Tuesday, October 13, 2026
No menu items!

subscribe-youtube-channel

HomeNewsKollamകൊല്ലത്ത് ഭാര്യയെ...

കൊല്ലത്ത് ഭാര്യയെ ഭർത്താവ് കഴുത്തറത്ത് കൊന്നു

കൊല്ലം : കൊല്ലം കൊട്ടാരക്കരയിൽ ഭാര്യയെ ഭർത്താവ് കഴുത്തറത്ത് കൊന്നു.കൊട്ടാരക്കര പള്ളിക്കൽ മുകളിൽഭാഗം സനൽ ഭവനിൽ സരസ്വതി അമ്മ (50) ആണ് കൊല്ലപ്പെട്ടത്.ഭർത്താവ് സുരേന്ദ്രൻ പിള്ള (65) സ്റ്റേഷനിലെത്തി കീഴടങ്ങി.വ്യാഴാഴ്ച രാവിലെ പത്ത് മണിയോടെയാണ് സംഭവം.

സരസ്വതിയും സുരേന്ദ്രൻ പിള്ളയും തമ്മിൽ പ്രശ്നങ്ങൾ ഉണ്ടായിരുന്നെന്ന് ബന്ധുക്കൾ പറയുന്നു.സരസ്വതി അമ്മയുടെ കഴുത്തിൽ ചരട് മുറുക്കിയ ശേഷം വെട്ടുകത്തികൊണ്ട് വെട്ടി കൊല്ലുകയായിരുന്നെന്നു. കൊലപാതകശേഷം ഓട്ടോറിക്ഷ വിളിച്ച് പോലീസ് സ്റ്റേഷനിലെത്തിയ സുരേന്ദ്രൻ പിള്ള കീഴടങ്ങുകയായിരുന്നു .ഇവർക്ക് രണ്ട് ആൺമക്കളാണുള്ളത്.കൊട്ടാരക്കര പോലീസ് സ്ഥലത്തെത്തി അന്വേഷണം ആരംഭിച്ചു.

- Advertisment -

RELATED ARTICLES
Advertisment

Desham News

- Advertisement -

ആറന്മുള വള്ളസദ്യ ബുധനാഴ്ച അവസാനിക്കും

ആറന്മുള: ഈ വർഷത്തെ ആറന്മുള വള്ളസദ്യ നാല് ദിവസങ്ങൾ കൂടി മാത്രം. പതിനാറാം തീയതി ബുധനാഴ്ച വള്ളസദ്യ വഴിപാടുകൾക്ക് സമാപനമാകും. സെപ്റ്റംബർ 13- ന് 12, 14 - ന് 10, 15-...

ഫ്ലാറ്റ് വാഗ്ദാനം ചെയ്ത് പണം തട്ടിയെന്ന് പരാതി ; ഷിബു ബേബിജോണിനെതിരേ കേസ്

തിരുവനന്തപുരം : ഫ്ലാറ്റ് വാഗ്ദാനം ചെയ്ത് പണം തട്ടിയെന്ന പരാതിയിൽ ആർഎസ്പി സംസ്ഥാന സെക്രട്ടറി ഷിബു ബേബി ജോണിനെതിരേ കേസെടുത്തു .കുമാരപുരം സ്വദേശി കെ. അലക്‌സ് നൽകിയ പരാതിയിൽ തിരുവനന്തപുരം മെഡിക്കൽ കോളേജ്...
- Advertisment -

Most Popular

- Advertisement -