Sunday, October 11, 2026
No menu items!

subscribe-youtube-channel

HomeNewsകാലവർഷക്കെടുതിയിൽ മരിച്ചവരുടെ...

കാലവർഷക്കെടുതിയിൽ മരിച്ചവരുടെ കുടുംബങ്ങൾക്ക് 8ലക്ഷം രൂപ , വീട്ടിൽ വെള്ളം കയറിയവർക്ക് 10,000

തിരുവനന്തപുരം : കാലവർഷക്കെടുതിയിൽ മരിച്ചവരുടെ കുടുംബങ്ങൾക്ക് 8ലക്ഷം രൂപ ധനസഹായം പ്രഖ്യാപിച്ച് മുഖ്യമന്ത്രി വി ഡി സതീശൻ .വീടുകളില്‍ വെള്ളം കയറിയവര്‍ക്ക് ബന്ധപ്പെട്ടവരുടെ റിപ്പോര്‍ട്ട് അനുസരിച്ച് 10000 രൂപ ധനസഹായം നല്‍കും.വീടുകള്‍ പൂര്‍ണമായി തകര്‍ന്നവര്‍ക്ക് 6 ലക്ഷം രൂപ നല്‍കും. വീടും സ്ഥലവും നഷ്ടമായവര്‍ക്ക് 12 ലക്ഷം നല്‍കും.

ഒരു കുടുംബത്തിലെ റേഷന്‍കാര്‍ഡിലെ രണ്ടു പേര്‍ക്കു വച്ച് 300 രൂപ വീതം നല്‍കും.വെള്ളം കയറി കടകള്‍ നശിച്ചവര്‍ക്ക് 10000 രൂപ ധനസഹായം നല്‍കും ബാങ്കുകളുമായി സഹകരിച്ചു 12 ലക്ഷം രൂപ വരെ വായ്പ നല്‍കും. കാലവർഷക്കെടുതിയിൽ 26 പേർ മരിച്ചു. 11 പേർക്ക് പരിക്കേറ്റു. നാലു പേരെ കാണാനില്ല. സംസ്ഥാനത്ത് 462 ക്യാമ്പുകൾ പ്രവർത്തിക്കുന്നുണ്ടെന്നും മുഖ്യമന്ത്രി വാർത്താസമ്മേളനത്തിൽ അറിയിച്ചു.

കണ്ണൂരിൽ രക്ഷാപ്രവര്‍ത്തനത്തിനിടെ മുങ്ങിമരിച്ച തിരുവനന്തപുരം കല്ലിയൂര്‍ കിഴക്കേ തെറ്റിവിള സ്വദേശി രാജേഷിന്റെ സംസ്‌കാരം സംസ്ഥാന ബഹുമതിയോടെ നടത്തുമെന്നും രാജേഷിന്റെ വീടുപണി സര്‍ക്കാര്‍ പൂര്‍ത്തിയാക്കുമെന്നും മുഖ്യമന്ത്രി പറഞ്ഞു.

ഇന്ത്യക്ക് മാതൃകയാകുന്ന വിധത്തിൽ കാലാവസ്ഥാ പ്രവചനത്തിന് സംവിധാനം ഉണ്ടാക്കും.ഡാമുകളിലെ മണൽ നീക്കും. നദികളിൽ അടിഞ്ഞ് കൂടിയ മണ്ണും മാലിന്യവും നീക്കം ചെയ്യും.അലര്‍ട്ട് സംവിധാനം മെച്ചപ്പെടുത്തും.കേരളത്തില്‍ 5 മുതല്‍ 8 വരെ ശക്തമായ മഴയ്ക്കു സാധ്യതയുണ്ടെന്ന് കാലാവസ്ഥാവകുപ്പ് അറിയിച്ചതായും മുഖ്യമന്ത്രി പറഞ്ഞു.

- Advertisment -

RELATED ARTICLES
Advertisment

Desham News

- Advertisement -

സംസ്ഥാനത്ത് 10 ജില്ലകളിൽ ഓറഞ്ച് അലർട്ട് : അറബിക്കടലിൽ ചുഴലിക്കാറ്റിന് സാധ്യത

കോട്ടയം : സംസ്ഥാനത്ത് ഇന്ന് എല്ലാ ജില്ലകളിലും മഴ മുന്നറിയിപ്പുണ്ട്. 10 ജില്ലകളിലാണ് ഓറഞ്ച് അലർട്ട് പ്രഖ്യാപിച്ചിരിക്കുന്നത്. പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, എറണാകുളം, ഇടുക്കി, തൃശൂർ, കോഴിക്കോട്, വയനാട്, കണ്ണൂർ, കാസർകോട് ജില്ലകളിലാണ്...

സംസ്ഥാനത്ത് ഇടിമിന്നലോടു കൂടിയ നേരിയ മഴ തുടരും

തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്ന് ഇടിമിന്നലോടു കൂടിയ നേരിയ മഴ തുടരുമെന്ന് കാലാവസ്ഥ വകുപ്പ് അറിയിച്ചു. കേന്ദ്ര കാലാവസ്ഥ വകുപ്പിന്റെ അടുത്ത 5 ദിവസത്തേക്കുള്ള മഴ സാധ്യത പ്രവചനത്തിൽ ഒരു ജില്ലകളിലും പ്രത്യേക മഴ...
- Advertisment -

Most Popular

- Advertisement -