Thursday, October 1, 2026
No menu items!

subscribe-youtube-channel

HomeNewsപുലികളിയെ പരിഹസിച്ച്...

പുലികളിയെ പരിഹസിച്ച് വി.കെ ശ്രീരാമൻ : പ്രതിഷേധം

തൃശ്ശൂർ : പുലിക്കളിക്കെതിരെ പരിഹാസവുമായി നടൻ വി.കെ ശ്രീരാമൻ. കണ്ടാൽ ഓക്കാനം വരുന്ന കലാ വൈകൃതം എന്ന് പുലികളിയെ നടൻ വിമർശിച്ചു.പുലിക്കളി കലാകാരന്മാർ ചുവടുവയ്‌ക്കുന്ന ദൃശ്യങ്ങൾ പങ്കുവെച്ചുകൊണ്ടായിരുന്നു ഫേസ്ബുക്കിൽ ശ്രീരാമന്റെ പരാമർശം. പുരുഷന്മാരുടെ മാറും വയറും വളരുന്നത് രൂപവൈകൃതമാണെന്നും ഇത്തരം വൈകൃതത്തെ കലയ്‌ക്കായി ഉപയോഗിക്കുന്നത് ആഭാസമാണെന്നും വി.കെ ശ്രീരാമൻ കുറിച്ചു.

ശ്രീരാമന്റെ പോസ്റ്റിനെതിരെ വ്യാപക വിമർശനമാണ് ഉയർന്നത് .ശ്രീരാമൻ ഫേസ്ബുക്ക് പോസ്റ്റ് പിൻവലിച്ച് മാപ്പ് പറഞ്ഞില്ലെങ്കിൽ ശക്തമായ പ്രതിഷേധം സംഘടിപ്പിക്കുമെന്നും പുലിക്കളി സംഘങ്ങൾ അറിയിച്ചു. അതേസമയം, താൻ ഉന്നയിച്ച നിലപാടുകളിൽ ഉറച്ചുനിൽക്കുന്നതായി വി.കെ. ശ്രീരാമൻ വ്യക്തമാക്കി. 

- Advertisment -

RELATED ARTICLES
Advertisment

Desham News

- Advertisement -

പ്രതിബദ്ധതയോടെ പ്രവര്‍ത്തിക്കണം : കാതോലിക്കാ ബാവ

പരുമല : സമൂഹത്തിന്റെ വളര്‍ച്ചയെ ലക്ഷ്യമാക്കിക്കൊണ്ട് സാമൂഹ്യ പ്രതിബദ്ധതയോടെ പ്രവര്‍ത്തിക്കണമെന്ന് പരിശുദ്ധ ബസേലിയോസ് മാര്‍ത്തോമ്മാ മാത്യൂസ് തൃതീയന്‍ കാതോലിക്കാ ബാവ പറഞ്ഞു. മലങ്കര ഓര്‍ത്തഡോക്‌സ് സുറിയാനി സഭയുടെ വിവാഹ ധനസഹായ പദ്ധതിയുടെ ഭാഗമായി...

സപ്ലൈകോയ്‌ക്ക്‌ 225 കോടി രൂപ അനുവദിച്ച് ധനവകുപ്പ്

തിരുവനന്തപുരം : സംസ്ഥാന സിവിൽ സപ്ലൈസ്‌ കോർപറേഷന്‌ ധനവകുപ്പ് 225 കോടി രൂപ അനുവദിച്ചതായി ധനമന്ത്രി കെ.എൻ ബാലഗോപാൽ. ഓണക്കാലത്ത് നിത്യോപയോഗ സാധനങ്ങളുടെ വിലക്കയറ്റം ഒഴിവാക്കാനുള്ള വിവിധ പ്രവർത്തനങ്ങൾക്കാണ് തുക അനുവദിച്ചത്. വിപണി ഇടപടലിന്‌...
- Advertisment -

Most Popular

- Advertisement -