Monday, October 12, 2026
No menu items!

subscribe-youtube-channel

HomeEducationഎട്ടാം ക്ലാസിൽ...

എട്ടാം ക്ലാസിൽ ഇനി ഓൾ പാസ് ഇല്ല : മിനിമം മാര്‍ക്ക് നിര്‍ബന്ധമാകും

തിരുവനന്തപുരം : എട്ടാം ക്ലാസിൽ ഇനി മുതൽ ഓൾ പാസ് ഇല്ല.വിജയിക്കാന്‍ മിനിമം മാര്‍ക്ക് നിര്‍ബന്ധമാകും.അടുത്ത വര്‍ഷം ഒന്‍പതാം ക്ലാസിലും മിനിമം മാര്‍ക്ക് നടപ്പാക്കും.ഇന്ന് ചേര്‍ന്ന മന്ത്രിസഭാ യോഗത്തിലാണ് തീരുമാനം. സംസ്ഥാന വിദ്യാഭാസ കോണ്‍ക്ലേവിന്റെ ശുപാര്‍ശ മന്ത്രിസഭാ യോഗം അംഗീകരിക്കുകയായിരുന്നു.

എഴുത്തുപരീക്ഷയ്ക്ക് ഓരോ വിഷയത്തിനും മിനിമം 30 ശതമാനം മാർക്ക് നിർബന്ധമാക്കും. 2026-27 അധ്യയന വര്‍ഷത്തെ എസ്എസ്എല്‍സി പരീക്ഷ ഈ മിനിമം മാര്‍ക്ക് രീതിയിലാണ് നടക്കുക. സംസ്ഥാനത്ത് സര്‍ക്കാര്‍ സ്‌കൂളുകളിലെ വിഭ്യാഭ്യാസ നിലവാരം കുറയുന്നുവെന്നും ദേശീയ തലത്തിലുള്ള പ്രവേശന പരീക്ഷകളില്‍ കേരളത്തില്‍നിന്നുള്ള കുട്ടികള്‍ പിന്നാക്കം പോകുന്നുവെന്നുമുള്ള ആരോപണങ്ങൾ വ്യാപകമായിരുന്നു.

- Advertisment -

RELATED ARTICLES
Advertisment

Desham News

- Advertisement -

വിദേശത്ത്  നിന്ന്  എംഡിഎംഎയുമായി കരിപ്പൂര്‍ വിമാനത്താവളത്തിലെത്തിയ പത്തനംതിട്ട സ്വദേശിനി അറസ്റ്റില്‍

കൊച്ചി: വിദേശത്ത്  നിന്ന് ഒരു കിലോ എംഡിഎംഎയുമായി കരിപ്പൂര്‍ വിമാനത്താവളത്തിലെത്തിയ പത്തനംതിട്ട സ്വദേശിയായ യുവതി അറസ്റ്റില്‍. ഇവരെ കൂട്ടിക്കാണ്ടു പോകാനെത്തിയ മൂന്നുപേരും കരിപ്പൂര്‍ പൊലീസിന്റെ പിടിയിലായി. മിഠായി പായ്ക്കറ്റില്‍ ഒളിപ്പിച്ച എംഡിഎംഎയുമായി എത്തിയ പത്തനംതിട്ട...

ഓണാഘോഷ പരിപാടികൾ നടത്തി

തിരുവല്ല : കടപ്ര എസ്. എൻ ഹോസ്പിറ്റൽ സ്റ്റാഫുകളുടേയും മാനേജ്മെന്റിന്റേയും ആഭിമുഖ്യത്തിൽ ഓണാഘോഷ പരിപാടികൾ നടത്തി. ഉൽഘാടന സഭയിൽ ഹോസ്പിറ്റൽ മനേജിംഗ് ഡയറക്ടർ ഹരികൃഷ്ണൻ എസ്.പിള്ള അദ്ധ്യക്ഷത വഹിച്ചു .കടപ്ര ഗ്രാമ പഞ്ചായത്ത്...
- Advertisment -

Most Popular

- Advertisement -