗട്ട് നോട്ടിസ് പ്രസിദ്ധീകരിച്ചത്.സിദ്ദിഖിനെ കണ്ടെത്തുന്നവർ ഉടൻ പൊലീസിൽ...
- Advertisment -

Most Popular

- Advertisement -